ഭാരത് ബയോടെക്കിന്റെ കോവാക്‌സിനെ അംഗീകരിച്ച് ഗയാനയും. ഇതോടെ ഇന്ത്യയിൽ നിർമ്മിച്ച കോവാക്സിൻ യാത്രയ്ക്ക് അനുമതി നൽകുന്ന മറ്റൊരു രാജ്യമായി ഗയാന മാറി. കോവിഡ് -19 നെതിരെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ വാക്‌സിനാണ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള കോവിഡിന് ശേഷമുള്ള പങ്കാളിത്തത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണിതെന്ന് ഗയാനയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇതു സംബന്ധിച്ച കുറിപ്പില്‍ വ്യക്തമാക്കി.

ഇപ്പോൾ, ഗയാനയിലേക്ക് യാത്ര ചെയ്യുന്ന 18 വയസും അതിൽ കൂടുതലുമുള്ള എല്ലാ യാത്രക്കാരും എത്തിച്ചേരുന്നതിന് മുമ്പ് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണം. യാത്രക്കാർ അവരുടെ വാക്സിൻ പേര്, വാക്സിൻ കുത്തിവച്ച തീയതി, അംഗീകൃത ബാച്ച് എന്നിവ ഉൾക്കൊള്ളുന്ന വാക്സിനേഷൻ കാർഡ് ഹാജരാക്കേണ്ടതുണ്ട്.
അടുത്തിടെ, യാത്രാ ആവശ്യങ്ങൾക്കായി ഓസ്‌ട്രേലിയയും കോവാക്‌സിനെ അംഗീകരിച്ചിരുന്നു. വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് രാജ്യം പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കൊപ്പം മറ്റ് അഞ്ച് രാജ്യങ്ങളും ഇന്ത്യൻ വാക്‌സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ചു. എസ്റ്റോണിയ, കിർഗിസ്ഥാൻ, പലസ്തീൻ, മൗറീഷ്യസ്, മംഗോളിയ എന്നീ രാജ്യങ്ങളും ഇന്ത്യയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












