ഏപ്രിൽ കഴിയുന്നതേയുള്ളൂ. അവധി തീരാൻ ഇനിയും ഒരു മാസം കൂടിയുണ്ട്. ചെറുതും വലുതുമായ യാത്രകൾ പോകാൻ ഇനിയും ധാരാളം സമയം ബാക്കിയുണ്ടെന്ന് ചുരുക്കം. അവധിക്കാലത്തെ തിരക്കു കാരണം തത്കാലം യാത്രകളൊന്നും വേണ്ടന്നുവെച്ചവരും ഉണ്ട്. ഇപ്പോഴിതാ, ഇന്ത്യൻ റെയില്‍വേ നിരവധി പ്രത്യേത തീവണ്ടികളാണ് അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തൊട്ടാകെയുള്ള നിരവധി റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ ഉണ്ട്. കേരളത്തിൽ വിവിധ റൂട്ടുകളിലായി യാത്രാ തിരക്ക് പരിഹരിക്കാൻ പ്രത്യേക തീവണ്ടികൾ ഓടും. സ്ഥിരമായി തിരക്ക് അനുഭവപ്പെടുന്ന ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി റൂട്ടുകളിലെ സ്പെഷ്യൽ ട്രെയിനുകൾ സഞ്ചാരികൾക്കും മറുനാട്ടിൽ നിന്നും കേരളത്തിലേക്ക് അവധിക്കാലത്ത് വരാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടും.

കേരളത്തിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് 7 റൂട്ടുകളിലായി 14 പ്രത്യേക ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂൺ 30 വരെയാണ് സ്പെഷ്യൽ സർവീസുകൾ ഉണ്ടാവുക. അതിനാൽ തന്നെ അവധിക്കാലത്ത് നാട്ടിലേക്ക് വരാനും മടങ്ങാനും സാധിക്കുന്ന വിധത്തിൽ ഈ തീവണ്ടികളെ ആശ്രയിക്കാം. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുള്ളതിനാൽ നാട്ടിലേക്ക് വരാനും തിരികെ പോകാനുമുള്ള ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പിക്കുകയും ചെയ്യാം.
കൊച്ചുവേളി- എസ്എംവിടി ബെംഗളുരു- കൊച്ചുവേളി, കൊച്ചുവേളി- ചെന്നൈ സെൻട്രൽ- കൊച്ചുവേളി, കൊച്ചുവേളി- ഷാലിമാർ- കൊച്ചുവേളി, കൊച്ചുവേളി-നിസാമുദ്ദീന്‍, നിസാമുദ്ദീൻ- എറണാകുളം, താംബരം- മംഗളുരു- താംബരം, പാട്ന- എറണാകുളം- പാട്ന തുടങ്ങിയ റൂട്ടുകളിലാണ് തിരഞ്ഞെടുത്ത തിയതികളിൽ ട്രെയിൻ സർവീസ് നടത്തുക.
സ്ഥിരമായി തിരക്ക് അനുഭവപ്പെടുന്ന എറണാകുളം-ഡല്‍ഹി റൂട്ടില്‍ ജൂൺ വരെ തിങ്കൾ, വെള്ളി ദിവസങ്ങളിൽ പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും. കൊച്ചുവേളി- നിസാമുദ്ദീൻ എക്സ്പ്രസ് വെള്ളിയാഴ്ചകളിലും നിസാമുദ്ദീനിൽ നിന്നും എറണാകുളത്തേയ്ക്കുള്ള സര്‍വീസുകള്‍ തിങ്കളാഴ്ചയുമാണ് ഉള്ളത്. കൊച്ചുവേളി- ചെന്നൈ സ്പെഷ്യൽ ട്രെയിൻ , കൊച്ചുവേളി- ബെംഗളുരു ട്രെയിന്‍ തുടങ്ങിയവയും അവധിക്കാല യാത്രകൾക്ക് ഉപയോഗപ്പെടുത്താം.
06081 കൊച്ചുവേളി- ഷാലിമാർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഏപ്രിൽ 12, 19,26, മേയ് 03, 10,17,24, 31 എന്നീ ദിവസങ്ങളിൽ വൈകിട്ട് 4.20 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് ഷാലിമാർ എത്തും. തിരികെ 06082 ഷാലിമാർ- കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് ഏപ്രിൽ 15,22, 29, മേയ്- 6,13, 20,27 എന്നീ തിങ്കളാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2.20 ന് ഷാലിമാറിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 9.55 ന് കൊച്ചുവേളിയിൽ എത്തും
ചെന്നൈ-മംഗളുരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ 06049 ഏപ്രിൽ 19, 26, മേയ് 03, 10, 17, 24, 31 എന്നീ വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും. ഉച്ചയ്ക്ക് 1.30ന് താംബരത്തു നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 7.30 ന് മംഗലാപുരം സെന്‍ട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. തിരികെ മംഗലാപുരത്തു നിന്നും ഏപ്രിൽ 21, 28, മേയ് 05, 12, 19, 26, ജൂൺ 02 എന്നീ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 12:00 മണിക്ക് പിറ്റേന്ന് രാവിലെ 05:30ന് താംബരത്ത് എത്തും.
സ്പെഷ്യൽ ട്രെയിനുകൾ- പട്ടിക
ട്രെയിന്‍ നമ്പര്‍ 06083 കൊച്ചുവേളി - എസ്.എം.വി.ടി ബംഗളൂരു
ട്രെയിന്‍ നമ്പര്‍ 06084 എസ്.എം.വി.ടി ബംഗളുരു - കൊച്ചുവേളി
ട്രെയിന്‍ നമ്പര്‍ 06043 ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി
ട്രെയിന്‍ നമ്പര്‍ 06044 കൊച്ചുവേളി - ചെന്നൈ സെന്‍ട്രല്‍
ട്രെയിന്‍ നമ്പര്‍ 06081 കൊച്ചുവേളി - ഷാലിമാര്‍
ട്രെയിന്‍ നമ്പര്‍ 06082 ഷാലിമാര്‍ - കൊച്ചുവേളി
ട്രെയിന്‍ നമ്പര്‍ 06071 കൊച്ചുവേളി - നിസാമുദീന്‍
ട്രെയിന്‍ നമ്പര്‍ 06072 നിസാമുദീന്‍ - എറണാകുളം
ട്രെയിന്‍ നമ്പര്‍ 06049 താംബരം-മംഗളൂരു സെന്‍ട്രല്‍
ട്രെയിന്‍ നമ്പര്‍ 06050 മംഗളൂരു സെന്‍ട്രല്‍ - താംബരം
ട്രെയിന്‍ നമ്പര്‍ 06085 എറണാകുളം - പാട്‌ന
ട്രെയിന്‍ നമ്പര്‍ 06086 പാട്‌ന-എറണാകുളം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














