Search
  • Follow NativePlanet
Share
» »നാഗർഹോളെ കടക്കണമെങ്കിൽ ഇനി പ്രവേശനഫീസ്, തീരുമാനവുമായി കർണ്ണാടക

നാഗർഹോളെ കടക്കണമെങ്കിൽ ഇനി പ്രവേശനഫീസ്, തീരുമാനവുമായി കർണ്ണാടക

കൂർഗ് ​ -മൈസൂർ അതിർത്തിയായ ആനചൗക്കൂർ ചെക്പോസ്റ്റിലും വയനാട്-മൈസൂർ അതിർത്തിയായ ബാവലിയിലും ഇന്നലെ മുതൽ ഫീസ് ഈടാക്കിത്തുടങ്ങിയിട്ടുണ്ട്.

കർണ്ണാടകയിലെ നാഗർഹോളെ ദേശീയോദ്യാനം വഴി കടന്നുപോകുന്ന അന്തർസംസ്ഥാന വാഹനങ്ങൾക്ക് പ്രവേശന ഫീസുമായി കർണ്ണാടക. ദേശീയോദ്യാനത്തിന്‍റെ പരിധിയിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്നും പ്രവേശനഫീസ് ഈടാക്കുവാനുള്ള തീരുമാനം കർണ്ണാടക വന്യജീവി വകുപ്പിന്‍റേതാണ്. ഫെബ്രുവരി ഒന്നാം തിയതി മുതൽ ഇത് പ്രാബല്യത്തിൽ വന്നു. കർണ്ണാടക ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇതു സംബന്ധിച്ച നിര്‍ദ്ദേശം നേരത്തെ ദേശീയോദ്യാനത്തിന്റെ ഉത്തരവാദിത്വപ്പെട്ടവർക്ക് നല്കിയിരുന്നു.

Karnataka Is Charged Entry fee For Interstate Vehicles

PC:Aaron Burden

ദേശീയോദ്യാനത്തിന്‍റെ പരിധിയിൽ വരുന്ന ജില്ലാ പാതകൾ, സംസ്ഥാന പാതകൾ എന്നിവയിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാന വാഹനങ്ങൾക്കാണ് പ്രവേശനഫീസ്.
കേരളത്തിൽ നിന്നും മാനന്തവാടി-ബാവലി, ബാവലി-ഹുൻസൂർ, ബാവലി-കല്ലട്ടി വഴി കർണ്ണാടകയിലേക്ക് പ്രവേശിക്കുന്നവർക്ക് ഈ ഫീസ് നല്കേണ്ടി വരും. ചെറിയ വാഹനങ്ങൾക്ക് 20 രൂപയും ബസ്, ലോറി തുടങ്ങിയവയ്ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

റോഡ് വികസനത്തിനും പ്രദേശം ശുചിയായി സൂക്ഷിക്കുന്നതിലേക്കുമുള്ള നിരക്ക് എന്ന രീതിയിലാണ് പ്രവേശനഫീസ് ഈടാക്കുന്നത്.

കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക്

വയനാട്ടിൽ നിന്നും കർണ്ണാടകയിലേക്ക് കടക്കുന്നതിനുള്ള പ്രധാന പാത ബാവലി വഴിയാണ് പോകുന്നത്. മലയാളികൾ ഏറെ എത്തിച്ചേരുന്ന വിനോദസഞ്ചാര കേന്ദ്രമായ കബനിയിലേക്കു പോകുന്നതും നാഗർഹോള വഴിയാണ്.

ഈ ചെക്പോസ്റ്റുകൾ കൂടാതെ, താരതമ്യേന തിരക്കു കുറഞ്ഞ ചെക്ക് പോസ്റ്റുകളായ നാണച്ചി, ഉദ്ദൂർ, കാർമാട്​, കല്ലിഹട്ടി, വീരനഹോസെ ഹള്ളി, ആനചൗക്കൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു കർണ്ണാടകയിലേക്ക് കടക്കുന്നവരോടും പ്രവേശഫീസ് ഉടനെ ഈടാക്കിത്തുടങ്ങും. അതോടൊപ്പം ദേശീയോദ്യാനത്തിനുള്ളിൽ കാഴ്ചകൾ കാണുവാനും മറ്റുമായി സഞ്ചാരികൾ വാഹനങ്ങൾ നിർത്തിയിടുന്ന നാണച്ചി, ദമ്മനഹട്ട തുടങ്ങിയ ഇടങ്ങളിൽ നിന്നും പാർക്കിങ് ഫീസ് ഈടാക്കുവാനും തീരുമാനമുണ്ട്. പ്രവേശനഫീസ് പോലെ തന്നെ ചെറിയ വാഹനങ്ങൾക്ക് 50 രൂപയും വലിയ വാഹനങ്ങൾക്ക് 100 രൂപയുമാണ് പാർക്കിങ് ഫീസ്.

നാഗർഹോളെ ദേശീയോദ്യാനം

കർണ്ണാടകയുടെ അഭിമാനമായ ഇടങ്ങളിലൊന്നാണ് നാഗർഹോളെ ദേശീയോദ്യാനം. വന്യജീവികളെ ഏറ്റവും അടുത്ത് സുരക്ഷിതമായി കാണുവാന്‍ സാധിക്കുന്ന ഇടമാണിത്. 640 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് നാഗർഹോള ദേശീയ കടുവ സ​​ങ്കേതം ഉള്ളത്. രാജീവ് ഗാന്ധി നാഷണൽ പാർക്ക് എന്നും ഇതറിയപ്പെടുന്നു.

കബനി

വയനാട്ടിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന അതിമനോഹരമായ ലക്ഷ്യസ്ഥാനമാണ് കബനി. ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും നടുവിലായാണ് കബനി അണക്കെട്ടുള്ളത്. നാഗർഹോളെ ദേശീയോദ്യാനത്തിന്‍റെ ഭാഗമായ കബനിയിലേക്ക് വയനാട്ടിൽ മാനന്തവാടിയിൽ നിന്ന് വെറും 27 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. ഒരു വീക്കെൻഡ് വളരെ സമാധാനത്തിലും ശാന്തതയിലും ചെലവഴിക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഇവിടേക്ക് പോകാം. വശ്യമായ പ്രകൃതിഭംഗിയിലേക്ക് വാതിൽത്തുറക്കുന്ന ഇടങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾതാമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

ആദിവാസി മൂപ്പൻമാർ കൊടിയേറ്റു നടത്തുന്ന ഉത്സവം..വഴികൾ മറക്കാത്ത വയനാടിന്റെ കഥ ഇതാണ്!!ആദിവാസി മൂപ്പൻമാർ കൊടിയേറ്റു നടത്തുന്ന ഉത്സവം..വഴികൾ മറക്കാത്ത വയനാടിന്റെ കഥ ഇതാണ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X