Search
  • Follow NativePlanet
Share
» »മഴക്കാലം തകർക്കാൻ കർണാടകത്തിലേക്ക് ഒഴുകി വിനോദ സഞ്ചാരികൾ

മഴക്കാലം തകർക്കാൻ കർണാടകത്തിലേക്ക് ഒഴുകി വിനോദ സഞ്ചാരികൾ

കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള നിരവധി സഞ്ചാരികളാണ് കര്‍ണ്ണാ‌ടകയുടെ മഴക്കാല കാഴ്ചകള്‍ തേടിയെത്തുന്നത്

മഴ ശക്തി പ്രാപിച്ചതോടെ കര്‍ണ്ണാ‌ടകയിലെ മണ്‍സൂണ്‍ ടൂറിസവും ആവേശത്തിലേക്ക്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള നിരവധി സഞ്ചാരികളാണ് കര്‍ണ്ണാ‌ടകയുടെ മഴക്കാല കാഴ്ചകള്‍ തേടിയെത്തുന്നത്. മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജാ സാഗര്‍ ഡാമും ശിവമോഗ ജില്ലയിലെ ജോഗ് വെള്ളച്ചാട്ടവുമാണ് മഴക്കാലത്ത് ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്ന ഇടങ്ങള്‍. ഒപ്പം തന്നെ ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അംഗുംബെയിലും മണ്‍സൂണ്‍ ടൂറിസം സജീവമായിട്ടുണ്ട്.

Jog Falls Karnataka

PC: Sarvagnya

സംസ്ഥാനത്തെ മലനാട് പ്രദേശങ്ങളില്‍ മഴ സജീവമായതോടെ സഞ്ചാരികള്‍ പശ്ചിമഘട്ടത്തിലെ മഴക്കാല കാഴ്ചകളിലേക്കുള്ള യാത്രകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. അതില്‍ തന്നെ പ്രധാനം ജോഗ് വെള്ളച്ചാട്ടമാണ്. ഓരോ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് സമീപസംസ്ഥാനങ്ങളില്‍ നിന്നടക്കം ഇവിടേക്ക് എത്തുന്നത്. മാത്രമല്ല, ഈ വര്‍ഷത്തെ മണ്‍സൂണ്‍ നേരത്തെ ആരംഭിച്ചുവെങ്കിലും ഇതുവരെയും മഴ കനത്തിട്ടില്ലാത്തിനാലും ഇവിടെ എത്തിച്ചേരുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടക് ജില്ലയിലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന മഴയെത്തുടര്‍ന്ന് കെആർഎസ് അണക്കെട്ടിലേക്ക് 50,000 ക്യുസെക്‌സ് വെള്ളമാണ് ഒഴുകിയെത്തിയത്. അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിടേണ്ടി വരുന്ന അവസരങ്ങളില്‍ അത് നിയന്ത്രിക്കുന്ന കാവേരി നീരാവരി നിഗം ​​ലിമിറ്റഡ് (സിഎൻഎൻഎൽ) ഗേറ്റുകളിലും വെള്ളത്തിലും ലൈറ്റുകള്‍ തെളിയിക്കുന്ന കാഴ്ച കാണുവാനും നിരവധി സഞ്ചാരികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 6.55 മുതൽ രാത്രി 8 വരെയാണ് പ്രകാശം കാണാനുള്ള സമയം, കൂടാതെ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും വൈകിട്ട് 6.55 മുതൽ രാത്രി 9 വരെ ഇത് നീണ്ടുനില്‍ക്കും. വെള്ളം തുറന്നുവിടുമ്പോൾ വെള്ളത്തിന് മുകളിൽ ലൈറ്റപുകള്‍ തെളിയുന്ന വിധത്തിലാണിത് പ്രവര്‍ത്തിക്കുന്നത്.

ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!

നേരത്തെ ജൂണ്‍, ജൂലൈ മാസങ്ങള്‍ ജോഗ് വെള്ളച്ചാട്ടത്തെ സംബന്ധിച്ചെടുത്തോളം ഓഫ്-സീസണ്‍ ആയിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം ആളുകള്‍ യാത്രകള്‍ പുനരാരംഭിച്ചതോടെ ജോഗിലും നിരവധി ആളുകളാണ് എത്തുന്നത്

ഉഡുപ്പിക്ക് സമീപമുള്ള അഗുംബെയിലും വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്നു. അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളിലുമാണ് ഇവിടെ കൂടുതലും ആളുകള്‍ എത്തുന്നത്. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നിലയ്ക്കാതെ പെയ്യുന്ന മഴയാണ് ഇവിടുത്തെ ആകര്‍ഷണം.

ഒറ്റനോട്ടത്തില്‍ 'ബാലി' തന്നെ... കര്‍ണ്ണാടകയിലെ വിസ്മയിപ്പിക്കുന്ന അഞ്ച് ബീച്ചുകള്‍ഒറ്റനോട്ടത്തില്‍ 'ബാലി' തന്നെ... കര്‍ണ്ണാടകയിലെ വിസ്മയിപ്പിക്കുന്ന അഞ്ച് ബീച്ചുകള്‍

ഇതിലും മനോഹരമായ കാഴ്ച കാണുവാനില്ല, പോകാം ഈ ബീച്ചുകളിലേക്ക്... ഇതൊക്കെയല്ലേ കാണേണ്ടത്!!ഇതിലും മനോഹരമായ കാഴ്ച കാണുവാനില്ല, പോകാം ഈ ബീച്ചുകളിലേക്ക്... ഇതൊക്കെയല്ലേ കാണേണ്ടത്!!

Read more about: travel news karnataka monsoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X