Search
  • Follow NativePlanet
Share
» »പകുതി ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസിയിൽ അരുമകൾക്ക് യാത്ര; പുതിയ 'ഓഫർ' ഇങ്ങനെ

പകുതി ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസിയിൽ അരുമകൾക്ക് യാത്ര; പുതിയ 'ഓഫർ' ഇങ്ങനെ

ബസുകളിൽ യാത്രയ്ക്ക് കൂടെക്കൂട്ടുന്ന വളർത്തുമൃഗങ്ങൾക്ക് ടിക്കറ്റ് നിരക്ക് കെഎസ്ആർടിസി പകുതിയായി കുറച്ചു

വളർത്തുമൃഗങ്ങളുമായി കർണ്ണാടകയിൽ ഇനി കെഎസ്ആർടിയിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ബസുകളിൽ യാത്രയ്ക്ക് കൂടെക്കൂട്ടുന്ന വളർത്തുമൃഗങ്ങൾക്ക് ടിക്കറ്റ് നിരക്ക് കെഎസ്ആർടിസി പകുതിയായി കുറച്ചു. ഇതോടൊപ്പം വിമാനങ്ങളിൽ ലഗേജ് കൊണ്ടുപോകുന്ന മാതൃകയിൽ ഒരു യാത്രക്കാരന് 30 കിലോഗ്രാം വരെ ലഗേജ് സൗജന്യനിരക്കിൽ കൊണ്ടുപോകുവാൻ സാധിക്കും.
നേരത്തെ, വളർത്തു മൃഗങ്ങൾക്ക് മുഴുവൻ ടിക്കറ്റും ഈടാക്കിയിരുന്നു. ഈ മാറ്റത്തോടെ വളർത്തു നായകൾ ഉള്‍പ്പെടെയുള്ള വളർത്തുമൃഗങ്ങൾക്ക് പകുതി ടിക്കറ്റ് മാത്രമേ ഈടാക്കാവൂ എന്ന നിർദ്ദേശവും കെഎസ്ആർടിസി ജീവനക്കാർക്ക് നല്കിയിട്ടുണ്ട്.

ലഗേജ് സംബന്ധിച്ച മാര്‍ഗ്ഗനിർദ്ദേശം

ലഗേജ് സംബന്ധിച്ച മാര്‍ഗ്ഗനിർദ്ദേശം

നേരത്തെ, അത്യാവശ്യ വസ്തുക്കളിൽ ഉൾപ്പെടാത്ത ലഗേജുകൾക്ക് കെഎസ്ആർടിസി ബസുകളിൽ അധിക ചാർജ് ഈടാക്കിയിരുന്നു. ഒക്ടോബർ 29ന് പുറപ്പെടുവിച്ച നിർദ്ദേശം അനുസരിച്ച് യാത്രക്കാർക്ക് 30 കിലോ വരെ അവരുടെ ടിക്കറ്റ് നിരക്കിൽ ബസിൽ കൊണ്ടുപോകുവാൻ സാധിക്കും. ബാഗ്, സ്യൂട്ട് കേസ്, കിറ്റ് ബാഗ്, ഗ്രോസറി, തേങ്ങ, റാഗി, അരി, പച്ചക്കരികൾ, പഴങ്ങൾ, മാവ് അല്ലെങ്കിൽ പൊടികൾ, പൂക്കൾ, സീലിങ് ഫാൻ, മിക്സർ ഗ്രൈൻഡർ എന്നിവ ഈ 30 കിലോഗ്രാം പരിധിയിൽ ഉൾപ്പെടുന്നു. 30 കിലോയിൽ കൂടുകയാണെങ്കിൽ അധികമായി നിരക്ക് നല്കേണ്ടി വരുമെന്ന് കെഎസ്ആർടിസി നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

കാലങ്ങളായുള്ള തർക്കം

കാലങ്ങളായുള്ള തർക്കം


കർണ്ണാടകയിലെ സ്റ്റേറ്റ് ബസുകളിൽ കാലങ്ങളായി യാത്രക്കാരും ജീവനക്കാരും കൊണ്ടുപോകുവാന് സാധിക്കുന്ന ലഗേജിന്‍റെ പേരിൽ യാത്രയിൽ തർക്കങ്ങൾ പതിവായിരുന്നു. പലപ്പോഴും അരിയും മറ്റു ധാന്യങ്ങളും ബസ് കൊണ്ടുപോകുമ്പോൾ ഇവയ്ക്ക് കണ്ടക്ടർ പ്രത്യേക ചാർജ് ഈടാക്കാറുണ്ടായിരുന്നു.

വളര്‍ത്തുമൃഗങ്ങളുമായി ട്രെയിനില്‍ യാത്ര ചെയ്യുവാന്‍... നിയമങ്ങളും ചാര്‍ജും... വിശദമായി വായിക്കാംവളര്‍ത്തുമൃഗങ്ങളുമായി ട്രെയിനില്‍ യാത്ര ചെയ്യുവാന്‍... നിയമങ്ങളും ചാര്‍ജും... വിശദമായി വായിക്കാം

വളർത്തുമൃഗങ്ങൾക്ക് പകുതി നിരക്ക്

വളർത്തുമൃഗങ്ങൾക്ക് പകുതി നിരക്ക്

സിറ്റി, സബർബൻ, ഓർഡിനറി, ഉൾപ്രദേശത്തേയ്ക്ക് പോകുന്ന സർവീസുകൾ എന്നിവയിലാണ് വളർത്തുമൃഗങ്ങൾക്ക് പകുതി നിരക്ക് മാത്രം ഊടാക്കുക. വളർത്തുമൃഗങ്ങളെയോ പക്ഷികളോയെ കെഎസ്ആർടിസിയുടെ പ്രീമിയം ബസുകളായ വൈഭവ, രാജഹംസ, നോൺ എസി സ്ലീപ്പർ ബസുകൾ, എസി ബസ് സർവീസുകൾ എന്നിവയിൽ അനുവദിക്കില്ല.
മുയലുകൾ, പട്ടിക്കുഞ്ഞുങ്ങൾ, പൂച്ചകൾ, പക്ഷികൾ, കൂട്ടിലിട്ട കിളികള്‍, തുടങ്ങിയവയ്ക്കാണ് പകുതി നിരക് ഈടാക്കുക. ഇവയെ ബാസ്കറ്റുകളിൽ സൂക്ഷിക്കുകയോ ചെയിനിൽ ഇടുകയെ അല്ലെങ്കിൽ മുഖത്ത് മാസ്ക് ധരിപ്പിക്കുയൊ ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ബസിനോ, മറ്റു യാത്രക്കാർക്കോ , കെഎസ്ആർടിസിയുടെ മറ്റു വസ്തുവകകൾക്കോ യാതൊരു ബുദ്ധിമുട്ടും ഇവ വരുത്താതെ സൂക്ഷിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

PC: Sebastian Herrmann/ Unsplash

അരുമകളെ ഒപ്പം കൂട്ടാതിരിക്കേണ്ട, ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്താൽ 'യാത്ര സെറ്റ്' , അറിയാംഅരുമകളെ ഒപ്പം കൂട്ടാതിരിക്കേണ്ട, ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്താൽ 'യാത്ര സെറ്റ്' , അറിയാം

വളര്‍ത്തുജീവികളുമായി യാത്ര പോകണമെങ്കില്‍, നിയമങ്ങളും ടിക്കറ്റ് നിരക്കും..ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാംവളര്‍ത്തുജീവികളുമായി യാത്ര പോകണമെങ്കില്‍, നിയമങ്ങളും ടിക്കറ്റ് നിരക്കും..ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X