Search
  • Follow NativePlanet
Share
» »കര്‍ണ്ണാടകയിലെ ആദ്യത്തെ വിസ്റ്റാഡോം ട്രെയിന്‍ സര്‍വ്വീസിന് തുടക്കമായി

കര്‍ണ്ണാടകയിലെ ആദ്യത്തെ വിസ്റ്റാഡോം ട്രെയിന്‍ സര്‍വ്വീസിന് തുടക്കമായി

കര്‍ണ്ണാടകയിലെ ആദ്യത്തെ വിസ്റ്റാഡോം ട്രെയിന്‍ സര്‍വ്വീസിന് തുടക്കമായി. വിനോദ സഞ്ചാര രംഗത്ത് റെയില്‍വേയുടെ പങ്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യന്‍ റെയില്‍വേയുടെ വിസ്റ്റാഡോം സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ബെംഗളൂരുവിനും മംഗളൂരുവിനും ഇടയിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ ആണ് രണ്ട് വിസ്റ്റഡോം കോച്ചുകൾ അവതരിപ്പിച്ചിരിക്കുന്നത്. കർണാടകയുടെ ആദ്യ ട്രെയിൻ ജൂലൈ 11 ന് മംഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്തു.

vistadomecoach

പശ്ചിമഘട്ടത്തിന്റെ ഭംഗി ആസ്വദിച്ച് കാഴ്ചകള്‍ കണ്ട് പോകാം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത.
മംഗളൂരു ജംഗ്ഷനും യെസ്വന്ത്പൂറിനുമിടയിൽ സഞ്ചരിക്കുന്ന ട്രെയിനിലാണ് ഇത് അവതരിപ്പിച്ചത്. ഇത് ദൈനംദിന സേവനമായിരിക്കും

വിസ്റ്റഡോം ടൂറിസ്റ്റ് കോച്ചിന് മേൽക്കൂരയില്‍ ഉള്‍പ്പെടെയുള്ള ഗ്ലാസുകൾ ആണ് നല്കിയിരിക്കുന്നത്. . ട്രെയിൻ നീക്കത്തിന്റെ ദിശയെ അഭിമുഖീകരിക്കാൻ 180 ഡിഗ്രി വരെ കറങ്ങുന്ന 44 സീറ്റുകളാണ് ഒരു കോച്ചിലുള്ളത്. വൈ-ഫൈ അടിസ്ഥാനമാക്കിയുള്ള പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും കോച്ചിനുണ്ട്.

രാവിലെ 9.15 ന് മംഗലാപുരത്തു നിന്നും ആരംഭിക്കുന്ന യാത്ര രാത്രി 8.05ന് യശ്വന്ത്പൂരിലെത്തും.

ബോണ്ട്...ജെയിംസ് ബോണ്ട്... ബോണ്ട് സിനിമകളില്‍ പ്രത്യക്ഷപ്പെട്ട കിടിലന്‍ ഇടങ്ങള്‍ബോണ്ട്...ജെയിംസ് ബോണ്ട്... ബോണ്ട് സിനിമകളില്‍ പ്രത്യക്ഷപ്പെട്ട കിടിലന്‍ ഇടങ്ങള്‍

റഷ്യ പാപ്പരാക്കിയ യൂറോപ്യന്‍ രാജ്യം,വൈന്‍ ഉത്പാദനത്തില്‍ ഒന്നാമത്.. മൊള്‍ഡോവന്‍ വിശേഷങ്ങള്‍റഷ്യ പാപ്പരാക്കിയ യൂറോപ്യന്‍ രാജ്യം,വൈന്‍ ഉത്പാദനത്തില്‍ ഒന്നാമത്.. മൊള്‍ഡോവന്‍ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X