Search
  • Follow NativePlanet
Share
» »ഇതാ വരുന്നു... കാരവാൻ ടൂറിസത്തിലേക്ക് ചുവടുവയ്ക്കുവാനൊരുങ്ങി കർണ്ണാടക ടൂറിസം

ഇതാ വരുന്നു... കാരവാൻ ടൂറിസത്തിലേക്ക് ചുവടുവയ്ക്കുവാനൊരുങ്ങി കർണ്ണാടക ടൂറിസം

കർണ്ണാടക ടൂറിസം വകുപ്പും കാരവൻ ടൂറിസം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. കർണ്ണാടക കറങ്ങുവാൻ തയ്യാറെടുക്കുന്ന സഞ്ചാരികള്‍ക്ക് ഇനി യാത്രകൾ പുതിയ തലത്തിലേക്കെത്തിക്കാം

വിനോദസഞ്ചാരരംഗത്തെ ഏറ്റവും പുതിയ സാധ്യതകളിലൊന്നാണ് കാരവൻ ടൂറിസം. വീട്ടിലിരിക്കുന്ന സുഖത്തിൽ പാചകം മുതൽ ഉറക്കത്തിനു വരെ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്ന ഒരു വാനിൽ യാത്ര ചെയ്ത് നാടു ചുറ്റുവാൻ സഹായിക്കുന്ന കാരവൻ യാത്രകൾക്ക് ഇപ്പോൾ ആരാധകർ ഏറെയുണ്ട്. കുടുംബത്തോടൊപ്പം ചിലവഴിച്ച് ആഘോഷിച്ച് യാത്ര ചെയ്യാം എന്നതും വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കാം എന്നതുമാണ് കാരവാൻ യാത്രകളിലേക്ക് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്.
കേരള വിനോദസഞ്ചാര വകുപ്പിന്റെ കാരവാൻ ടൂറിസം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

Caravan Tourism Karnataka

PC:Vidar Nordli-Mathisen

ഇപ്പോഴിതാ, കർണ്ണാടക ടൂറിസം വകുപ്പും കാരവൻ ടൂറിസം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. കർണ്ണാടക കറങ്ങുവാൻ തയ്യാറെടുക്കുന്ന സഞ്ചാരികള്‍ക്ക് ഇനി യാത്രകൾ പുതിയ തലത്തിലേക്കെത്തിക്കാം. സഞ്ചാരങ്ങൾ കൂടുതൽ സുഖകരവും എളുപ്പവും ആസ്വാദ്യവും ആകും എന്നതിനപ്പുറം യാത്രയിലെ വ്യത്യസ്തതയും എടുത്തുപറയേണ്ടതാണ്. യാത്ര ചെയ്തുകൊണ്ട് ജോലി ചെയ്യുവാനും വ്യത്യസ്ത രുചികള്‍ പരീക്ഷിക്കുവാനും പുതിയ സ്ഥലങ്ങൾ തേടിച്ചെല്ലുവാനും ഇനി യാത്ര ചെയ്തു മടുത്താൽ ഹോട്ടൽ മുറികളോ റെസ്റ്റ് റൂമുകളോ കണ്ടെത്തുവാൻ പുറത്തിറങ്ങാതെ വണ്ടിയിൽ തന്നെ കിടന്നുറങ്ങുവാനുമെല്ലാം കാരവൻ യാത്രകൾ സഹായിക്കും. സ്ഥിരം യാത്രകളുടെ ആലസ്യവും മടുപ്പും മാറ്റി വേറെ ലെവൽ യാത്രകളാണ് കാരവൻ ടൂറിസം വാഗ്ദാനം ചെയ്യുന്നത്.

ഇക്കോ ടൂറുകൾ, സാഹസിക വിനോദങ്ങൾ, വന്യജീവി സങ്കേതങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ തുടങ്ങിയ യാത്രകളെ ലക്ഷ്യം വെച്ചാണ് ആദ്യഘട്ടത്തിൽ കർണ്ണാടക കാരവൻ ടൂറിസം കൊണ്ടുവരുന്നത്. നിലവിൽ സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് പൊതുജനങ്ങൾക്ക് ഈ സേവനം ലഭ്യമാക്കുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്.

Caravan Tourism

PC:Lawton Cook

പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് രണ്ടുതരത്തിലുള്ള കാരവാനുകൾ ഒരു സ്വകാര്യ കമ്പനി കർണ്ണാടക വിനോദസഞ്ചാര വകുപ്പിനായി രൂപകല്പന ചെയ്തിട്ടുണ്ട്. അതിലൊന്നാമത്തേത് ബസിന്‍റെ മാതൃകയിലുള്ള കാരവാനാണ്. അഞ്ച് പേരടങ്ങുന്ന കുടുംബത്തിനോ സംഘത്തിനോ ഇതിൽ യാത്ര ചെയ്യാം. 2 കിടക്കകൾ, ഒരു അടുക്കള, ടോയ്‌ലറ്റ് സൗകര്യങ്ങൾ, 1 മേശ, 4 കസേരകൾ എന്നിവയും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ടാമത്തേത് മോട്ടോർ കാർ വിഭാഗത്തിലുള്ളതാണ്. മൂന്നു പേർക്ക് സുഖകരമായി യാത്ര ചെയ്യുവാൻ സാധിക്കുന്ന ഇതിൽ ഒരു അടുക്കളയും ഒരു ചെറിയ കിടപ്പുമുറിയും ഒരു ടോയ്‌ലറ്റും ഉണ്ടാകും. ചെറിയ കുടുംബ യാത്രകൾക്ക് ഈ കാരവൻ അനുയോജ്യമാണ്. കൂടാതെ മുതിർന്ന പൗരന്മാർക്കും വേണ്ടി നിർമ്മിച്ചതാണ് ഇത്.

ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാംഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

കാരവാന്‍ വാടകയ്ക്ക് എടുക്കുമ്പോൾ എത്ര ചാർജ് ആകുമെന്നോ മറ്റു പാക്കേജുകളോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കാരവാൻ ടൂറിസത്തിനുള്ള പ്രത്യേക ആപ്പും വെബ്‌സൈറ്റും വികസിപ്പിച്ച ശേഷം വില നിശ്ചയിക്കുമെന്നാണ് കരുതുന്നത്.

ജനപ്രീതിയേറി കാരവാന്‍ യാത്രകള്‍.. ആദ്യയാത്രയില്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ജനപ്രീതിയേറി കാരവാന്‍ യാത്രകള്‍.. ആദ്യയാത്രയില്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X