Search
  • Follow NativePlanet
Share
» »നടന്നു കയറേണ്ട... കേദർനാഥ് തീർത്ഥാടനത്തിന് റോപ് വേ വരുന്നു...! ഒരുമണിക്കൂറിൽ ക്ഷേത്രത്തിലെത്താം

നടന്നു കയറേണ്ട... കേദർനാഥ് തീർത്ഥാടനത്തിന് റോപ് വേ വരുന്നു...! ഒരുമണിക്കൂറിൽ ക്ഷേത്രത്തിലെത്താം

വാർത്തകളനുസരിച്ച് തീർത്ഥാടനം സുഗമമാക്കുന്നതിനായി രുദ്രപ്രയാഗ് ജില്ലയിലെ സോൻപ്രയാഗിനും കേദാർനാഥിനും ഇടയിൽ റോപ്പ്‌വേ ഉടൻ ആരംഭിക്കും

മഞ്ഞുപുതച്ചു നിൽക്കുന്ന ഹിമാലയ പർവ്വതങ്ങൾക്കു താഴെ, വിശ്വാസലക്ഷങ്ങൾ എത്തിച്ചേരുന്ന കേദാർനാഥ്. തീർത്തും ദുഷ്കരമായ പാതയിലൂടെ ജീവൻ പോലും പണയംവെച്ച് എത്തിച്ചേരുന്ന വിശ്വാസികൾക്ക് വേണ്ടത് കേദാർനാഥനായി ആരാധിക്കുന്ന ശിവന്റെ ഒരു ദർശനം മാത്രമാണ്. മലമുകളിലെ വിശുദ്ധഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ എത്തിച്ചേരുന്നത് തീർത്ഥാടകർ മാത്രമല്ല , സാഹസികരായ സഞ്ചാരികളും കൂടിയാണ്.

Kedarnaht

സമുദ്ര നിരപ്പിൽ നിന്നും 11,755 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജ്യോതിർലിംഗ ക്ഷേത്രമായ കേദാർനാഥ് ദേവന്മാർ സംരക്ഷിക്കുന്ന ക്ഷത്രമെന്നാണ് വിശ്വാസം. മറ്റൊരു വിശ്വാസമനുസരിച്ച് തങ്ങളെ ദ്രോഹിക്കുന്ന ഒരസുരനിൽ നിന്നും സംരക്ഷണം തേടി വന്ന ദേവന്മാര്‍ക്കായി ശിവൻ ആ അസുരനെ വധിച്ച് ദേവന്മാരെ സംരക്ഷിച്ചു. അന്നത്തെ കൊ‌‌ടാരം എന്ന വാക്കിൽ നിന്നുമാണ് കേദാർനാഥ് വന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ‌‌ മഹാഭാരത കാലത്ത് അ‍ജ്ഞാതവാസത്തിനിടെ പാണ്ഡവർ നിർമ്മിച്ച ക്ഷേത്രമാണിതെന്നും വിശ്വാസമുണ്ട്.

മലമുകളിലെ പുണ്യകേന്ദ്രമായ കേദാർനാഥ്!!മലമുകളിലെ പുണ്യകേന്ദ്രമായ കേദാർനാഥ്!!

കേദര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ ആകെ ദൂരം 16 കിലോമീറ്ററാണ്. സോനപ്രയാഗില്‍ നിന്നും ഗൗരികുണ്ഡിലേക്ക് 5 കിലോമീറാണ്. നടന്നോ അല്ലെങ്കിൽ ഹെലികോപ്റ്ററിലോ മാത്രമേ കേദർനാഥ് തീർത്ഥാടനം നടത്തുവാൻ കഴിയൂ.

Kedarnath

ഏറ്റവും പുതിയ വാർത്തകളനുസരിച്ച് തീർത്ഥാടനം സുഗമമാക്കുന്നതിനായി രുദ്രപ്രയാഗ് ജില്ലയിലെ സോൻപ്രയാഗിനും കേദാർനാഥിനും ഇടയിൽ റോപ്പ്‌വേ ഉടൻ ആരംഭിക്കും. ദേശീയ വന്യജീവി ബോർഡ് (NBWL) സോൻപ്രയാഗിനും കേദാർനാഥ് ക്ഷേത്രത്തിനുമിടയിൽ ഒരു റോപ്പ്‌വേ വികസിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
നേരത്തെ സംസ്ഥാന വന്യജീവി ബോർഡ് ഈ പദ്ധതികൾക്ക് ജൂണിൽ അനുമതി നൽകിയിരുന്നുവെങ്കിലും പരിസ്ഥിതി ലോലമായ ഹിമാലയൻ മേഖലയിൽ ഇത്തരം നീക്കത്തെ പരിസ്ഥിതി പ്രവർത്തകർ ശക്തമായി എതിർത്തതിനാൽ എൻബിഡബ്ല്യുഎല്ലിൽ നിന്ന് അന്തിമ അനുമതി കാത്തിരിക്കുകയായിരുന്നു. 13 കിലോമീറ്റർ നീളമുള്ള സോൻപ്രയാഗ്-കേദാർനാഥ് റോപ്‌വേ പദ്ധതിക്ക് ഏകദേശം 1200 കോടി രൂപ ചെലവ് വരും. റോപ് വേ വരുന്നതോടെ ഒരു മണിക്കൂർ സമയത്തിൽ തീർത്ഥാടകർക്ക് സോൻപ്രയാഗിൽ നിന്നും കേദർനാഥ് ക്ഷേത്രത്തിലെത്താം.

കേദാർനാഥ് യാത്രയ്ക്കിടെ കേദാർനാഥ് ധാം സന്ദർശിക്കുന്ന ആയിരക്കണക്കിന് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് സഹായിക്കും. ഇതോടൊപ്പം തീർത്ഥാടകരുടെ എണ്ണത്തിലും വലിയ വർധവുണ്ടായേക്കും.

കേദര്‍നാഥ് തീര്‍ത്ഥാടനം... വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാംകേദര്‍നാഥ് തീര്‍ത്ഥാടനം... വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

നിഗൂഢതകളും അത്ഭുതങ്ങളും... അണയാത്ത തീജ്വാലയും പഞ്ചഭൂതങ്ങളും... ഭാരതത്തിലെ ശിവക്ഷേത്രങ്ങള്‍നിഗൂഢതകളും അത്ഭുതങ്ങളും... അണയാത്ത തീജ്വാലയും പഞ്ചഭൂതങ്ങളും... ഭാരതത്തിലെ ശിവക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X