Search
  • Follow NativePlanet
Share
» »ലേ-മണാലി ദേശീയ പാത നിയന്ത്രണങ്ങളോടെ തുറന്നു, ഇരുചക്രവാഹനങ്ങള്‍ക്ക് അനുമതിയില്ല

ലേ-മണാലി ദേശീയ പാത നിയന്ത്രണങ്ങളോടെ തുറന്നു, ഇരുചക്രവാഹനങ്ങള്‍ക്ക് അനുമതിയില്ല

ട്രക്കുകളും ഇരുചക്രവാഹനങ്ങളും ഒഴികെ മണാലിയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സ്വതന്ത്രമായി കടന്നുപോകുവാന്‍ അനുമതിയുണ്ട്.

ലേ-മണാലി ദേശീയ പാതയിൽ വാഹന ഗതാഗതത്തിന് പുതിയ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തി. ലെഹ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആണ് ലേ-മണാലി എൻഎച്ച്-03 യില്‍ ആണ് മാറ്റങ്ങള്‍. ഇതനുസരിച്ച് ട്രക്കുകളും ഇരുചക്രവാഹനങ്ങളും ഒഴികെ മണാലിയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സ്വതന്ത്രമായി കടന്നുപോകുവാന്‍ അനുമതിയുണ്ട്.

Leh-Manali Highway opneed for travel

കൂടാതെ, കട്ട് ഔട്ട് സമയം രാവിലെ 10 ആയിരിക്കും, അതിനുശേഷം മണാലിയിലേക്ക് ഒരു വാഹനവും അനുവദിക്കില്ല.

പോലീസ് കൺട്രോൾ റൂമിൽ നിന്നും ലഡാക്കിലെയും ലാഹൗളിലെയും ട്രാഫിക് പോലീസിൽ നിന്നും സ്പിതി പോലീസിൽ നിന്നും നിലവിലെ സ്ഥിതി സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ ഈ റൂട്ടിൽ പോകാവൂ എന്ന് ഡിഡിഎംഎ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. റോഡിന്‍റെ കൂടുതല്‍ വിലയിരുത്തലുകള്‍ക്ക് ശേഷമേ ട്രക്കുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും കടന്നുപോകാവുന്ന കാര്യം അറിയിക്കുകയുള്ളൂ.

ലേയെ മണാലിയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ് ലേ - മണാലി ഹൈവേ 428 കിലോമീറ്റർ നീളമുള്ള ഈ ഹൈവേ സോളാങ് താഴ്‌വരയെ ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി താഴ്‌വരകളുമായും ലഡാക്കിലെ സാൻസ്‌കർ താഴ്‌വരയുമായും ബന്ധിപ്പിക്കുന്നു.
എല്ലാ വർഷവും മെയ് പകുതിയോ ജൂൺ മുതൽ ഒക്ടോബർ വരെയോ ഏകദേശം അഞ്ച് മാസത്തേക്ക് ഹൈവേ യാത്രക്കാര്‍ക്കായി തുറന്നു നല്കും. ബാക്കിയുള്ള സമയങ്ങളില്‍ മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം അസാധ്യമാണ്.

തണുപ്പ് ഇനിയും മാറിയിട്ടില്ല... മേയ് മാസത്തിലെ വേനല്‍യാത്രകള്‍ ഇവിടേക്കാവാംതണുപ്പ് ഇനിയും മാറിയിട്ടില്ല... മേയ് മാസത്തിലെ വേനല്‍യാത്രകള്‍ ഇവിടേക്കാവാം

Read more about: leh manali travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X