സഞ്ചാരം ജീവശ്വാസമായി കൊണ്ടു നടക്കുന്നവര്‍ക്ക് രാജ്യത്തിലെ കാണാഇടങ്ങളെയും പൈതൃകങ്ങളെയും പരിചയപ്പെടുത്തുന്ന ''ദേഖോ അപ്നാ ദേശ്'' വെബിനാര്‍ പരമ്പരയ്ക്ക് തുടക്കമായി. രാജ്യത്തെ ഓരോ ഇടങ്ങളിലെയും സംസ്കാരത്തിനും പൈതൃകത്തിനും വൈവിധ്യങ്ങള്‍ക്കും പ്രാമുഖ്യം നല്കി ആളുകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് വിനോദ സഞ്ചാര വകുപ്പ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ വായിക്കാം...
നാടിനെയറിയാം
സ്മാരകങ്ങള്‍ മുതല്‍ ഉത്സവങ്ങള്‍ വരെ
നഗരങ്ങളുടെ നഗരം- ദില്ലിയുടെ സ്വകാര്യ ഡയറി
ദേഖോ അപ്നാ ദേശ് വെബിനാർ പരമ്പരയില്‍ ആദ്യം വന്നത് തലസ്ഥാന നഗരമായ ഡല്‍ഹിയായിരുന്നു. നീണ്ടു പരന്നു കിടക്കുന്ന ഡെല്‍ഹിയുടെ ചരിത്രത്തെ ചുരുള്‍ നിവര്‍ത്തുന്നതായിരുന്നു ഇത്. എട്ടു നഗരങ്ങളോട് ചേര്‍ന്നു കിടക്കുന്ന ഡെല്‍ഹിയുടെ ചരിത്രം അനാവരണം ചെയ്യുന്ന അധ്യായമായിരുന്നു അത്. അതില്‍ നിന്നും ഇന്നത്തെ ഡെല്‍ഹിയിലേക്കുള്ള വളര്‍ച്ചയുടെ വഴികളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടു.
കൊല്‍ക്കത്ത- സംസ്കാരത്തിന്‍റെ സംഗമം
മാമല്ലപുരം മുതല്‍ ലഡാക്ക് വരെ
കാണുവാന്‍
ഇതുവരെ സംപ്രേക്ഷണം ചെയ്ത വെബിനറുകള്‍
സോഷ്യല്‍ മീഡിയയിലെ പൊതു ഇടങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ
മന്ത്രാലയത്തിന്റെ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' എന്ന ഇന്‍സ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഇത് ലഭ്യമാകും.



Click it and Unblock the Notifications















