Search
  • Follow NativePlanet
Share
» » അന്താരാഷ്ട്ര യാത്രകള്‍ മുന്നോട്ടേയ്ക്ക്..തിരക്കേറി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം

അന്താരാഷ്ട്ര യാത്രകള്‍ മുന്നോട്ടേയ്ക്ക്..തിരക്കേറി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം

ഛത്രപതി ശിവജി വിമാനത്താവളത്തില്‍യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.

മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2022 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവില്‍ 17 ദശലക്ഷം ആളുകളാണ് മുംബൈ വിമാനത്താവളം യാത്രാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത്. 2021 ലെ ആദ്യ പകുതിയെ അപേക്ഷിച്ച് 132 ശതമാനം വര്‍ധനമാണ് 2022 ന്റെ ആദ്യപകുതിയില്‍ രേഖപ്പെ‌ടുത്തിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലെ ഈ വര്‍ധനവ് മാറിവരുന്ന യാത്രാരീതികളുടെ സൂചനകൂടിയാണ്. കൊവിഡിന് മുന്‍പുള്ള പോലെ യാത്രകള്‍ സജീവമാകുന്നതിന്‍റെ ലക്ഷണമായാണ് ഇതിനെ വിദഗ്ദര്‍ കാണുന്നത്.

Mumbai Chhatrapati Shivaji Maharaj International Airport

PC:A.Savin

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 16.84 ദശലക്ഷം ആളുകകളാണ് മുംബൈ വിമാനത്താവളം വഴി കടന്നുപോയത്. ആഭ്യന്തര അന്താരാഷ്ട്ര യാത്രകള്‍ കൂട്ടി 1,30,000 വിമാനങ്ങള്‍ ആണ് ഇവിടെനിന്നു പോയത്. 13.36 ദശലക്ഷം ആഭ്യന്തര യാത്രക്കാര്‍ക്കായി 97,460 വിമാനങ്ങള്‍ ഇവിടെ നിന്നു പറന്നു. അന്താരാഷ്‌ട്ര യാത്രകളുടെ കണക്കില്‍ 24,910 ഫ്ലൈറ്റുകളിലൂടെ 3.48 ദശലക്ഷത്തിലധികം യാത്രക്കാർ ആണ് സഞ്ചരിച്ചത്. 2021 ലെ ആദ്യപകുതിയില്‍ 1.76 ദശലക്ഷത്തിലധികം യാത്രക്കാര് മാത്രമായിരുന്നു മുംബൈായില്‍ വന്നത്. 2022 മെയ് 21-ന് ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഒറ്റദിവസം ഏറ്റവുമധികം ആളുകള്‍ വന്ന ദിവസം കൂടിയാണ്. 1,23,442 യാത്രക്കാര്‍ ആണ് ഇവിടെ സഞ്ചരിച്ചത്. ഛത്രപതി ശിവജി വിമാനത്താവളത്തില്‍ ഏറ്റവുമധികം അന്താരാഷ്ട്ര സഞ്ചാരികള്‍ സഞ്ചരിച്ച ദിവസമാമായി ജൂൺ'22 മാറി. 8,30,000 അന്താരാഷ്‌ട്ര യാത്രികരാണ് ഇവിടെനിന്നും യാത്ര ചെയ്തത്.

ജനറൽ ഏവിയേഷൻ ടെർമിനൽ (ജിഎ ടെർമിനൽ) വഴി മൊത്തം 17,552 യാത്രക്കാരുടെ സഞ്ചാരം സിഎസ്എംഐഎ സുഗമമാക്കിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിൽ 15,588 പേർ ആഭ്യന്തര ഗതാഗതത്തിനും 1,964 പേർ അന്താരാഷ്ട്ര യാത്രാ ഗതാഗതത്തിലും ആണ് വരുന്നത്.

അബുദാബി, നജാഫ്, ഫുക്കറ്റ്, വാർസോ, ഹനോയ്, ഹോ ചി മിൻ സിറ്റി എന്നീ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ അറേബ്യ അബുദാബി, ഫ്ലൈ ബാഗ്ദാദ്, ഇൻഡിഗോ, ലോട്ട് പോളിഷ്, വിയറ്റ്‌ജെറ്റ് എന്നീ എയര്‍ലൈനുകള്‍ പ്രവര്ഡത്തനം ആരംഭിച്ചതും തിരക്ക് വര്‍ധനയ്ക്ക് കാരണമായി. ബഹ്‌റൈൻ, റാസൽ-ഖൈമ, ടൊറന്റോ, ഹെൽസിങ്കി എന്നിവയുൾപ്പെടെ ഒമ്പത് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കു കൂടി സര്‍വീസ് ആരംഭിക്കുവാനുള്ള ശ്രമത്തിലാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം.

ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...

മഴയാത്രകളിലെ വ്യത്യസ്തത തേടി പോകാം... മുഴപ്പിലങ്ങാടും നെല്ലിയാമ്പതിയും കണ്ട് വാഗമണ്ണിന് പോകാംമഴയാത്രകളിലെ വ്യത്യസ്തത തേടി പോകാം... മുഴപ്പിലങ്ങാടും നെല്ലിയാമ്പതിയും കണ്ട് വാഗമണ്ണിന് പോകാം

Read more about: airport mumbai travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X