Search
  • Follow NativePlanet
Share
» »മസൂറി വിന്‍റർലൈൻ കാർണിവൽ 2022: സഞ്ചാരികൾ കാത്തിരിക്കുന്ന ആഘോഷദിനങ്ങൾ

മസൂറി വിന്‍റർലൈൻ കാർണിവൽ 2022: സഞ്ചാരികൾ കാത്തിരിക്കുന്ന ആഘോഷദിനങ്ങൾ

നീണ്ട രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം പ്രസിദ്ധമായ മസൂറി വിന്‍റർലൈൻ കാർണിവൽ ഒരുങ്ങുകയാണ്

മസൂറി... മലനിരകളുടെ റാണി.. വന്യമായ ഭംഗിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന നാട്! ഉത്തരാഖണ്ഡിൽ നഗരക്കാഴ്ചകൾ കടന്ന്, മലകളും കുന്നുകളും പിന്നിട്ട്, കോടമഞ്ഞിലേക്കും തണുപ്പിലേക്കും എത്തിക്കുന്ന നാട്. വേനലായാലും വർഷമായാലും ഇനി മഞ്ഞ് നിൽക്കാതെ പൊഴിയുന്ന കാലമാണെങ്കിലും സഞ്ചാരികൾ എന്നും നെഞ്ചോട് ചേർത്തു വയ്ക്കുന്ന ഇടമാണ് മസൂറി. അതുകൊണ്ടുതന്നെ രണ്ടാമതൊന്ന് ചിന്തിക്കാതെ ഇവിടം ധൈര്യമായി യാത്രകൾക്ക് തിരഞ്ഞെടുക്കാം.

 Mussoorie Winterline Carnival 2022
PC: Kunal Parmar/ Unsplash

ഇനിയും മസൂറിയിലേക്ക് പോകുവാൻ കാരണങ്ങൾ അന്വേഷിക്കുകയാണോ? എങ്കിലിതാ യാത്രകൾക്കൊരുങ്ങിക്കോളൂ! നീണ്ട രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം പ്രസിദ്ധമായ മസൂറി വിന്‍റർലൈൻ കാർണിവൽ ഒരുങ്ങുകയാണ്. ഡിസംബർ അവസാനത്തോടെ മസൂറി സന്ദർശിക്കുവാൻ പ്ലാൻ ചെയ്യുന്നവർക്ക് ഡബിൾ ധമാക്കയാകും യാത്രയെന്ന കാര്യത്തിൽ സംശയമില്ല. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയെന്ന് ലക്ഷ്യത്തിലാണ് ഇത്തവണത്തെ പരിപാടികൾ ഒരുക്കുന്നത്. ഇന്ത്യയിൽ അപൂർവ്വം ഇടങ്ങളില്‍ മാത്രമായി ദൃശ്യമാകുന്ന വിന്‍റർലൈൻ ക ഇവിടെ ഈ സമയത്ത് കാണാം എന്നതാണ് ഫെസ്റ്റിവലിന്റെ പേരിനു പിന്നിലെ രഹസ്യം!

 Mussoorie Winterline Carnival 2022
PC:Ayush Jain/Unsplash

എന്താണ് വിന്‍ർലൈൻ ഫെസ്റ്റിവൽ

ശൈത്യകാലത്ത് ലോകത്തിന്‍റെ ചിലഭാഗങ്ങളിൽ പ്രത്യക്ഷമാകുന്ന ഇരുണ്ട, വ്യാജ ചക്രവാളമാണ് (dark false horizon)വിന്‍ർലൈൻ . അതായത് പ്രകാശത്തിന്റെ അപവർത്തനം മൂലം സന്ധ്യാസമയത്ത് തെറ്റായ ചക്രവാളം രൂപപ്പെടുന്നതാണ് വിന്റർലൈൻ പ്രതിഭാസം. ഇന്ത്യയിൽ, ലാൻഡൂർ, മുസ്സൂറി, ഡൂൺ വാലി, മിസോറാം എന്നിവിടങ്ങളിലും സ്വിസ് ആൽപ്‌സിലും ആണ് ഇത് പൊതുവെ ദൃശ്യമാകുന്നത്. അങ്ങനെയാണ് ഈ ആഘോഷത്തിന് മസൂറി വിന്‍റർലൈൻ കാർണിവൽ എന്ന പേരു ലഭിച്ചത്.

 Mussoorie Winterline Carnival 2022
 Mussoorie Winterline Carnival 2022
PC:Kashish Lamba/Unsplash

മസൂറി വിന്‍റർലൈൻ കാർണിവൽ 2022 തിയതി

എല്ലാ വർഷവും ഡിസംബർ അവസാനത്തോടെയാണ് മുസ്സൂറി വിന്റർലൈൻ കാർണിവൽ നടക്കുന്നത്. 2022 ഡിസംബർ 25 മുതൽ 30 വരെയാണ് ഈ വർഷത്തെ തിയതികൾ അനൗദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കൃത്യമായ തിയതികൾ പിന്നീട് അറിയിക്കുന്നതാണ്. മാത്രമല്ല,കാർണിവല്‌ നടക്കുന്ന മറ്റു വേദികളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

PC:Shiromani Kant/Unsplash

സംസ്കാരങ്ങളുടെ സംഗമം

വിവിധ രീതികളുടെയും ആചാരങ്ങളുടെയും സംഗമമാണ് ഓരോ മസൂറി വിന്‍റർലൈൻ കാർണിവലും. പ്രകൃതി, സംസ്കാരം, ഭക്ഷണം എന്നിവയുടെ വൈവിധ്യങ്ങൾ നിങ്ങൾക്കിവിടെ കണ്ടെത്താം. ഹെറിറ്റേജ് വാക്ക്, പ്രകൃതി നടത്തം, പ്രാദേശിക, നാടോടി കലാകാരന്മാരുടെ പ്രകടനങ്ങൾ, പാരാഗ്ലൈഡിംഗ്, ബംഗി ജമ്പിംഗ്, സ്കേറ്റിംഗ്, പരമ്പരാഗത ഭക്ഷണം, വസ്ത്രങ്ങൾ, കരകൗശല സ്റ്റാളുകൾ, നക്ഷത്രനിരീക്ഷണം തുടങ്ങി നിരവധി പരിപാടികൾ കാർണിവലിന്‍റെ ഭാഗമായി ഒരുക്കും.

ഉത്തരാഖണ്ഡിന്‍റെ ഉട്ടോപ്യ മുതൽ തുടങ്ങാം; ഗർവാള്‍ റീജിയണിലെ മഞ്ഞുകാഴ്ചകളിലേക്ക്ഉത്തരാഖണ്ഡിന്‍റെ ഉട്ടോപ്യ മുതൽ തുടങ്ങാം; ഗർവാള്‍ റീജിയണിലെ മഞ്ഞുകാഴ്ചകളിലേക്ക്

തണുത്ത് ചിൽ ആകണോ? മൈനസ് ഡിഗ്രിയിലെ ഏറ്റവും തണുത്ത കാലാവസ്ഥ, അറിയാം ഈ ഇന്ത്യൻ സ്ഥലങ്ങൾതണുത്ത് ചിൽ ആകണോ? മൈനസ് ഡിഗ്രിയിലെ ഏറ്റവും തണുത്ത കാലാവസ്ഥ, അറിയാം ഈ ഇന്ത്യൻ സ്ഥലങ്ങൾ

Read more about: uttarakhand festival travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X