Search
  • Follow NativePlanet
Share
» »സ‍ഞ്ചാരികള്‍ക്കു സ്വാഗതം, അടുത്ത മാസം മുതല്‍ എവറസ്റ്റ് വീണ്ടും തുറക്കുന്നു

സ‍ഞ്ചാരികള്‍ക്കു സ്വാഗതം, അടുത്ത മാസം മുതല്‍ എവറസ്റ്റ് വീണ്ടും തുറക്കുന്നു

കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ശത്തിലേറെയായി നിര്‍ത്തിവെച്ച എവറസ്റ്റ് പര്‍വ്വതാരോഹണം പുനരാരംഭിക്കുന്നു, നേപ്പാള്‍ ഭാഗത്തു നിന്നുള്ള എവറസ്റ്റ് ആരോഹണം ഏപ്രില്‍ മാസം മുതല്‍ വീണ്ടും ആരംഭിക്കും. ഇതോടെ ലോകമെമ്പാടു നിന്നുമുള്ള പര്‍വ്വതാരോഹകര്‍ അടുത്ത മാസം മുതല്‍ നേപ്പാളിലെത്തു. കര്‍ശനമായി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പര്‍വ്വതാരോഹണം നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.

everest climbing

ഏപ്രിലിൽ എവറസ്റ്റ് കയറ്റം ആരംഭിക്കുമ്പോൾ മുന്നൂറിലധികം വിദേശ പര്‍വ്വതാരോഹകര്‍ എത്തിച്ചേരുമെന്ന് കരുതപ്പെടുന്നതായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ മീരാ ആചാര്യ അറിയിച്ചു. 8,849 മീറ്റർ (29,031 അടി) ഉയരത്തിലുള്ല യാത്രയ്ക്കാണിത്. 2019 ല്‍ ഇതേ കാലയളവില്‍ എവറസ്റ്റ് ആരോഹണത്തിനായി എത്തിയത് 381 പേരാണ്. അന്നിത് റെക്കോര്‍ഡ് നമ്പര്‍ ആയിരുന്നു. നേപ്പാളിലെത്തിയാല്‍ ഒരാഴ്ച ക്വാറന്‍റൈന്‍ ഇരിക്കേണ്ട സാഹചര്യമുണ്ടെങ്കിലും ഇത്രയധികം ആളുകള്‍ വരുന്നത് വിനോദ സഞ്ചാരരംഗത്ത് പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രയില്‍ നിര്‍ന്ധമായും കരുതണം.

എന്നാല്‍, സ്ഥിരം പര്‍വ്വതാരോഹണം നടത്തുന്ന പല കമ്പനികളും ഇത്തവണ ഉണ്ടായേക്കില്ല. നേപ്പാളിലെ ആരോഗ്യ മേഖല ദുര്‍ബലമായിരിക്കുന്ന ഈ സാഹചര്യം പര്‍വ്വതാരോഹണവും പര്യവേക്ഷണങ്ങളും നടത്തുവാനുള്ള സാഹചര്യമല്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. ഈ പരിസ്ഥിതിയിലും പര്‍വ്വതാരോഹണം നടത്തുവാനും കമ്പനികള്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മുതല്‍ വിദേശ സഞ്ചാരികള്‍ക്കായി അടച്ചിട്ട എവറസ്റ്റ് പര്‍വ്വതാരോഹണം ഈ സീസണിലും ചൈന തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ നേപ്പാള്‍ ഭാഗത്തു നിന്നുള്ള പര്‍വ്വതാരോഹണത്തിന് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുമെന്നും കണക്കാക്കുന്നു.

വളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ലവളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ല

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

ഹിമാലയത്തെക്കുറിച്ചുള്ള ഒൻപത് വിചിത്ര വിശേഷങ്ങൾഹിമാലയത്തെക്കുറിച്ചുള്ള ഒൻപത് വിചിത്ര വിശേഷങ്ങൾ

ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന്‍ ദേവന്മാരെ കാണാനെത്തുന്നിടം!ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന്‍ ദേവന്മാരെ കാണാനെത്തുന്നിടം!

Read more about: everest travel news world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X