കഴിഞ്ഞ നാല് വർഷത്തിനിടെ നോ ഫ്ലൈ പട്ടികയിൽ ഉൾപ്പെട്ടത് 247 യാത്രക്കാർ. കഴിഞ്ഞ ദിവസം രാജ്യസഭയിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് പങ്കുവെച്ച കണക്കുകൾ അനുസരിച്ച് 2023 ലാണ് ഏറ്റവുമധികം യാത്രക്കാർ 'നോ ഫ്ലൈ' പട്ടികയിൽ ഇടംപിടിച്ചത്. 2020 ൽ നോ ഫ്ലൈ പട്ടികയിൽ 10 പേർ ആയിരുന്നുവെങ്കിൽ ഇത് 2021 ൽ 66 ആയി ഉയർന്നു. തുടർന്ന് 2022 ൽ 63 ആയി കുറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം ഇത് 108 ആയി ഉയർന്നു.
2023-ൽ ആണ് അനിയന്ത്രിതമായ പെരുമാറ്റത്തിൻറെ പേരിൽ 108 വ്യക്തികളെ വിമാനക്കമ്പനികൾ വിമാനത്തിൽ നിന്ന് വിലക്കി.
വിമാനത്തിനുള്ളിലെ യാത്രക്കാരുടെ നിയമവിരുദ്ധമായ /അധികൃതർക്കും സഹയാത്രികർക്കും ശല്യമാകുന്ന രീതിയിൽ പെരുമാറുന്നത് കൈകാര്യം ചെയ്യാൻ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ സിവിൽ ഏവിയേഷൻ ആവശ്യകതകൾ (സിവിൽ ഏവിയേഷൻ റിക്വയർമെന്‍റ്സ്- CAR) ഏർപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് വിമാനയാത്രയിൽ പൈലറ്റ് ഇൻ കമാൻഡിൽ നിന്ന് യാത്രക്കാരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ച് പരാതി ലഭിക്കുമ്പോഴാണ് വിമാനക്കമ്പനി നടപടികൾ സ്വീകരിക്കുന്നത്.

ഇങ്ങനെ ഏതെങ്കിലും യാത്രക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റത്തെക്കുറിച്ച് പരാതി ലഭിക്കുമ്പോൾ സംഭവം വിലയിരുത്തുവാനും യാത്രക്കാരനെ പറക്കുന്നതിൽ നിന്ന് വിലക്കേണ്ട കാലയളവ് തീരുമാനിക്കാനുമായി എയർലൈൻ ഒരു ആഭ്യന്തര കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുകയാണ് ചെയ്യുന്നത്. തുടർന്ന് ബന്ധപ്പെട്ട എയർലൈനിൻറെ ഇന്‍റേണൽ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡിജിസിഎ യാത്രക്കാരെ 'നോ ഫ്ലൈ ലിസ്റ്റിൽ' ഉൾപ്പെടുത്തും.
'നോ ഫ്ലൈ ലിസ്റ്റ്' ചെയ്തു കഴിഞ്ഞാൽ അതിലുൾപ്പെട്ട യാത്രക്കാരനെ ഒരു നിശ്ചിത കാലയളവിൽ ഇന്ത്യയില്‍ നിന്നോ ഇന്ത്യയിലേക്കോ ഇന്ത്യയ്ക്കുള്ളിൽ തന്നെയോ വിമാന യാത്ര ചെയ്യുന്നതിൽ നിന്നും നിന്ന് വിലക്കുന്നു,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












