Search
  • Follow NativePlanet
Share
» »ഒമിക്രോണ്‍: പുതുവര്‍ഷാഘോഷങ്ങള്‍ അതിരുകടക്കേണ്ട, വിലക്കുമായി കര്‍ണ്ണാടകയും ഡല്‍ഹിയും

ഒമിക്രോണ്‍: പുതുവര്‍ഷാഘോഷങ്ങള്‍ അതിരുകടക്കേണ്ട, വിലക്കുമായി കര്‍ണ്ണാടകയും ഡല്‍ഹിയും

കര്‍ണ്ണാടകയിലും ഡല്‍ഹിയിലും കര്‍ശനമായ നിയന്ത്രണങ്ങളാണ് ആഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കുമായി സംസ്ഥാനങ്ങള്‍. കര്‍ണ്ണാടകയിലും ഡല്‍ഹിയിലും കര്‍ശനമായ നിയന്ത്രണങ്ങളാണ് ആഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കര്‍ണ്ണാടകയില്‍ റസ്റ്റോറന്റുകളിലും ക്ലബ്ബുകളിലും ആഘോഷങ്ങൾ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ അനുവദിക്കും. എന്നാൽ ഡിജെകൾ ഉൾപ്പെടെയുള്ള പ്രത്യേക പരിപാടികള്‍ക്ക് അനുമതിയില്ല.

celebrations

നൈറ്റ് കർഫ്യൂ, സെക്ഷൻ 144 എന്നിങ്ങനെ പുതിയ വേരിയന്റിന്റെ വ്യാപനം തടയാൻ ക്രിസ്‌മസിനും പുതുവർഷത്തിനും മുന്നോടിയായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാങ്കേതിക ഉപദേശക സമിതി (ടിഎസി) സർക്കാരിനെ ഉപദേശിച്ചതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങള്‍.

21 ദിവസം നീളുന്ന ക്രിസ്മസ്...നൊവേനയില്‍ തുടങ്ങുന്ന ആഘോഷം...വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങള്‍21 ദിവസം നീളുന്ന ക്രിസ്മസ്...നൊവേനയില്‍ തുടങ്ങുന്ന ആഘോഷം...വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങള്‍

ആഘോഷ സ്ഥലങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും മുഴുവൻ വാക്സിനേഷൻ നിർബന്ധമാക്കും. ക്ലബ്ബുകളിലും റസ്‌റ്റോറന്റുകളിലും ജോലി ചെയ്യുന്ന ജീവനക്കാർ പൂർണമായും വാക്‌സിനേഷൻ എടുത്തിരിക്കണമെന്നും ആർടി-പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഡിസംബർ 30 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ ജനുവരി 2 വരെ തുടരും.
പുതുവർഷത്തെ വരവേൽക്കാൻ എം.ജി.റോഡിലും ബ്രിഗേഡ് റോഡിലും നടക്കുന്ന പോലുള്ള പൊതുയോഗങ്ങള്‍ സംസ്ഥാനത്തുടലുടനീളം നിരോധിക്കുകയും സംസ്ഥാനത്തിന്റെ ഒരു ഭാഗത്തും പൊതു ആഘോഷങ്ങളും പ്രത്യേക പരിപാടികളും ഉണ്ടാവുകയുമില്ല.

അതേസമയം, ഡല്‍ഹിയിലും ആഘോഷങ്ങള്‍ക്ക് കര്‍ശനമായ വിലക്കുണ്ട് .എല്ലാ പൊതുപരിപാടികളും കൂടിചേരലുകളും ഇവിടെ നിരോധിച്ചിരിക്കുകയാണ്.

ഹെലികോപ്റ്ററില്‍ പുതുവര്‍ഷം ആഘോഷിക്കാം.. കോവളം വേറെ ലെവലാണ്!!ഹെലികോപ്റ്ററില്‍ പുതുവര്‍ഷം ആഘോഷിക്കാം.. കോവളം വേറെ ലെവലാണ്!!

Read more about: celebrations christmas new year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X