Search
  • Follow NativePlanet
Share
» »അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല, കൃത്യം.. സമയം പാലിക്കുന്ന 'ഓൺടൈം' വിമാനത്താവളം ഇന്ത്യയിൽ!

അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല, കൃത്യം.. സമയം പാലിക്കുന്ന 'ഓൺടൈം' വിമാനത്താവളം ഇന്ത്യയിൽ!

എളുപ്പത്തിൽ, കുറ‍ഞ്ഞ സമയത്തിലെത്തുവാനാണ് നമ്മൽ പലപ്പോഴും യാത്രകളിൽ വിമാനത്തെ ആശ്രയിക്കുന്നത്. സംഗതി വേഗമെത്തുമെങ്കിലും വിമാനത്തിൽ സമയത്ത് കയറുക എന്നത് എളുപ്പമല്ല. വിമാനങ്ങൾ താമസിച്ച് പുറപ്പെടുന്നത് നമുക്ക് പുതിയൊരു കാര്യവുമല്ല. പലപ്പോഴും മണിക്കൂറുകള് വൈകി പുറപ്പെടുന്നതും , മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കുന്നതും കാണുകയും ചെയ്യാം. എന്നിരുന്നാലും വിമാനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഇപ്പോൾ ഉള്ളതെന്നാണ് കണക്കുകൾ പറയുന്നത്.

ലോകത്തിലെ വിമാനത്താവളങ്ങളെ വിശകലനം ചെയ്ത് ഏവിയേഷൻ അനലിറ്റിക്‌സ് കമ്പനിയായ സിറിയം ഈ അടുത്ത് ചില കണക്കുകൾ പുറത്തുവിട്ടിരുന്നു. വിമാനത്താവളങ്ങളെ അതിൻറെ കപ്പാസിറ്റി അനുസരിച്ച് ഗ്ലോബൽ എയർപോർട്ട്, ലാർജ് എയര്‍പോർട്ട്, മീഡിയം എയർപോര്‍ട്ട്, സ്മോൾ എയർപോർട്ട് എന്നിങ്ങനെയായിരുന്നു തരംതിരിച്ചാണ് റിപ്പോർട്ട് പുറത്തിറക്കിയത്. വിവിധ വസ്തുകളുടെ അടിസ്ഥാനത്തിൽ എയര്പോർട്ടുകളെ റാങ്ക് ചെയ്യുകയാണ് കമ്പനി ചെയ്തത്.

On Time Airport: Hyderabad Airport Ranks First Globally-

സീറ്റ് നമ്പറുകളെ അടിസ്ഥാനമാക്കിയാണ് വിമാനത്താവളങ്ങളെ തരംതിരിച്ചത്. 1) ഗ്ലോബൽ എയർപോർട്ട് (25-40 ദശലക്ഷം സീറ്റുകളും കുറഞ്ഞത് മൂന്ന് പ്രദേശങ്ങളെങ്കിലും സേവനം നൽകുന്നു), 2) വലിയ വിമാനത്താവളം (25-40 ദശലക്ഷം സീറ്റുകൾ), 3) മീഡിയം എയർപോർട്ട് (15) -25 ദശലക്ഷം സീറ്റുകൾ) കൂടാതെ 4) ചെറിയ വിമാനത്താവളം (5-15 ദശലക്ഷം സീറ്റുകൾ).

ഓണ്‍ടൈം പെർഫോമൻസ്

വിവിധ റാങ്കിങ്ങുകളില്‍ ഒന്ന് വിമാനത്താവളങ്ങളുടെ ഓണ്‍ടൈം പെർഫോമൻസ് പരിശോധിക്കുന്നതാണ്. നേരത്തെ ഷെഡ്യൂൾ ചെയ്‌ത ഗേറ്റ് ഡിപ്പാർച്ചർ സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ ഗേറ്റിൽ നിന്ന് പുറപ്പെടുന്ന ഒരു വിമാനം കൃത്യസമയത്താണ് എന്ന വ്യവസ്ഥയിലാണ് കണക്ക്. യഥാർത്ഥ ഗേറ്റ് പുറപ്പെടലിന്റെ മികച്ച കവറേജ് (അല്ലെങ്കിൽ 80 ശതമാനം) ഉള്ള വിമാനത്താവളങ്ങളെയാണ് കമ്പനി അവലോകനം ചെയ്തത്.

ഇതനുസരിച്ച് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (HYD) 90 ശതമാനം ഓൺ-ടൈം ഡിപാർച്ചർ (OTD) സമയം മറികടന്ന് 90.43 ശതമാനത്തോടെ ഇത് പിന്നിടുന്ന ലോകത്തിലെ ഏക വിമാനത്താവളമായി മാറി. 2023 മാർച്ചിൽ 29 വിമാനക്കമ്പനികളുടെ 77 വ്യത്യസ്ത യാത്രാ മാർഗ്ഗങ്ങളിലായി 14,658 സിംഗിൾ സെഗ്മെന്റ് ഫ്ലൈറ്റുകളാണ് ഇവിടെ നിന്നു പുറപ്പെട്ടത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

hyderabad airport

PC:Nikhil B

ഇതിൽ രണ്ടാം സ്ഥാനവും ഇന്ത്യ തന്നെയാണ് നേടിയത്. ബെംഗളുരു കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് 86.14 ശതമാനത്തോടെയാണ് രണ്ടാം സ്ഥാനത്തെത്തിയത്. കൊളംബിയയുടെ എൽ ഡൊറാഡോ ഇന്റർനാഷണൽ മൂന്നാം സ്ഥാനം നേടി. ലാർജ് എയര്‍‌പോർട്ട് കാറ്റഗറിയിലും ഇതേ വിമാനത്താവളങ്ങൾ തന്നെയാണ് മുൻപന്തിയിലെത്തിയത്.

മീഡിയം എയർപോർട്ട് വിഭാഗത്തിൽ രണ്ട് ഇന്ത്യൻ വിമാനത്താവളങ്ങൾ ആറ്, ഏഴ് റാങ്കുകൾ നേടി. 89.28 ശതമാനം പുറപ്പെടൽ നിരക്കും 56 ഡിലേ സർവീസുമായി കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം പട്ടികയിൽ ആറാം സ്ഥാനവും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ഏഴാം സ്ഥാനവും നേടി. ഇതുകൂടാതെ, ജപ്പാനിലെ ഒസാക്ക ഇന്റർനാഷണൽ എയർപോർട്ട് മീഡിയം എയർപോർട്ട് വിഭാഗത്തിൽ ഏറ്റവും ഓൺ ടൈം എയർപോർട്ട് എന്ന നിലയിൽ ഒന്നാം സ്ഥാനത്താണ്. അതിന്റെ കൃത്യസമയത്ത് പുറപ്പെടുന്ന നിരക്ക് 93.37 ശതമാനമാണ്. പിന്നിൽ,ടോക്കുമെൻ ഇന്റർനാഷണൽ എയർപോർട്ട് പനാമയാണുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+