Search
  • Follow NativePlanet
Share
» »അരുണാചൽ യാത്രകൾ ഇനിയെളുപ്പം! വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം ഉദ്ഘാടനം ചെയ്തു

അരുണാചൽ യാത്രകൾ ഇനിയെളുപ്പം! വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം ഉദ്ഘാടനം ചെയ്തു

അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം ആയ ഡോണി പോളോ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

വടക്കു കിഴക്കൻ ഇന്ത്യയിലെ അരുണാചൽ പ്രദേശിലേക്കുള്ള യാത്രകള്‍ ഇനി കൂടുതൽ എളുപ്പമാകുന്നു. അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം ആയ ഡോണി പോളോ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
അരുണാചലിനെ മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായും രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന പുതിയ വിമാനത്താവളം തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഹോളോങ്കിയിൽ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

 Donyi Polo Airport-1st Greenfield Airport in Arunachal Pradesh-

ഡോണി പോളോ

അരുണാചൽ പ്രദേശിന്റെ പാരമ്പര്യങ്ങളും സമ്പന്നമായ സാംസ്കാരിക പൈതൃകവും ഉൾക്കൊള്ളുന്ന പേരിലാണ് വിമാനത്താവളം അറിയപ്പെടുന്നത് .
അരുണാചൽ പ്രദേശിലെ തദ്ദേശീയ വിഭാഗങ്ങൾ ആരാധിക്കുന്ന പ്രാദേശിക ദൈവമായ "ഡോണി പോളോ"യുടെ പേരിലാണ് വിമാനത്താവളം അറിയപ്പെടുക. സംസ്ഥാനത്തിലെ സൂര്യനോടും (ദോണി), ചന്ദ്രനോടും (പോളോ) ഉള്ള ആദരവാണ് ഈ പേരുകൊണ്ട് അർത്ഥമാക്കുന്നത്.

ചിലവ്

640 കോടിയിലധികം രൂപയാണ് വിമാനത്താവളത്തിന്‍റെ നിർമ്മാണത്തിനായി ചിലവായത്. 690 ഏക്കറിലധികം വിസ്തൃതിയിൽ ആണ് എയർപോർട്ടുള്ളത്. എട്ട് ചെക്ക്-ഇൻ കൗണ്ടറുകളുള്ള വിമാനത്താവളത്തില്‍ പരമാവധി മണിക്കൂറിൽ 200 യാത്രക്കാരെയാണ് നിലവിൽ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുക. എ-321 വിഭാഗത്തിലുള്ള വിമാനങ്ങളുടെ പ്രവർത്തനത്തിന് പറ്റിയ രീതിയിലാണ് വിമാനത്താവളം പണി പൂർത്തിയാക്കിയിരിക്കുന്നത്.
2,300 മീറ്റർ റൺവേ ആണ് വിമാനത്താവളത്തിനുള്ളത്.
ഏറ്റവും വലിയ യാത്രാവിമാനങ്ങളിലൊന്നായ ബോയിംഗ് 747-ന് സുഗമമായി ലാൻഡ് ചെയ്യുവാനും ടേക്ക് ഓഫ് ചെയ്യുവാനും സാധിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം.

 Donyi Polo Airport-1st Greenfield Airport in Arunachal Pradesh-

ഊർജ്ജ കാര്യക്ഷമത, പുനരുപയോഗ ഊർജ്ജം, വിഭവങ്ങളുടെ പുനരുപയോഗം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ടെർമിനൽ നിർമ്മിതിയാണ് എയർപോർട്ടിൽ സ്വീകരിച്ചിരിക്കുന്നത്.

എളുപ്പമാകുന്ന യാത്രകൾ

വടക്കു കിഴക്കൻ ഇന്ത്യയിലെ യാത്രകൾ വിമാനത്താവളം വന്നതോടു കൂടി കൂടുതൽ എളുപ്പമുള്ളതാകും. നേരത്തെ, ഇറ്റാനഗറിൽ നിന്നുള്ള ആളുകൾക്ക് വിമാനം കയറാൻ ആസാമിലെ ദിബ്രുഗഢിലേക്കോ ഗുവാഹത്തിയിലേക്കോ ആണ് പോകേണ്ടിയിരുന്നത്. ഇത് ആറ് മുതൽ പത്ത് മണിക്കൂർ വരെ സമയം അപഹരിക്കുന്ന യാത്രകളായിരുന്നു. മാത്രമല്ല, അരുണാചൽ പ്രദേശിലേക്ക് വരുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിന്‍റെ വരവോടെ നീണ്ട റോഡ് യാത്രകൾ ഒഴിവാക്കുവാനും സമയം ലാഭിക്കുവാനും സാധിക്കും.

ട്രെയിനുകളിലെ രാജാവായ ഓറിയന്‍റ് എക്സ്പ്രസ് തിരിച്ചെത്തുന്നു.. ചരിത്രംകുറിച്ച ട്രെയിൻ കഥയിങ്ങനെ..ട്രെയിനുകളിലെ രാജാവായ ഓറിയന്‍റ് എക്സ്പ്രസ് തിരിച്ചെത്തുന്നു.. ചരിത്രംകുറിച്ച ട്രെയിൻ കഥയിങ്ങനെ..

അവസാനിക്കാത്ത കാഴ്ചകളുമായി അരുണാചല്‍, രഹസ്യങ്ങളിലേക്കൊരു യാത്രഅവസാനിക്കാത്ത കാഴ്ചകളുമായി അരുണാചല്‍, രഹസ്യങ്ങളിലേക്കൊരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X