കാടിന്‍റെയും നാടിന്‍റെയും ആകാശക്കാഴ്ചകൾ ആസ്വദിച്ച് റോപ്പ് കാറിൽ 64 കിലോമീറ്റർ യാത്ര... അതും സഞ്ചാരികളുടെ സ്വർഗ്ഗമായ തമിഴ്നാട്ടിലെ പഴനിയെയും കൊടൈക്കനാലിനെയും ബന്ധിപ്പിക്കുന്ന യാത്രയാണെങ്കിലോ.. ഇതൊക്കെ നടക്കുമോ എന്നല്ലേ? തീർച്ചയായും.. മൂന്ന് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമായേക്കാവുന്ന കൊടൈക്കനാൽ-പഴനി റോപ് കാർ സർവീസിന് കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചു.
പഴനിയിൽ നിന്നും കൊടൈക്കനാലിലേക്കുള്ള യാത്രാ സമയം കുറയ്ക്കും എന്നതിനോടൊപ്പം കാടിനു മുകളിലൂടെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ചുള്ള യാത്ര സഞ്ചാരികളെ ആകർഷിക്കും...

റിപ്പോർട്ട് ആറു മാസത്തിനുള്ളിൽ
നാഷണൽ ഹൈവേസ് ലോജിസ്റ്റിക് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ (NHLM) ആണ് ഇത്തരമൊരു പദ്ധതി മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി എൻഎച്ച്എൽഎം ഉദ്യോഗസ്ഥരും ഓസ്ട്രിയയിൽ നിന്നുള്ള എഞ്ചിനീയർമാരും പഠനം നടത്തി ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറും. പദ്ധതിയുടെ സാധ്യതകളും വെല്ലുവിളികളുമാണ് ഇവർ പരിശോധിക്കുക. റിപ്പോർട്ട് സമർപ്പിച്ച ശേഷം വനംവകുപ്പിന്റെ അനുമതിയാണ് വേണ്ടത്. അത് ലഭിച്ച ശേഷം ഏരിയൽ സർവേ നടത്തി ടെൻഡർ പ്രഖ്യാപിക്കും. മൂന്നു വർഷ സമയമാണ് പണിപൂർത്തിയാകുവാൻ പ്രതീക്ഷിക്കുന്നത്.
500 കോടി രൂപാ ചിലവിൽ
കൊടൈക്കനാലിനെയും പഴനിയെും ബന്ധിപ്പിക്കുന്ന ഈ പദ്ധതിക്ക് ഇപ്പോൾ 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേന്ദ്രവും സംസ്ഥാന സർക്കാരും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
യാത്രാ സമയം വെറും 60 മിനിറ്റ്
നിലവിൽ റോഡ് മാർഗം ഹെയര്‍പിൻ വളവുകൾ കയറിപ്പോകുന്ന കൊടൈക്കനാൽ-പഴനി യാത്രയ്ക്ക് 64 കിലോമീറ്റർ ദൂരമാണുള്ളത്. റോഡിന്റെ പ്രത്യേകത കാരണം യാത്രാ സമയം മൂന്നു മണിക്കൂറാണ്. എന്നാൽ റോപ്പ് കാർ വരുന്നതോടു കൂടി ഈ 64 കിലോമീറ്റർ ദൂരം വെറും 40 മിനിറ്റിൽ പിന്നിടാമെന്നാണ് കരുതുന്നത്.
പഴനിയിലെ അഞ്ചുവീടും കൊടൈക്കനാലിൽ കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രത്തിനു സമീപവും ആയിരിക്കും റോപ്പ് കാർ സ്റ്റേഷന്‍ സ്ഥാപിക്കുക. ഇതു കൂടാതെ മറ്റു രണ്ടു സ്റ്റേഷനുകൾ കൂടി വേണമെങ്കിലും അതെവിടെ സ്ഥാപിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













