Search
  • Follow NativePlanet
Share
» »കോവിഡ് വ്യാപനം: പുരി രഥയാത്ര ഈ വര്‍ഷമില്ല

കോവിഡ് വ്യാപനം: പുരി രഥയാത്ര ഈ വര്‍ഷമില്ല

പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്ര സുപ്രീം കോടതി തടഞ്ഞു.

പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്ര സുപ്രീം കോടതി തടഞ്ഞു. രാജ്യത്ത് കോവിഡ് കേസുകള്‍ വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ മാസം 23ന് നടക്കേണ്ടിയിരുന്ന രഥ യാത്രയ്ക്ക് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് തടഞ്ഞത്. രഥയാത്ര അനുവദിച്ചാല്‍ ജഗനാഥന്‍ ക്ഷമിക്കില്ലെന്നാണ് ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്.

20 ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍

20 ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍

ക്ഷേത്രത്തില്‍ രഥയാത്രയുടെ ഭാഗമായി 20 ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണുള്ളത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന യാത്ര അവരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് റദ്ദാക്കിയിരിക്കുന്നത്. ഇത് കൂടാതെ നിരവധി ആളുകള്‍ പങ്കെടുക്കുന്ന ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഈ കോവിഡ് മഹാമാരി കാലത്ത് അനുവദിക്കുവാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രസിദ്ധമായ പുരി രഥോത്സവത്തില്‍ പങ്കെടുക്കുവാനെത്തുന്നത്.

PC:Dibyadarsi Nayak

ശ്രീകൃഷ്ണന്‍റെ മഥുരാ യാത്ര

ശ്രീകൃഷ്ണന്‍റെ മഥുരാ യാത്ര

മഥുരയിലെ ഗോകുലത്തില്‍ നിന്നും വൃന്ദാവനത്തിലേക്കുള്ള ശ്രീകൃഷ്ണന്റെ യാത്രയുടെ ഓര്‍മ്മപ്പെടുത്തലാണ് ഇവിടുത്തെ രഥയാത്ര. ആഷാഢമാസത്തിലെ പത്തു ദിനങ്ങളാണ് ഈ യാത്ര നടക്കുക. ജഗനാഥേശ്വരൻ, ബലരാമൻ, സുഭദ്ര എന്നിവരെ വഹിച്ചുകൊണ്ടുള്ള രഥങ്ങളാണ് എഴുന്നള്ളിക്കുന്നത്.

PC:Sujit kumar

രോഗം മാറുമ്പോള്‍ പുറത്തിറങ്ങുന്ന ചടങ്ങ്

രോഗം മാറുമ്പോള്‍ പുറത്തിറങ്ങുന്ന ചടങ്ങ്

രസകരമായ ആചാരങ്ങളും ഐതിഹ്യങ്ങളും രഥയാത്രയെക്കുറിച്ച് പ്രചാരത്തിലുണ്ട്. പുരി ജഗനാഥ ക്ഷേത്രത്തിലെ വിശ്വാസങ്ങൾ അനുസരിച്ച് ജഗനാഥന് പനിയും ജലദേഷവും വരുമത്രെ. അപ്പോൾ പതിനഞ്ച് ദിവസത്തോളം ക്ഷേത്രം അടച്ചിടുകയാണ് ചെയ്യുന്നത്. ഭഗവാനും സഹോദരങ്ങളും ചികിത്സയിൽ കഴിയുന്നതിനാലാണ് ക്ഷേത്രം താത്കാലികമായി അടച്ചിടുന്നത്. ഇവിടുത്തെ ആചാരങ്ങൾ അനുസരിച്ച് ജ്യേഷ്ഠ പൗർണ്ണമി നാളിൽ തീർഥജലം കൊണ്ട് അഭിഷേകം നടത്തുമ്പോൾ ഭഗവാനും സഹോദരങ്ങൾക്കും ജലദോഷവും പനിയും പിടിപെടുമത്രെ. അതുകൊണ്ട് ഇവരെ ചികിത്സിക്കാനാണ് ക്ഷേത്രം അടച്ചിടുന്നത്. ഏലക്ക, കരയാമ്പൂ, കുരുമുളക്, ജാതിക്ക, റോസ് വാട്ടര്‍, തുളസിയില, ചന്ദനം, ശര്‍ക്കര, ഗംഗാജലം എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന കധ എന്ന പ്രത്യേക മരുന്നു നല്കിയാണ് ഇവരെ ശുശ്രൂഷിക്കുന്നത്. ഇവരുടെ അസഖം മാറിക്കഴിഞ്ഞ് ഇവരെ ക്ഷേത്രത്തിന് വെളിയിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് രഥയാത്ര എന്ന് അറിയപ്പെടുന്നത് എന്നാണ് വിശ്വാസം.

PC:Krupasindhu Muduli

അമ്മയെ കാണാന്‍

അമ്മയെ കാണാന്‍

ഇത് കൂടാതെ വേറെയും കഥകള്‍ ഇവിടെ പ്രചാരത്തിലുണ്ട്. ഗോകുലത്തില്‍ നിന്നും മധുരയിലേക്ക് ശ്രീകൃഷ്ണന്‍ തന്‍റെ അമ്മയുടെ സഹോദരിയെ സന്ദര്‍ശിക്കുവാന്‍ പോകുന്ന യാത്രയായും ഇത് അറിയപ്പെ‌ടുന്നുണ്ട്. ജഗനാഥന്റെയും ബലരാമന്റെയും സുഭദ്രയുടെയും വിഗ്രഹങ്ങൾ വലിയ രഥങ്ങളിൽ കയറ്റി ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടു മൈൽ അകലെയുള്ള ഗുണ്ടിച്ച ബാരയിലേക്ക് രഥങ്ങൾ കൊണ്ടു പോകും. ഏഴു ദിവസം ഈ വിഗ്രഹങ്ങൾ അവിടുത്തെ ക്ഷേത്രത്തിൽ സൂക്ഷിച്ചതിനു ശേഷം പിന്നീട് ജഗനാഥ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുവരും.

PC:Prachites

പുരി ജഗനാഥ ക്ഷേത്രം

പുരി ജഗനാഥ ക്ഷേത്രം

ഒ‍ഡീഷയിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് പുരി ജഗനാഥ ക്ഷേത്രം. പ്രകൃതിയിലെ പല നിയമങ്ങള്‍ക്കും എതിരായ കാര്യങ്ങള്‍ സംഭവിക്കുന്ന ഇടമെന്ന നിലയില്‍ ഇവിടം പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ജഗനാഥന്‍ അഥവാ കൃഷ്ണന്‍, സഹോദരങ്ങളായ ബാലഭദ്രന്‍, സുഭദ്ര എന്നിവരെയാണ് ഇവിടെ ആരാധിക്കുന്നത്.

PC:Abhishek Barua

നിഴല്‍ വീഴാത്ത ഗോപുരം

നിഴല്‍ വീഴാത്ത ഗോപുരം

ഇവിടുത്തെ അത്ഭുതങ്ങളില്‍ എടുത്തു പറയേണ്ട ഒന്ന് നിഴല്‍ വീഴാത്ത കുംഭഗോപുരമാണ്.എത്ര വലിയ വെയിലാണെങ്കില്‍ പോലും ഗോപുരത്തിന്‍റെ നിഴല്‍ താഴെ വീഴില്ലത്രെ.. എന്നാല്‍ നിഴല്‍ നിലത്ത് വീഴുന്നുണ്ടെന്നും അത് ആര്‍ക്കും കാണുവാന്‍ സാധിക്കുന്നില്ല എന്നും വിശ്വസിക്കുന്നവരുമുണ്ട്.

PC:Soman

എതിര്‍ദിശയില്‍ പറക്കുന്ന കൊടി

എതിര്‍ദിശയില്‍ പറക്കുന്ന കൊടി

ഇവിടുത്തെ മറ്റൊരു അത്ഭുതമാണ് കാറ്റിന്‍റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടി. ക്ഷേത്രത്തിനു മുകളില്‍ കെ‌ട്ടിയിരിക്കുന്ന കൊടി കാറ്റ് വീശുന്നതിന്‍റെ എതിര്‍ദിശയിലാണത്രെ പറക്കുന്നത്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നതിന് ഉത്തരം ലഭിച്ചി‌ട്ടില്ല. ഇത് കൂടാതെ ക്ഷേത്രത്തിനു സമീപത്തുകൂടി പറക്കുന്ന പക്ഷികള്‍ ഇതിന്‍റെ പ്രധാന ഗോപുരത്തിനു മുകളിലൂടെ പറക്കാറേയില്ല. പറന്നുവന്നാലും അവിടെ എത്തുമ്പോള്‍ അവ താഴ്ന്നു പറക്കുമത്രെ. എല്ലാം ജഗനാഥന്റെ അനുഗ്രഹം എന്നാണ് വിശ്വാസികള്‍ പറയുന്നത്.

PC:Wikidas

വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!

വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്- അമര്‍നാഥ് തീര്‍ഥാടനം ഇനി 15 ദിവസംയാത്രക്കാരുടെ ശ്രദ്ധയ്ക്ക്- അമര്‍നാഥ് തീര്‍ഥാടനം ഇനി 15 ദിവസം

Read more about: puri corona virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X