ബീച്ചും പബ്ബും ആഘോഷങ്ങളും അല്ലാത്തൊരു ഗോവയെ സങ്കല്പ്പിക്കുവാൻ ബുദ്ധിമുട്ടാണെങ്കിലും വേറെയും കുറേയധികം കാഴ്ചകൾ ഈ നാട്ടിലുണ്ട്. പുരാതനമായ കോട്ടകളും ചരിത്രമുറങ്ങുന്ന കെട്ടിടങ്ങളും വിശ്വാസത്തോളം തന്നെ പഴക്കമുള്ള ദേവാലയങ്ങളും ഒക്കെ ഇവിടെ കാണുവാനുണ്ട്. അതു കൂടാതെ വേറയും കാഴ്ചകൾ ഇവിടെയുണ്ട്. അക്കൂട്ടത്തിൽ ചരിത്ര പ്രേമികളും ഗോവയിലെ സ്ഥിരം കാഴ്ചകൾ മടുത്തവരും ഒക്കെ തിരഞ്ഞെടുക്കുന്ന ഒന്നായിരുന്നു ഇവിടുത്തെ രാജ്ഭവൻ.

ഗോവ രാജ്ഭവൻ
ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ കഴിഞ്ഞ കുറേക്കാലങ്ങളോളം സഞ്ചാരികൾക്ക് സന്ദർശിക്കുവാൻ തുറന്നു കൊടുത്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളുടെ പേരിലാണ് വരുന്ന ആറു മാസക്കാലത്തേയ്ക്ക് ഇവിടെ സഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

ഭീഷണി ഇങ്ങനെ
ഗോവ ഗവർണർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് സന്ദർശകരെ അനുവദിക്കാത്തത്. ഗോവയുടെ ഗവർണ്ണറായ സത്യപാൽ മാലിക് ഇവിടെ ഗവർണറായി ചുമതല ഏറ്റെടുക്കുന്നതിനു മുൻപ് ജമ്മു കാശ്മീരിന്റെ ഗവർണ്ണറായിരുന്നു. കാശ്മീരിലെ പ്രശ്നങ്ങളെത്തുടർന്നുണ്ടായ സുരക്ഷാ കാരണങ്ങളാണ് ഇവിടെ വിലക്ക് വരാനുള്ള കാരണം.

മുൻകാലങ്ങളിൽ
നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം കുറച്ചു കാലം മുന്‍പാണ് രാജ്ഭവൻ സന്ദർശകർക്കനുവദിച്ചത്. ഗോവ ടൂറിസം ഡിപ്പാർട്മെന്‍റിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ ടൂർ പരിപാടികള്‍ നടത്തിയിരുന്നത്. 2019ന്‍റെ തുടക്കത്തിൽ ഇവിടെ ഗവർണ്ണറായിരുന്ന മൃദുൽ സിൻഹയാണ് ഗോവ ടൂറിസം സർക്യൂട്ടിൽ രാജ്ഭവനെയും ഉൾപ്പെടുത്തിയത്. അതോടെ അത്രയും നാൾ സഞ്ചാരികൾക്ക് അന്യമായിരുന്ന ഇവിടം തുറന്നു കൊടുക്കപ്പെടുകയായിരുന്നു. സ്ഥിരം ടൂറുകളും ഇവിടെ സംഘടിപ്പിച്ചു പോന്നിരുന്നു.

രാജ്ഭവൻ
16, 17 നൂറ്റാണ്ടുകളിലായി നിർമ്മിത്ത അത്യുഗ്രൻ നിർമ്മിതിയാണ് ഗോവയിലെ രാജ്ഭവൻ. അറബിക്കടലിനോട് ചേർന്ന് 88 ഏക്കർ സ്ഥലത്തായാണ് ഇത് നിലകൊള്ളുന്നത്. ഒരു കാലത്ത് ഉയർന്ന പോർച്ചുഗീസ് ഉദ്യോഗസ്ഥർ അവരുടെ ഔദ്യോഗിക ഭവനമായി ഇത് ഉപയോഗിച്ചിരുന്നു.
തലപുകയ്ക്കാതെ യാത്ര എളുപ്പമാക്കാം...ഈ ആപ്പുകളുണ്ടെങ്കിൽ
7500 രൂപയും 16 മണിക്കൂറും...മുംബൈയിൽ നിന്നും ഗോവയിലേക്കൊരു ആഢംബര യാത്ര
ആരുപറഞ്ഞു ഗോവ സുരക്ഷിതമല്ല എന്ന്..ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!!
PC: Wikipedia