Search
  • Follow NativePlanet
Share
» »റംസാന്‍: താജ്മഹലിലെ പൗര്‍ണ്ണമി സന്ദര്‍ശനം താത്കാലികമായി നിര്‍ത്തി

റംസാന്‍: താജ്മഹലിലെ പൗര്‍ണ്ണമി സന്ദര്‍ശനം താത്കാലികമായി നിര്‍ത്തി

റംസാന്‍ മാസത്തിന്‍റെ ഭാഗമായി താജ്മഹലിലെ രാത്രി സന്ദര്‍ശനം താത്കാലികമായി നിര്‍ത്തിവെക്കുന്നു.

റംസാന്‍ മാസത്തിന്‍റെ ഭാഗമായി താജ്മഹലിലെ രാത്രി സന്ദര്‍ശനം താത്കാലികമായി നിര്‍ത്തിവെക്കുന്നു. റംസാനില്‍ വിശ്വാസികള്‍ താജ്മഹലിനുള്ളിയിലെ ദേവാലയത്തില്‍ രാത്രി നമസ്കാരം ചെയ്യാനായി എത്താറുണ്ട്. ഇവര്‍ക്കുവേണ്ടി മാത്രമായിരിക്കും ഈ കാലയളവില്‍ രാത്രി പ്രവേശനം അനുവദിക്കുകയെയന്ന് ആഗ്ര ടൂറിസ്റ്റ് വെൽഫെയർ ചേംബർ സെക്രട്ടറി വിശാൽ ശർമ്മ പറഞ്ഞു. പള്ളിയിൽ നമസ്‌കരിക്കാൻ വരുന്ന ഇസ്ലാം മത വിശ്വാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Taj Mahal

ഈ മാസത്തെ പൗര്‍ണ്ണമി ഏപ്രില്‍ 16നാണ്. നേരത്തേയുള്ള സുപ്രീം കോടതി ഉത്തരവനുസരിച്ച് ഏപ്രിൽ 14 മുതൽ സന്ദര്‍ശകരെ രാത്രിയില്‍ താജ്മഹലില്‍ അനുവദിക്കേണ്ടതാണ്. പക്ഷേ, റംസാൻ കാരണം ഈ മാസം രാത്രി കാഴ്ച റദ്ദാക്കി. പൗർണ്ണമി ദിവസവും അതിന്റെ മുൻപും പിൻപുമുള്ള രണ്ടു ദിവസങ്ങളുമടക്കം മാസത്തിൽ അഞ്ച് രാത്രികളിലും താജ്മഹലിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.

രാത്രി കാഴ്ചയ്ക്കായിട്ടുള്ള സന്ദര്‍ശന സമയം മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. രാത്രി 8:30 മുതല്‍ 9 മണി വരെയും, 9 മുതല്‍ 9:30 വരെയും, 9:30 മുതല്‍ 10 വരെയുമാണ് സന്ദര്‍ശന സമയം. ഓപോ സ്ലോട്ടിലും അന്‍പത് പേരെ വീതമാണ് അനുവദിക്കുന്നത്. ഈ ടിക്കറ്റ് ആഗ്രയിലെ 22 മാള്‍ റോഡിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെകൗണ്ടറില്‍ നിന്ന് മുന്‍കൂട്ടി ബുക്ക് ചെയ്യണം.

വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ആറു മുതല്‍ വൈകിട്ട് 7 വരെ താജ്മഹലില്‍ പ്രവേശിക്കാം. താജ് സമുച്ചയത്തിലെ ദേവാലയത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു മണി വരെ പ്രാര്‍ത്ഥനകള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്.

പോയാല്‍ തിരികെ വരുവാന്‍ പോലും തോന്നില്ല... സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്ന ഗാംങ്ടോക്ക്പോയാല്‍ തിരികെ വരുവാന്‍ പോലും തോന്നില്ല... സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്ന ഗാംങ്ടോക്ക്

കൊല്ലത്തെ കാഴ്ചകള്‍ കാണാം...സാംബ്രാണിക്കൊടിയും തിരുമുല്ലവാരവും ഒപ്പം മണ്‍റോതുരുത്തും!!കൊല്ലത്തെ കാഴ്ചകള്‍ കാണാം...സാംബ്രാണിക്കൊടിയും തിരുമുല്ലവാരവും ഒപ്പം മണ്‍റോതുരുത്തും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X