Search
  • Follow NativePlanet
Share
» »പകൽസമയ സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ,കാരണം

പകൽസമയ സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ,കാരണം

പകൽ സമയത്ത് റിസർവ് ചെയ്യാതെ സ്ലീപ്പർ കോച്ചുകളിലെ യാത്രയ്ക്ക് ടിക്കറ്റ് നല്കുന്നത് അവസാനിപ്പിക്കുവാന് പോകുന്നതായി റിപ്പോർട്ട്.

പകൽ സമയത്ത് റിസർവ് ചെയ്യാതെ സ്ലീപ്പർ കോച്ചുകളിലെ യാത്രയ്ക്ക് ടിക്കറ്റ് നല്കുന്നത് അവസാനിപ്പിക്കുവാന് പോകുന്നതായി റിപ്പോർട്ട്. ഇന്ത്യൻ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ ഇനി മുതൽ റിസർവ് ചെയ്യാതെ പകൽ സമയത്തുള്ള യാത്രകളാണ് അവസാനിക്കുവാൻ പോകുന്നത്. അതോടെ പകൽ സമയത്ത് സ്ലീപ്പർ കോച്ചുകളിൽ റിസർവ് ചെയ്യാതെ യാത്രക്കാർക്ക് കയറുവാൻ സാധിക്കില്ല.

 Thiruvananthapuram Railway Division Has Stopped Day Time Sleeper Tickets

PC:Rathish Gandhi/ Unsplash

നേരത്തെ ടിക്കറ്റ് റിസര്‍വ് ചെയ്തു യാത്ര പോകുന്ന ആളുകളുടെ സീറ്റുകള്‍ പകൽസമയങ്ങളിൽ സ്ലീപ്പർ ടിക്കറ്റ് എടുത്തവർ കൈക്കലാക്കുന്നു എന്ന വ്യാപക പരാതിയെതുടർന്നാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിനുകളിലെ ടിക്കറ്റുകളെയാണ് ഇത് ബാധിക്കുന്നത്. അതേ സമയം, തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിനുകളിൽ നേരത്തെയുള്ളതുപോലെ തന്നെ ടിക്കറ്റ് എടുക്കുവാനുള്ള സൗകര്യം തുടരുമെന്നും റിപ്പോർട്ടുകൾ വിശദമാക്കുന്നു.
അതേ സമയം പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ കൊവിഡ് കാലത്ത് നിർത്തലാക്കിയതിനു ശേഷം സ്ലീപ്പര്‍ ടിക്കറ്റുകള്‍ നല്കുന്നത് ഇതുവരെയും ആരംഭിച്ചിട്ടില്ല.

പകൽ സമയത്ത് സ്ലീപ്പർ ടിക്കറ്റെടുത്ത് ഡി-റിസർവ്ഡ് കോച്ചുകളിൽ യാത്ര സാധ്യമാകുന്ന തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ 20 ട്രെയിനുകളാണ് ഉള്ളത്.

ഡിറിസർവ്ഡ് കോച്ചുകളിൽ യാത്ര ചെയ്യാവുന്ന ട്രെയിനുകളുടെ പട്ടിക

* തിരുവനന്തപുരം-മുംബൈ നേത്രാവതി (16346)
* ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640)
* തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348)
* ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602)
* തിരുവനന്തപുരം-മംഗളൂരു-തിരു. മലബാർ (16629/16630)
* മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637)
* ചെന്നൈ-കൊല്ലം അനന്തപുരി (16723/16724)
* കണ്ണൂർ-യശ്വന്ത്പുർ (16528)
* ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639)
* മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159)
* തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229)
* കന്യാകുമാരി-പുണെ (16382)
* തിരുവനന്തപുരം-ചെന്നൈ (12624)
* കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525)

ഇന്ത്യൻ റെയില്‍വേയുടെ മിഡിൽ ബെർത്ത് റൂൾ

ഇന്ത്യൻ റെയിൽവേയുടെ അറിഞ്ഞിരിക്കേണ്ട ഒരു നിയമാണ് മിഡിൽ ബെർത്ത് റൂൾ. ട്രെയിൻ യാത്രയിൽ നിങ്ങൾക്ക് മിഡിൽ ബെർത്ത് ആണ് ലഭിക്കുന്നതെങ്കിൽ അതിൽ ഉറങ്ങുവാൻ റെയിൽവേ നിശ്ചയിച്ചിരിക്കുന്ന സമയം രാത്രി 10:00 മുതൽ പുലർച്ചെ 6:00 മണി വരെ മാത്രമാണ്. കൂടെയുള്ള യാത്രക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്തുള്ള നിയമം ആണിത്. കാരണം ഈ പറഞ്ഞതിൽ കൂടുതൽ സമയം നിങ്ങൾ മിഡിൽ ബെർത്തിൽ ചിലവഴിക്കുകയും ലോവർ ബെർത്തിൽ യാത്ര ചെയ്യുന്ന സഹയാത്രികന് ഇത് ബുദ്ധിമുട്ടായി തോന്നുകയും ചെയ്താൽ അവർക്ക് മിഡിൽ ബെർത്ത് ഇരിക്കുന്ന രീതിയിലേക്ക് മാറ്റുവാൻ നിങ്ങളോട് ആവശ്യപ്പെടാം.

അതോടൊപ്പം, ഉറങ്ങാന്‍ സൗകര്യമുള്ള എല്ലാ ട്രെയിനുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേത ലോവര്‍ ബെര്‍ത്ത് ക്വാട്ട ലഭ്യമാക്കിയിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസില്‍ 6 ബെര്‍ത്തുകളും എസി ക്ലാസുകളില്‍ 3 ബെര്‍ത്തുകളും ഇത്തരത്തിൽ മാറ്റിവെയ്ക്കാറുണ്ട്. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ബെർത്ത് ചോയിസ് പ്രത്യേകം നല്കിയിട്ടില്ലെങ്കിൽപാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം ബെർത്തുകളുടെ ലഭ്യത അനുസരിച്ച് ഓട്ടോമാറ്റിക്കായി ലോവര്‍ ബര്‍ത്ത് അനുവദിക്കാറുണ്ട്.

ട്രെയിൻ യാത്രയിൽ പണം ലാഭിക്കാൻ അഞ്ച് വഴികൾ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ നോക്കാംട്രെയിൻ യാത്രയിൽ പണം ലാഭിക്കാൻ അഞ്ച് വഴികൾ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ നോക്കാം

അതേ സമയം, , കൂടെയുള്ള യാത്രക്കാരൻ, രാത്രിയിൽ കിടക്കുന്നതിനേക്കാൾ, തങ്ങളുടെ സീറ്റിൽ ഇരിക്കുവാനാണ് താല്പര്യപ്പെടുന്നതെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ മിഡിൽ ബെർത്തിൽ കിടക്കുവാനായി നിങ്ങളുടെ സീറ്റ് ആവശ്യപ്പെടുവാനും സാധിക്കും.

റെയിൽവേയുടെ ആഫ്റ്റർ 10 പിഎം റൂൾ അനുസരിച്ച് ലോവർ ബെർത്തിൽ ഉള്ള യാത്രക്കാരന് മിഡിൽ ബെർത്തിലെ യാത്രക്കാരൻ അവരുടെ സീറ്റ് ഉയർത്തുവാൻ ശ്രമിച്ചാൽ തടയുവാൻ സാധിക്കില്ല എന്നും വിശദമാക്കുന്നുണ്ട്.

പുതുവർഷം നാട്ടിൽ കളറാക്കാം..വേറൊരിടത്തിനും നല്കുവാൻ കഴിയില്ല കേരളത്തിന്‍റെ ഈ സന്തോഷങ്ങൾപുതുവർഷം നാട്ടിൽ കളറാക്കാം..വേറൊരിടത്തിനും നല്കുവാൻ കഴിയില്ല കേരളത്തിന്‍റെ ഈ സന്തോഷങ്ങൾ

ട്രെയിൻ യാത്രയിലെ താമസം റെയിൽവേ വക കുറഞ്ഞ ചിലവിൽ, പ്രയോജനപ്പെടുത്താം ഈ സൗകര്യംട്രെയിൻ യാത്രയിലെ താമസം റെയിൽവേ വക കുറഞ്ഞ ചിലവിൽ, പ്രയോജനപ്പെടുത്താം ഈ സൗകര്യം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X