Search
  • Follow NativePlanet
Share
» »നാലുമാസത്തിനു ശേഷം ശ്രീനഗര്‍-ലേ ഹൈവേ തുറന്നു

നാലുമാസത്തിനു ശേഷം ശ്രീനഗര്‍-ലേ ഹൈവേ തുറന്നു

ലഡാക്കിനെ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-ലേ ഹൈവേ തുറന്നു.

ലഡാക്കിനെ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-ലേ ഹൈവേ തുറന്നു. 434 കിലോമീറ്റര്‍ നീളമുള്ള ഈ ഹൈവേ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിലാണ് മഞ്ഞുമാറ്റി ഗതാഗതയോഗ്യമാക്കിയത്. നിലവിലെ കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ ആവശ്യ വസ്തുക്കള്‍ എത്തിക്കുക ഉന്ന ഉദ്ദേശത്തിലാണ് ബിആര്‍ഓ റോഡ് തുറന്നുകൊടുത്തത്.
പ്രദേശത്തെ കനത്ത മഞ്ഞുവീഴ്ച മൂലം കഴിഞ്ഞ ഡിസംബര്‍ മുതല്‍ പാത അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ അറുപത് വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടായ സമയമായിരുന്നു ഇത്.

Srinagar-Leh Highway Opens After Four Months

ഇന്ത്യയിലെ തന്ത്രപ്രധാന പാതകളിലൊന്നായ ഇതുവഴി ഞായറാഴ്ച ഗതാഗതം പുനസ്ഥാപിച്ചപ്പോള്‍ 18 ട്രക്കുകളും അവശ്യ സാധനങ്ങള്‍ കൊണ്ടുള്ള വാഹനങ്ങളും സോജിലാ പാസില്‍ നിന്നും ലേയിലേക്ക് കടത്തിവിട്ടതായി മുതിര്‍ന്ന ഉദ്യോഗസ്ഥന‌ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ അത്യാവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്നാണ് അടിയന്തിരമായി ഈ പാത നേരെയാക്കിയത്. പ്രോജക്ട് ബീക്കണ്‍, പ്രോജക്ട് വിജയക് എന്നീ പദ്ധതികളിലെ ആളുകളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.
കോറോണ വാറസ് വ്യാപനത്തെത്തുടര്‍ന്ന് റോഡ് ഗതാഗതയോഗ്യമാക്കുന്നതിയ്ല‍ പല തടസ്സങ്ങളുമുണ്ടായിരുന്നു. നിശ്ചിത എണ്ണത്തിലുള്ള ടാങ്കറുകളും ഓയില്‍ ടാങ്കറുകള്‍ക്കും മാത്രമേ സോജിലാ പാസ് കടന്നു പോകുവാന്‍ അനുമതി നല്കിയിട്ടുള്ളൂ.

ചരിത്രപ്രാധാന്യം
പൗരാണിക ഇന്ത്യയുടെ കച്ചവൊ ബന്ധങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട പാതയായാണ് ഇത് അറിയപ്പെടുന്നത്. സിന്ധു നദീ തടത്തിലെ പാതയായ ഇതിന് ചൈനയുമായി ബന്ധമുണ്ട്. ചൈനയിലെ യാർക്കണ്ട് വരെ നീളുന്ന ശ്രീനഗർ-ലേ-യാർക്കണ്ട് റോഡിന് ട്രീറ്റി റോഡ്‌ എന്നും പേരുണ്ട്. ഫോട്ടു ലാ യും സോജി ലായുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ചുരങ്ങള്‍.

ലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെ

ഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രംഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രം

യാത്രകളിലെ ഫോട്ടോഗ്രഫി അടിപൊളിയാക്കാം! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാംയാത്രകളിലെ ഫോട്ടോഗ്രഫി അടിപൊളിയാക്കാം! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

Read more about: travel news leh srinagar road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X