Search
  • Follow NativePlanet
Share
» »കൈ വീശിപോയാല്‍ മതി! ബാക്കിയെല്ലാം ഈ രാജ്യങ്ങള്‍ നോക്കിക്കോളും

കൈ വീശിപോയാല്‍ മതി! ബാക്കിയെല്ലാം ഈ രാജ്യങ്ങള്‍ നോക്കിക്കോളും

ഈ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളില്‍ കൊറോണയോളം മനുഷ്യരാശിയെ വലച്ച മറ്റൊരു സംഭവമുണ്ടായിട്ടില്ല. മാസങ്ങളോളമാണ് ലോകം മുഴുവനും വീട്ടിലിരുന്നത്. ലോകം ചുറ്റുന്ന സഞ്ചാരികളെ ആശ്രയക്കുന്ന വിനോദ സഞ്ചാരം പ്രധാന വരുമാന മാര്‍ഗ്ഗമാക്കിയിരുന്നവര്‍ക്കാണ് ഏറ്റവും ബുദ്ധിമുട്ടായത്. രാജ്യങ്ങള്‍ തമ്മിലുള്ല ഗതാഗതം നിര്‍ത്തിവയ്ക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തതോടെ വിനോദ സഞ്ചാരം തീര്‍ത്തും പ്രതിസന്ധിയിലായി. ചെറിയ ചെറിയ പ്രദേശങ്ങള്‍ രാജ്യങ്ങള്‍ ആഭ്യന്തര ‌ടൂറിസത്തിന് തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര യാത്രകള്‍ എന്നു പൂര്‍ണ്ണമായും തിരികെ വരുമെന്ന് പറയുവാനായിട്ടില്ല. നഷ്‌ടപ്പെട്ട വിനോദ സഞ്ചാര രംഗത്തെ പ്രതാപ കാലത്തെ തിരികെ പിടിക്കുവാന്‍ മിക്ക രാജ്യങ്ങളും ഒരുങ്ങുകയാണ്. ഇറ്റലി, ബ്രിട്ടണ്‍, സൈപ്രസ് പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുവാനായി വലിയ വാഗ്ദാനങ്ങളാണ് നല്കുന്നത്...

ഇറ്റലി

ഇറ്റലി

ഇറ്റലിയിലെ സിസിലിയാണ് ആദ്യം തന്നെ സഞ്ചാരികള്‍ക്ക് കനത്ത വാഗ്ദാനങ്ങളുമായി എത്തിയിരിക്കുന്നത്. മെഡിറ്ററേനിയന്‍ കടലിലെ ഏറ്റവും വലിയ ദ്വീപാണ് സിസിലി. ഇവിടെ എത്തുന്ന സഞ്ചാരികളുടെ താമസത്തിനായി ചിലവാകുന്ന തുകയുടെ ഒരു ഭാഗമാണ് ദ്വീപ് വഹിക്കുക. ഇവി‌ടെ വിനോദ സഞ്ചാരത്തിനായി എത്തി മൂന്നു ദിവസം ഹോട്ടലില്‍ താമസിച്ചാല്‍ ഒരു ദിവസത്തെ തുക മാത്രമേ നല്കേണ്ടതുള്ളു. ഒപ്പം മ്യൂസിയത്തിലേക്കും ആര്‍ക്കിയോളജി സൈറ്റിലേക്കുമുള്ള ടിക്കറ്റുകള്‍ ഫ്രീയായി ലഭിക്കുകയും ചെയ്യും. ചിലപ്പോള്‍ ഭാഗ്യം തുണച്ചാല്‍ വിമാന ടിക്കറ്റിന്റെ പകുതിയും ഇവിടെ നിന്നും ലഭിക്കും.

ജപ്പാന്‍

ജപ്പാന്‍


സഞ്ചാരികളെ എങ്ങനെയും രാജ്യത്തെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ജപ്പാനും. സഞ്ചാരികള്‍ക്ക് രാജ്യത്തേയ്ക്ക് വരുന്നതിനായി വിമാനടിക്കറ്റാണ് രാജ്യം ഓഫര്‍ ചെയ്യുന്നത്. വിമാന ടിക്കറ്റിന്റെ പകുതി ജപ്പാന്‍ വഹിക്കും, ബാക്കി തുക മാത്രം സഞ്ചാരികള്‍ മുടക്കിയാല്‍ മതിയാവും.ഇത് കൂടാതെ യാത്ര ചിലവുകളില്‍ ഉള്‍പ്പെടുത്താവുന്ന മറ്റു ചില ഓഫറുകളും സഞ്ചാരികള്‍ക്ക് ലഭിക്കും.

മെക്സിക്കോ

മെക്സിക്കോ

മെക്സിക്കോയിലെ കാന്‍കനിലാണ് സഞ്ചാരികള്‍ക്ക് കിടിലന്‍ ഓഫറുകള്‍ നല്കുന്നത് . രണ്ടെണ്ണത്തിനായി പണം മുടക്കി മൂന്ന4മതൊന്ന് സൗജന്യമായി നല്കുന്നതാണ് ഇവിടുത്തേത്. ഇത് കൂടാതെ രണ്ട് രാത്രി ഇവിടെ പണം മുടക്കി താമസിച്ച് അടുത്ത രണ്ട് രാത്രികള്‍ സൗജന്യമായി തരുന്ന ഓഫറുമുണ്ട്. കൂടെ ഒരാളോ‌ടൊപ്പം യാത്ര ചെയ്യുമ്പോള്‍ അവര്‍ക്കുള്ള ചിലവുകളിലും ഓഫറുകള്‍ ലഭിക്കും.

ബള്‍ഗേറിയ

ബള്‍ഗേറിയ

സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായി വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബള്‍ഗേറിയ. വിനോദ സഞ്ചാര രംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലായിരുന്നു കൊവിഡ് രാജ്യത്തെ പി‌ടിച്ചു കുലുക്കിയത്. ഇതില്‍ നിന്നും കരകയറുവാനായി ബള്‍ഗേറിയയും ഓഫറുകള്‍ നല്കുന്നു. കൊവിഡിനു ശേഷം ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ബീച്ചുകളിലേക്ക് സൗജന്യ പ്രവേശനവും ഇവിടുത്തെ ലോഞ്ചുകള്‍ ഉപയോഗിക്കുവാനുള്ള സൗജന്യ അനുമതിയുമാണ് നല്കുന്നത്.

സൈപ്രസ്

സൈപ്രസ്

മിക്ക രാജ്യങ്ങളും നല്കുന്ന ഓഫറുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സൈപ്രസ് നല്കുന്നത്. സൈപ്രസിലെത്തി കൊവിഡ്-19 പോസിറ്റീവ് ആകുന്നവരെ മടക്കി അയക്കുകയോ അവരുടെ ചിലവില്‍ നിര്‍ത്തുകയോ അല്ല രാജ്യം ചെയ്യുന്നത്. പകരം അവരുടെ മുഴുവന്‍ ചികിത്സയും ഭക്ഷണവും മറ്റു ചിലവുകളുമെല്ലാം രാജ്യം വഹിക്കും.

സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്

രോഗം ബാധിച്ചാല്‍ 2.26 ലക്ഷം രൂപ! സഞ്ചാരികള്‍ക്ക് ധൈര്യമായി ഇങ്ങോട്ട് വരാംരോഗം ബാധിച്ചാല്‍ 2.26 ലക്ഷം രൂപ! സഞ്ചാരികള്‍ക്ക് ധൈര്യമായി ഇങ്ങോട്ട് വരാം

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X