Search
  • Follow NativePlanet
Share
» »ഗവിയിലേക്ക് ഡബിൾ ബെല്ലടിച്ച് തൊടുപുഴ കെഎസ്ആർടിസിയും! കീശ കാലിയാക്കാതെ ഒരു കിടിലൻ യാത്ര!

ഗവിയിലേക്ക് ഡബിൾ ബെല്ലടിച്ച് തൊടുപുഴ കെഎസ്ആർടിസിയും! കീശ കാലിയാക്കാതെ ഒരു കിടിലൻ യാത്ര!

കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന സുന്ദരിയായ ഗവിയെ കാണുവാനായി തൊടുപുഴ കെഎസ്ആർടിസിയും ഒരുങ്ങുകയാണ്.

ഗവിയിലേക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഡബിൾ ബെല്ല് അടിച്ചതോടെ കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ഇവിടം മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും ഏക ദിന പാക്കേജായും ദ്വിദിന യാത്രാ പാക്കേജായും ഗവിയിലേക്ക് യാത്രകൾ ഓരോ ദിവസം നടക്കുന്നുണ്ട്.

കാടിന്‍റെ ഹൃദയഹാരിയായ കാഴ്ചകളിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഗവി വ്യത്യസ്തമായ ലോകമാണ് തുറന്നിടുന്നത്. കാട്ടാറും കാട്ടുമൃഗങ്ങളും അണക്കെട്ടും കോടമഞ്ഞും നൂൽമഴയും ഒക്കെയായി മനസ്സും കണ്ണുകളും ഒരുപോലെ നിറച്ചു മാത്രമേ ഗവിയിൽ നിന്നും ഇറങ്ങുവാൻ കഴിയൂ.

Gavi

കാടിനുള്ളിലൂടെ കടന്നുപോകുന്ന 70 കിലോമീറ്റർ യാത്രയാണ് ഗവി യാത്രയുടെ ഏറ്റവും രസം. കാഴ്ചകളെല്ലാം കണ്ടും അനുഭവിച്ചും കുറഞ്ഞത് അഞ്ചര മണിക്കൂർ യാത്രയുണ്ടിത്. കാട്ടുമൃഗങ്ങളെ കണ്ട് പോകുന്ന യാത്ര തീർത്തും ഒരു സാഹസിക യാത്രതന്നെയാണ്. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നീ അഞ്ച് ഡാമുകളും യാത്രയിൽ കാണും. കെഎസ്ഇബിയുടെ കീഴിൽ പ്രവര്‍ത്തിക്കുന്നവയാണിവ. പത്തനംതിട്ടയിൽ നിന്നും ആരംഭിക്കുന്ന യാത്ര മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത്.

'ഗവി,ഗവി....'പത്തനംതി‌ട്ടയില്‍ നിന്നും ഗവിയിലേക്ക് രണ്ടാമത്തെ സർവ്വീസുമായി കെഎസ്ആര്‍‌ടിസി‌'ഗവി,ഗവി....'പത്തനംതി‌ട്ടയില്‍ നിന്നും ഗവിയിലേക്ക് രണ്ടാമത്തെ സർവ്വീസുമായി കെഎസ്ആര്‍‌ടിസി‌

കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന സുന്ദരിയായ ഗവിയെ കാണുവാനായി തൊടുപുഴ കെഎസ്ആർടിസിയും ഒരുങ്ങുകയാണ്. തൊടുപുഴയില്‍ നിന്നുള്ള രണ്ടാമത്തെ ഗവി യാത്ര 2023 ജനുവരി 3 ചൊവ്വാഴ്ച നടക്കും. രാവിലെ 5 മണിക്ക് യാത്ര പുറപ്പെടുന്ന രീതിയിലാണിത് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

Gavi KSRTC Travel Package

ഗവി യാത്ര, ബോട്ടിങ്, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 1850/- രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. 36 സീറ്റുകൾ മാത്രമാണ് യാത്രയ്ക്കായി ലഭ്യമായിരിക്കുന്നത്. അതിനാൽ ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും
9400 2622 04, 830 488 9896, 960519 2092, 9744910383, 9744 910 383 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കാട്ടിലൂടെ 60 കിമീ യാത്ര.. ഗവിയിലേക്ക് കിടിലൻ പാക്കേജുമായി കോട്ടയം കെഎസ്ആർടിസികാട്ടിലൂടെ 60 കിമീ യാത്ര.. ഗവിയിലേക്ക് കിടിലൻ പാക്കേജുമായി കോട്ടയം കെഎസ്ആർടിസി

കാത്തിരിപ്പവസാനിച്ചൂ! ഇതാ വരുന്നു.. ഗവിയിലേക്ക് കെഎസ്ആർടിസി ബജറ്റ് യാത്ര.. ബുക്ക് ചെയ്യാം ഇപ്പോൾതന്നെകാത്തിരിപ്പവസാനിച്ചൂ! ഇതാ വരുന്നു.. ഗവിയിലേക്ക് കെഎസ്ആർടിസി ബജറ്റ് യാത്ര.. ബുക്ക് ചെയ്യാം ഇപ്പോൾതന്നെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X