Search
  • Follow NativePlanet
Share
» »തിരുപ്പതി ബാലാജി ക്ഷേത്രം ഓൺലൈൻ ദർശൻ ക്വാട്ട വർദ്ധിപ്പിക്കുന്നു

തിരുപ്പതി ബാലാജി ക്ഷേത്രം ഓൺലൈൻ ദർശൻ ക്വാട്ട വർദ്ധിപ്പിക്കുന്നു

തിരുമല തിരുപ്പതി ദേവസ്ഥാനം ഓൺലൈൻ ബുക്കിംഗ് ദർശൻ ക്വാട്ട കഴിഞ്ഞ വീണ്ടും വര്‍ധിപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണിത്. ഈ തവണ 3000 ആണ് ക്വോട്ട വർദ്ധിപ്പിച്ചിരിക്കുന്നത്.

തിരുമല തിരുപ്പതി ദേവസ്ഥാനം ഓൺലൈൻ ബുക്കിംഗ് ദർശൻ ക്വാട്ട കഴിഞ്ഞ വീണ്ടും വര്‍ധിപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണിത്. ഈ തവണ 3000 ആണ് ക്വോട്ട വർദ്ധിപ്പിച്ചിരിക്കുന്നത്.

ലോക്ഡൗണിനു ശേഷം അണ്‍ലോക്ക് 1.0 യുടെ സമയത്ത് ജൂണ്‍ 11 നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം തുറന്നത്. അതേ സമയത്താണ് ദിവസേന ദര്‍ശനത്തിനുള്ള ക്വോട്ട വര്‍ധിപ്പിക്കുന്നത്. മുന്‍പ് മൂവായിരം പേര്‍ക്ക് മാത്രമായിരുന്നു ഓണ്‍ലൈന്‍ വഴി പ്രവേശനം അനുവദിച്ചിരുന്നത്. ഇത് പിന്നീ‌ട് മൂവായിരം കൂടി വര്‍ദ്ധിപ്പിച്ച് ആറായിരമാക്കുകയും ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസം വീണ്ടും മൂവായിരം ക്വോട്ട കൂടി കൂട്ടി. ഇത് പ്രതിദിന ഓഫ് ലൈന്‍ ദര്‍ശന ക്വാട്ടയ്ക്ക് പുറമേയാണ്.
ജൂലൈ മാസത്തിൽ ദർശനത്തിനായി ജൂൺ 29 മുതൽ പ്രാബല്യത്തിൽ വരുന്ന ബുക്കിംഗിനായി പ്രത്യേക എൻട്രി ദർശൻ ക്വാട്ട ലഭ്യമാണ്.

tirupati

സുരക്ഷ
കോറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തുന്ന എല്ലാ തീര്‍ഥാടകരും തെര്‍മല്‍ സ്ക്രീനിങ്ങിനു വിധേയരാവേണ്ടതാണ്. തിരുപ്പതി കുന്നുകളിലേക്കുള്ള യാത്ര തുടങ്ങുന്ന അലിപിരിയില്‍ വെച്ചായിരിക്കും തെര്‍മല്‍ സ്ക്രീനിങ് നടത്തുക. സാധാരണ ശരീരോഷ്മാവ് മാത്രമുള്ള ആളുകളെയായിരിക്കും തുടര്‍ന്നുള്ള യാത്രയ്ക്ക് അനുവദിക്കുക.

65വയസ്സിനു മുകളിലുള്ളവര്‍ക്കും പത്ത് വയസ്സിനു താഴെയുള്ളവര്‍ക്കും ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നതല്ല. ഇത് കൂടാതെ കണ്‍ണ്ടെയ്മെന്‍റ് സോണുകളില്‍ നിന്നും വരുന്നവര്‍ക്കും വിലക്കുണ്ട്. സാമൂഹിക അകലം പാലിക്കുവാനും മാസ്കുകള്‍ ധരിക്കുവാനും കര്‍ശനമായ നിര്‍ദ്ദേശവും വിശ്വാസികള്‍ക്ക് നല്കും.

മഹാവിഷ്ണുവിന്‍റെ അവതാരമാണ് തിരുപ്പതി വെങ്കിടേശ്വരന്‍ എന്നാണ് വിശ്വാസം. പ്രാർഥിക്കാനെത്തുന്ന ആളുടെ യോഗ്യതയ്ക്കും മനസ്സിന്റെ ശുദ്ധിക്കും അനുസരിച്ചാണത്രെ തിരുപ്പതി വെങ്കിടേശ്വരൻ അനുഗ്രഹം നല്കുന്നത് പൂർവ്വഘട്ടത്തിന്റെ ഭാഗമായ തിരുമലയിലെ ഏഴുകുന്നുകളിൽ ഏറ്റവും അവസാനത്തെ കുന്നായ വെങ്കിടാദ്രിയിലാണ് തിരുമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും കൂടൂതൽ വരുമാനമുള്ള ക്ഷേത്രമായാണ് തിരുപ്പതി ക്ഷേത്രം അറിയപ്പെടുന്നത്.
ലോക്ഡൗണിനു മുന്‍പുള്ള സാധാരണ ദിവസളില്‍ മാത്രം ഒരു ലക്ഷത്തോളം ആളുകള്‍ ഇവിടെ എത്തിച്ചേരാറുണ്ടായിരുന്നു.

തിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാംതിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X