കൂര്‍ഗ്: ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് കുടകിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഏപ്രില്‍ 20 വരെ കുടകിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞു കിടക്കും. ജില്ല
ഡെപ്യൂട്ടി കമ്മീഷണർ ചാരുലത സോമൾ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
വിഷുവിന്റെ അവധി ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ കേരളമടക്കമുള്ള ഇടങ്ങളില്‍ നിന്നും കൂര്‍ഗില്‍ എത്തുവാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്‍കരുതലെന്ന നിലയില്‍ ഈ നടപടി. സാധാരണയായി കേരളത്തില്‍ നിന്നുള്ളവരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് കൂര്‍ഗ്. ബാംഗ്ലൂരിലെ കൊവിഡ് കേസുകള്‍ ഉയര്‍ന്ന നമ്പറിലേക്ക് കടക്കുമ്പോഴും ഇവിടുന്നും നിരവധി സഞ്ചാരികളാണ് കൂര്ഗിലെത്തുന്നത്.

നിലവില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാത്രമാണ് ഇവിടെ അടച്ചിടുന്നത്. ഹോട്ടലുകളും ഹോം സ്റ്റേകളും റിസോര്‍ട്ടുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇവിടെ മിക്ക ഹോട്ടലുകളും ഏപ്രില്‍ 20 വരെയുള്ള ബുക്കിങ്ങുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ഹോട്ടലുകളില്‍ എത്തുന്നവര്‍ മാസ് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ പോലുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. വിലക്ക് ലംഘിച്ച് കൂര്‍ഗില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്കെതിരെ ദുരന്തനിവാരണനിയമപ്രകാരം നടപടിയെടുക്കും.
കേരളത്തില്‍ നിന്നും കുടകിലെത്തുന്നവര്ക്കായി ആർടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം മൈസൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുവാനുള്ള തീരുമാനമില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരി അറിയിച്ചു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












