Search
  • Follow NativePlanet
Share
» »ഹിമാചലിലേക്കാണോ യാത്ര? ഈ സ്ഥലങ്ങളിൽ ട്രക്കിങ്ങിന് വിലക്ക്, കാരണം!

ഹിമാചലിലേക്കാണോ യാത്ര? ഈ സ്ഥലങ്ങളിൽ ട്രക്കിങ്ങിന് വിലക്ക്, കാരണം!

സമുദ്രനിരപ്പിൽ നിന്നും 3000 മീറ്ററിനു മുകളിലേക്കുള്ള ട്രക്കിങ്ങുകൾക്ക് കാൻഗ്രാ ജില്ലാ അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

വിന്‍റര്‍ സീസൺ ആസ്വദിക്കുവാൻ ഹിമാചലിലേക്ക് ഏറ്റവും അധികം ആളുകൾ യാത്ര പ്ലാൻ ചെയ്യുന്ന സമയമാണ് ജനുവരി മാസം. എന്നാൽ മുൻ സീസണുകളിൽ നിന്നു വ്യത്യസ്തമായി കൊടികുത്തിയ ശൈത്യമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. തുടരുന്ന മഞ്ഞുവീഴ്ചയോടൊപ്പം തന്നെ മോശം കാലാവസ്ഥയുമാണ് ഇപ്പോഴിവിടെ അനുഭവപ്പെടുന്നത്.

Trekking Is Banned In This Area Of Himachal Pradeh

ഹിമാചലിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ കാന്‍ഗ്രയിലേക്ക് യാത്ര പ്ലാൻ ചെയ്തിട്ടുള്ളവർ ശ്രദ്ധിക്കുക. സമുദ്രനിരപ്പിൽ നിന്നും 3000 മീറ്ററിനു മുകളിലേക്കുള്ള ട്രക്കിങ്ങുകൾക്ക് കാൻഗ്രാ ജില്ലാ അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ഉയരം കുറഞ്ഞ റൂട്ടുകളിലേക്കുള്ള യാത്രകൾക്കും വിലക്കുകൾ ഉണ്ട്. ചില റൂട്ടുകളിലെ ട്രക്കിങ്ങിന് ജില്ലാ ഭരണാധികാരികളിൽ നിന്നും മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. ട്രയണ്ട്, കരേരി, ആദി ഹിം ചാമുണ്ഡ തുടങ്ങിയ റൂട്ടുകളിലെ ട്രക്കിങ്ങിനാണ് മുൻകൂർ അനുമതി വേണ്ടത്.

എന്നാൽ ഷിംലയില് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അധികൃതർ ‍ കാലാവസ്ഥാ മുന്നറിയിപ്പുകളും അലേർട്ടുകളും പുറപ്പെടുവിക്കുമ്പോൾ അതിന്‍റെ സ്വഭാവത്തിനനുസരിച്ച് അനുമതികൾ റദ്ദാക്കപ്പെടും. മുന്നറിയിപ്പ് അവഗണിച്ച് ട്രക്കിങ് നടത്തുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ജില്ലാ അധികൃതർ അറിയിച്ചു.

പുതുവർഷം ഉത്തരാഖണ്ഡിൽ ആണോ? പണി പാളിയേക്കാം! സഞ്ചാരികളറിയണം ഈ മാറ്റങ്ങൾപുതുവർഷം ഉത്തരാഖണ്ഡിൽ ആണോ? പണി പാളിയേക്കാം! സഞ്ചാരികളറിയണം ഈ മാറ്റങ്ങൾ

വിനോദസഞ്ചാരികൾക്ക് മാത്രമല്ല, കാൻഗ്രാ ജില്ലയിലെ താമസക്കാര്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാൻ ഈ നിയന്ത്രണങ്ങൾ സഹായിക്കും. ഈ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 188 പ്രകാരവും ദുരന്തനിവാരണ നിയമം 2005 ലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുമെന്നും ജില്ലാ അധികൃതർ അറിയിച്ചു.

തുടരുന്ന മ‍ഞ്ഞുവീഴ്ച

ഹിമാചൽ പ്രദേശിന്റെ പലഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. അടൽ ടണൽ (റോഹ്താങ്) ,ലാഹൗൾ, സ്പിതി, കുളു,മണാലി എന്നിവിടങ്ങൾ സഞ്ചാരികളാൽ നിറഞ്ഞു കഴിഞ്ഞു.

ഹിമാചൽ ടൂറിസം വകുപ്പിൻറെ കണക്ക അനുസരിച്ച് 2022 ൽ നവംബർ 30 വരെ 1.39 കോടി വിനോദസഞ്ചാരികൾ ഹിമാചൽ സന്ദർശിച്ചിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിനു മുൻപത്തെ വർഷം ഇത് 56.37 ലക്ഷം ആയിരുന്നു,

ഹിമാചലിലെ വിന്‍റർ ട്രക്കിങ്

ഹിമാചൽ പ്രദേശ് അതിന്‍റെ വിന്‍റർ ട്രക്കിങ്ങുകൾക്കാണ് പേരുകേട്ടിരിക്കുന്നത്. സാഹസികമായ ട്രക്കിങ്ങുകൾ പൂർത്തിയാക്കുവാൻ മാത്രമല്ല, അതിമനോഹരമായ ഇവിടുത്തെ ഭൂപ്രകൃതിയും ഒപ്പം മഞ്ഞുവീഴ്ചയും അനുഭവിക്കുക എന്നതാണ് വിന്‍ര്‍ യാത്രകളിൽ സ‍ഞ്ചാരികൾ ലക്ഷ്യമിടുന്നത്. റാഫ്ടിങ്, ക്യാംപിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ കാര്യങ്ങൾക്കും മികച്ച സമയമാണ് ശൈത്യകാലം. പകൽ സമയങ്ങളിൽ പൂജം മുതൽ 15 ഡിഗ്രി വരെയും രാത്രിയിൽ പലപ്പോഴും അതിലും താഴെയുമാണ് ഈ സമയത്തെ ഇവിടുത്തെ താപനില. ഡിസംബർ മുതൽ മാർച്ച് മാസം വരെയാണ് ഇവിടുത്തെ ശൈത്യകാലം നീണ്ടു നിൽക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകളുള്ള ഇവിടുത്തെ മിക്ക റൂട്ടുകളും ട്രക്കിങ്ങിന് അനുയോജ്യമാണ്. ഒരു സാഹസിക അവധിക്കാലം ആസൂത്രണം ചെയ്യുകയാണെങ്കിൽ, ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ഹിമാചൽ പ്രദേശ് സന്ദർശിക്കണം എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട. ഹിമാചലിലെ പ്രധാനപ്പെട്ട വിന്‍റർ ട്രക്കിങ്ങുകൾ ഏതൊക്കെയാണെന്നു നോക്കാം...

ട്രയണ്ട് വിന്റർ ട്രെക്ക്
കസോൾ - ഖീർഗംഗ വിന്റർ ട്രെക്ക്
കരേരി തടാകം വിന്റർ ട്രെക്ക്
പ്രഷാർ തടാകം വിന്റർ ട്രെക്ക്
പിൻ പാർവതി വിന്റർ ട്രെക്ക്
ബിയാസ് കുണ്ട് വിന്റർ ട്രെക്ക്
ഹാംപ്ത പാസ് വിന്റർ ട്രെക്ക് എന്നിവയാണ് അവ.

50 ദിവസം, 4,000 കിമീ, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ക്രൂസ് യാത്ര ജനു.13ന് ഫ്ലാഗ് ഓഫ് ചെയ്യും!50 ദിവസം, 4,000 കിമീ, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ക്രൂസ് യാത്ര ജനു.13ന് ഫ്ലാഗ് ഓഫ് ചെയ്യും!

2023 നിങ്ങളുടെ യാത്രകൾക്കുള്ളതാണ്, എടുക്കാം ഈ തീരുമാനങ്ങൾ, നഷ്ടബോധമുണ്ടാവില്ലെന്നുറപ്പ്2023 നിങ്ങളുടെ യാത്രകൾക്കുള്ളതാണ്, എടുക്കാം ഈ തീരുമാനങ്ങൾ, നഷ്ടബോധമുണ്ടാവില്ലെന്നുറപ്പ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X