Search
  • Follow NativePlanet
Share
» » കണ്ണുകള്‍ക്കു വിരുന്നാകുവാന്‍ ഗോവയിലെ വെള്ളച്ചാട്ടങ്ങള്‍ ഒരുങ്ങുന്നു.. യാത്ര ചെയ്യുവാന്‍ മികച്ച സമയം

കണ്ണുകള്‍ക്കു വിരുന്നാകുവാന്‍ ഗോവയിലെ വെള്ളച്ചാട്ടങ്ങള്‍ ഒരുങ്ങുന്നു.. യാത്ര ചെയ്യുവാന്‍ മികച്ച സമയം

ബീച്ച് ടൂറിസത്തിനൊപ്പം തന്നെ ഗോവയിലെ മറ്റു ലക്ഷ്യസ്ഥാനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളായി ഉയര്‍ത്തിയെടുക്കുവാനുള്ള ലക്ഷ്യത്തിലാണ് ഗോവ.

കാലാകാലങ്ങളായി ഗോവ അതിന്റെ കടലിനും തീരങ്ങള്‍ക്കുമാണ് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. വളരെ ചെറിയൊരു ശതമാനം സഞ്ചാരികള്‍ മാത്രമാണ് ഗോവയിലെ മറ്റുകാഴ്ചകള്‍ തേടിയെത്തുന്നത്. അവരെയാവട്ടെ, ഗോവ ഒരിക്കലും ഒരു തരി പോലും നിരാശപ്പെടുത്തിയിട്ടുമില്ല. ഇപ്പോഴിതാ ബീച്ച് ടൂറിസത്തിനൊപ്പം തന്നെ ഗോവയിലെ മറ്റു ലക്ഷ്യസ്ഥാനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളായി ഉയര്‍ത്തിയെടുക്കുവാനുള്ള ലക്ഷ്യത്തിലാണ് ഗോവ.

Goa Waterfalls

PC: Samuel Ferrara

പശ്ചിമഘട്ടത്തിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന നിലയിലേക്ക് മാറ്റിയെടുത്ത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഇതിനു പിന്നിലെ രഹസ്യം. പശ്ചിമഘട്ടത്തിന്റെ മികച്ച ഒരു ഭാഗം തന്നെ ഗോവയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ മഴ നല്ലരീതിയില്‍ ലഭിക്കുകയും മികച്ച കാലാവസ്ഥ ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇതിനെ ഏറ്റവും ഭംഗിയില്‍ കാണുവാന്‍ സാധിക്കുക മഴക്കാലത്ത് ഇവിടുത്തെ വെള്ളച്ചാട്ടങ്ങളു‌ടെ ദൃശ്യങ്ങളിലാണ്.

ഗോവയു‌ടെ ഉള്‍പ്രദേശങ്ങളിലെ വെള്ളച്ചാട്ടങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായും സഞ്ചാരികള്‍ എക്സ്പ്ലോര്‍ ചെയ്തി‌ട്ടില്ല. മഴക്കാലത്താണ് ഇതില്‍ മിക്കവയും സജീവമാകുന്നതെങ്കിലും നദികള്‍ നിറഞ്ഞിരിക്കുന്നി‌ത്തോളം കാലം ഈ വെള്ളച്ചാട്ടങ്ങള്‍ സജീവമാണ്. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെ‌ടുത്തുവാനും അതുവഴി കൂ‌ടുതല്‍ ആളുകളെ ആകര്‍ഷിക്കുവാനുമാണ് പദ്ധതിയു‌ടെ ലക്ഷ്യം. ശരിയായ സൗകര്യങ്ങളുടെ അഭാവത്തിൽ, ഇത്തരം സ്ഥലങ്ങൾ മലിനീകരണത്തിലേക്ക് പോവുകയാണ് ഈ പ്രശ്‌നം നിയന്ത്രിക്കുവാനും കൂടിയുള്ല വിധത്തിലാണ് പുതിയ പ്രവര്‍ത്തികള്‍ രൂപകല്പന ചെയ്യുക. . ഈ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നവരിൽ നിന്ന് നാമമാത്രമായ ഫീസ് ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഈ വരുമാനം വെള്ളച്ചാ‌ട്ടങ്ങളുടെ പരിപാലനത്തിന് ഉപയോഗിക്കും.
വെള്ളച്ചാട്ടത്തിന് സമീപമുള്ള സ്ഥലങ്ങളിൽ രജിസ്ട്രേഷൻ കൗണ്ടറുകൾ, ബയോ ടോയ്‌ലറ്റുകൾ, ഗൈഡുകൾ, കൂൾ പിക്‌നിക് സ്പോട്ടുകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് വനം മന്ത്രി വിശ്വജിത് റാണെ പറഞ്ഞു.

ഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാംഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാം

നിലവില്‍ ഗോവയിലെ വളരെ കുറച്ച് വെള്ളച്ചാ‌ട്ടങ്ങള്‍ മാത്രമാണ് സന്ദര്‍ശകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. ദൂദ്‌സാഗർ വെള്ളച്ചാട്ടം , സങ്കലിം പട്ടണത്തിലെ മഹാദേവ ക്ഷേത്രത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഹർവാലം വെള്ളച്ചാട്ടം, . തംബ്ഡി സുർല വെള്ളച്ചാട്ടം, നേത്രാവലി വെള്ളച്ചാട്ടം, കേസർവാൽ വെള്ളച്ചാട്ടം എന്നിവയാണ് ഗോവയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ.

ഓര്‍മ്മയിലെന്നും നില്‍ക്കുന്ന യാത്രകള്‍.. മണാലിയും ഗോവയും വേണ്ട, പകരം കാണാം ഈ സ്ഥലങ്ങള്‍ഓര്‍മ്മയിലെന്നും നില്‍ക്കുന്ന യാത്രകള്‍.. മണാലിയും ഗോവയും വേണ്ട, പകരം കാണാം ഈ സ്ഥലങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X