Search
  • Follow NativePlanet
Share
» »ലോക പൈതൃക വാരം: പുരാവസ്തു വകുപ്പിന് കീഴിലുള്ള സ്മാരകങ്ങളിൽ ഈ ദിവസം സൗജന്യ പ്രവേശനം

ലോക പൈതൃക വാരം: പുരാവസ്തു വകുപ്പിന് കീഴിലുള്ള സ്മാരകങ്ങളിൽ ഈ ദിവസം സൗജന്യ പ്രവേശനം

നവംബർ 19-ാം തിയതി ശനിയാഴ്ച എഎസ്ഐയുടെ കീഴിൽ സംരക്ഷക്കിക്കപ്പെടുന്ന, താജ് മഹൽ ഉൾപ്പെയുള്ള സ്മാരകങ്ങളിൽ സന്ദർശകർക്ക് സൗജന്യമായി പ്രവേശിക്കാം.

ലോക പൈതൃക വാരത്തോട് അനുബന്ധിച്ച് സന്ദർശകകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുവാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. നവംബർ 19-ാം തിയതി ശനിയാഴ്ച എഎസ്ഐയുടെ കീഴിൽ സംരക്ഷക്കിക്കപ്പെടുന്ന, താജ് മഹൽ ഉൾപ്പെയുള്ള സ്മാരകങ്ങളിൽ സന്ദർശകർക്ക് സൗജന്യമായി പ്രവേശിക്കാം. നവംബർ 9 മുതൽ 25 വരെയാണ് എഎസ്ഐ ലോക പൈതൃക വാരമായി ആചരിക്കുന്നത്.

World Heritage week

ലോക പൈതൃക വാരം 2022

രാജ്യത്തെ സാംസ്കാരിക പൈതൃകങ്ങളുടെയും സ്മാരകങ്ങളുടെയും സംരക്ഷണത്തെയും സുരക്ഷയെയും പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുക, പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിലാണ് ലോക പൈതൃക വാരം ആചരിക്കുന്നത്. നമ്മുടെ ചരിത്രവും പാരമ്പര്യങ്ങളും വരും തലമുറകൾക്കും കൂടി പകർന്നു കൊടുക്കുവാനും അവർക്കായി സംരക്ഷിക്കുവാനും ചുമതലയുള്ള ഒരു ജനതയായി നമ്മെ മാറ്റുകയാണ് ഇത് ചെയ്യുന്നത്. ഇന്ത്യയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ലോക പൈതൃക വാരം ആഘോഷിക്കുന്നത്.

കേരളത്തിലെ യുനസ്കോ പൈതൃക സ്മാരകങ്ങൾ
കർണ്ണാടക, കേരള, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന പശ്ചിമഘട്ടം മാത്രമാണ് കേരളത്തിൽ നിന്നും യുനസ്കോയുടെ പട്ടികയിൽ ഇടംനേടിയിട്ടുള്ളത്. ലോകത്തിലെ പത്ത് ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായ പശ്ചിമഘട്ടത്തിൻറെ ജൈവവൈവിധ്യം പകരംവയ്ക്കാവാനില്ലാത്തതാണ്. ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, റിസർവ് ഫോറുകൾ എന്നിവ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.

Westernghat

PC:ShveataMishra

മട്ടാഞ്ചേരി കൊട്ടാരം

കൊച്ചിയിലെ മട്ടാഞ്ചേരി കൊട്ടാരം യുനസ്കോയുടെ താത്കാലിക ഇടങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. എ ഡി 1555ൽ പോർച്ചുഗീസുകാരാണ് മട്ടാഞ്ചേരി കൊട്ടാരം പണിതത്.
കച്ചവടാവശ്യങ്ങൾക്കായി കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാര്‍ ഫോര്‍ട്ട് കൊച്ചി പ്രദേശത്തെ ക്ഷേത്രങ്ങള്‍ കൊള്ളടയിക്കുകയുണ്ടായി. ഇതുമൂലം പോര്‍ച്ചുഗീസുകാരോട് അതൃപ്തി തോന്നിയ രാജാവിനെ അനുനയിപ്പിക്കുന്നതിനായി അവര്‍ ഒരു കൊട്ടാരം പണിത് വീരകേരള വര്‍മ്മ രാജാവിന് സമര്‍പ്പിച്ചു. ആ കൊട്ടാരമാണ് ഇന്നു കാണുന്ന മട്ടാഞ്ചേരി പാലസ് അഥവാ ഡച്ച് കൊട്ടാരം. ഒരു ക്ഷേത്രത്തിന്റെ മാതൃകയിലാണിത് നിർമ്മിച്ചിരിക്കുന്നത്. മട്ടാഞ്ചേരിയിലുള്ള പാലസ് റോഡിലാണ്ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

Matancherry Palace

PC:Ranjith Siji

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേരളത്തിലെ ഇടങ്ങൾ

അഞ്ചുതെങ്ങ് കോട്ട
പരശുരാമസ്വാമി ക്ഷേത്രം, തിരുവല്ലം
റോക്ക് കട്ട് കേവ്സ്, വിഴിഞ്ഞനം
കൊല്ലം തങ്കശ്ശേരി കോട്ട
എറണാകുളം സെന്റ് ഫ്രാൻസിസ് പള്ളി
മട്ടാഞ്ചേരി കൊട്ടാരം
തൃശൂർ ചെമ്മേന്തിട്ട ശിവക്ഷേത്രം
കടവല്ലൂർ വിഷ്ണു ക്ഷേത്രം

anchuthengu kotta

PC:Prasanthvembayam

പെരുവനം ശിവക്ഷേത്രം
പള്ളിമന ശിവക്ഷേത്രം
തിരുവഞ്ചിക്കുളം ശിവക്ഷേത്രം
വടക്കുംനാഥൻ ക്ഷേത്രം
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം
അരിയന്നൂർ കുട സൈറ്റ്, കണ്ടാണശ്ശേരി
കുടക്കല്ല് പറമ്പ്, ചേരമനങ്ങാട്
ശ്മശാന ഗുഹ, ചൊവ്വന്നൂർ Burial Cave
ശ്മശാന ഗുഹ, ഇയ്യാൽ Burial Cave
ശ്മശാന ഗുഹ, കാട്ടകാമ്പാൽ Burial Cave
ശ്മശാന ഗുഹ, കക്കാട് Burial Cave
ശ്മശാന ഗുഹ, കണ്ടാണശ്ശേരിBurial Cave
അവിട്ടത്തൂർ ശിവക്ഷേത്രം
പാലക്കാട് യാക്കര ദേശം കോട്ട (പാലക്കാട് കോട്ട)
ശിവക്ഷേത്രം, നേത്രിമംഗലം (കൈതളി ക്ഷേത്രം)
കണ്ണൂർ സെന്റ് ആഞ്ചലോ കോട്ട
ടെലിച്ചേരി കോട്ട
വയനാട് ജൈനക്ഷേത്രം, സുൽത്താൻ ബത്തേരി
ബനഗുഡിസാലൈ
കാസർകോട് ബേക്കൽ കോട്ട

കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവുംകേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും

കള്ളുചെത്തു മുതല്‍ സദ്യയും ഉത്സവവും വരെ.. വിദേശികളെ കേരളത്തിലെത്തിക്കുന്ന കാര്യങ്ങള്‍കള്ളുചെത്തു മുതല്‍ സദ്യയും ഉത്സവവും വരെ.. വിദേശികളെ കേരളത്തിലെത്തിക്കുന്ന കാര്യങ്ങള്‍

Read more about: history taj mahal kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X