» »ബാംഗ്ലൂരിൽ നിന്ന് അതിരാവിലെ എഴുന്നേറ്റ് പോകാൻ 10 സ്ഥലങ്ങൾ

ബാംഗ്ലൂരിൽ നിന്ന് അതിരാവിലെ എഴുന്നേറ്റ് പോകാൻ 10 സ്ഥലങ്ങൾ

Posted By: Staff

ശനിയും ഞായറും മറ്റ് അവധി ദിനങ്ങളിലും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് ബാംഗ്ലൂരിലുള്ളവർ. കൂർഗും ചിക്മഗളൂരും ഹംപിയും പോലുള്ള പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേ‌ക്ക് യാത്ര ചെയ്യുന്നതിനേക്കാൾ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികൾ നിരവധിയാണ്. അത്തരത്തിൽ ബാംഗ്ലൂരി‌ൽ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന 10 സ്ഥലങ്ങൾ പ‌രിചയപ്പെടാം.

ബാംഗ്ലൂർ നഗരത്തിൽ വസിക്കുന്നവ‌ർക്ക് അതിരാവിലെ എഴുന്നേറ്റ് യാത്ര ചെയ്ത് ശുദ്ധ‌വായു ശ്വസിക്കാനും സൂര്യോദയം കണ്ട് മാനസിക സന്തോഷം നേടാനും പറ്റിയ 10 സ്ഥലങ്ങൾ പരിചയപ്പെടാം.

01. ബി ആർ ഹിൽസ്, 50 കി മീ

01. ബി ആർ ഹിൽസ്, 50 കി മീ

ബാംഗ്ലൂർ നഗരത്തിന് സമീപമുള്ള കനകപുരയുടെ മേൽക്കൂര പോലെ സ്ഥിതി ചെയ്യുന്ന ഒരു മൊട്ടക്കുന്നാണ് രംഗസ്വാമി ബേട്ട. ഈ ഭാഗത്തേ ഏറ്റവും ഉയരം കൂടിയ മല ഇത് തന്നെയാണ്. ഈ പ്രദേശത്തെ വെള്ളാരങ്കല്ലിന്റെ സാന്നിധ്യത്താൽ ഈ മൊട്ടക്കുന്ന് ബിളിക്കൽ ബേട്ട എന്നും അറിയപ്പെടുന്നുണ്ട്.

Photo Courtesy: garbyal

ആനയുടെ തലയോട്ടി

ആനയുടെ തലയോട്ടി

ഈ മൊട്ടക്കുന്നിന് ഏറ്റവും മുകളിലായി ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. അതിനടുത്തായി പൂജാരിമാർക്ക് താമസിക്കാനുള്ള ഒരു വീടുമുണ്ട്. പൂജാരിമാരുടെ വീട്ടി‌ലെ സൂക്ഷിച്ചിരിക്കുന്ന ആനയുടെ തലയോട്ടി ആദ്യമായി ഇവിടം സഞ്ചാരിക്കുന്നവരെ ശരിക്കും ആകർഷിപ്പിക്കുന്ന ഒന്നാണ്.

Photo Courtesy: Aditya Patawari

ക്ഷേത്രം

ക്ഷേത്രം

സമീപ ഗ്രാമങ്ങളിലെ ഗ്രാമീണരുടെ ഇടയിൽ ഈ ക്ഷേത്രം വളരെ പ്രശസ്തമാണ്. ശാന്തതയ്ക്ക് വേണ്ടിയാണ് നിങ്ങൾ ഇവിടം സന്ദർശിക്കുന്നതെങ്കിൽ ഈ ക്ഷേത്രത്തിലെ ഉത്സവ സമയത്ത് പോകാതിരിക്കുന്നതാണ് നല്ലത്.

Photo Courtesy: Aditya Patawari

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

മഴക്കാലം കഴിഞ്ഞുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ലത്. മഴക്കാലം ഒരുക്കിയ പച്ച‌പ്പ് തന്നെയാണ് ഇവിടെ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്ന ഏറ്റവും വലിയ കാഴ്ച.

Photo Courtesy: garbyal

സ്ഥലത്തേക്കുറിച്ച്

സ്ഥലത്തേക്കുറിച്ച്

ബാംഗ്ലൂർ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ റൂറൽ ജില്ലയിലാണ് രംഗസ്വാമി ബേട്ട സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് കനകപുര റോഡിലൂടെ സഞ്ചരിച്ചാ‌ൽ ഇവിടെ എത്തിച്ചേരാം. സമുദ്രനിരപ്പിൽ നിന്ന് 3780 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: garbyal

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കനകപുര റോഡിൽ നിന്ന് ഹരോഹള്ളി വഴി ഇവിടെ എത്തിച്ചേരാം. ഹരോഹള്ളിയിൽ എത്തിക്കഴിഞ്ഞാൽ ഇടത്തോട്ട് ഒരു റോഡ് കാണാം മാറലവാഡിയിലേക്കുള്ള റോഡാണ് ഇത്. ഈ റോഡിലൂടെ സഞ്ചരിച്ചാൽ മാറലവാഡിയിൽ എത്തിച്ചേരാം ഇവിടെ നിന്ന് കൂണദൊഡി ഗ്രാമത്തിലേക്കുള്ള റോഡിലൂടെ ഒരു 8 കിലോമീറ്റർ കൂടെ സഞ്ചരിക്കണം ഇവിടെ എത്തിച്ചേരാൻ.
Photo Courtesy: garbyal

02. തുറഹള്ളി ഫോറസ്റ്റ്, 20 കിമീ

02. തുറഹള്ളി ഫോറസ്റ്റ്, 20 കിമീ

ബാംഗ്ലൂരിലെ നൈസ് റോഡിൽ നിന്ന് നോക്കിയാൽ കാണാവുന്ന പാറക്കെട്ടുകൾ നിറഞ്ഞ ഒരു മൊട്ടക്കുന്നാണ് കരിഷ്മ ഹിൽസ് തുറഹള്ളി ഫോറസ്റ്റ് വ്യൂപോയിന്റ് എന്ന് അറിയപ്പെടുന്ന ഈ സ്ഥലം ബാംഗ്ലൂരിലെ ബനശങ്കരിയിൽ നിന്ന് 13 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Raghuraj Hegde

വനമേഖല

വനമേഖല

ബാംഗ്ലൂർ നഗരത്തിന് സമീപത്തുള്ള ഏക വനമേഖലയായ ഇവിടേയ്ക്ക് നഗരത്തിൽ നിന്ന് 20 കിലോമീറ്റർ ദൂരമുണ്ട്. കനക‌പുര റോഡിലൂടെ ബാംഗ്ലൂരിൽ നിന്ന് കനക‌പുര റോഡിലൂടെ യാത്ര ചെയ്ത് നൈസ് റോഡിന്റെ അണ്ടർ ബ്രിഡ്ജ് കഴിഞ്ഞാൽ ഇടത്തോട്ട് തിരിഞ്ഞ് വജരഹ‌ള്ളി റോഡിലൂടെ കുറച്ച് മുന്നോട്ട് യാത്ര ചെയ്താൻ നിങ്ങൾ എത്തിച്ചേരുന്ന കാടു‌പിടിച്ച പ്രദേശമാണ് തുറഹ‌‌‌ള്ളി ഫോറെസ്റ്റ്.

Photo Courtesy: Shashank Bhagat

ട്രെക്കിംഗ്

ട്രെക്കിംഗ്

അവിടെ നിന്ന് ഇട‌ത്തേക്ക് തിരിഞ്ഞ് മുന്നോട്ട് പോയി വീണ്ടും വലത്തേക്ക് തിരിയണം കരിഷ്മ ഹിൽസിൽ എത്തിച്ചേരാൻ. ചെറുവാഹനങ്ങൾക്ക് മാത്രമെ മുന്നോട്ട് പോകാൻ കഴിയുകയുള്ളു. അല്ലെങ്കിൽ ഇവിടെ വാഹനം പാർക്ക് ചെയ്ത് ഏകദേശം ഒരു കിലോമീറ്റർ നടക്കണം കരിഷ്മ ഹിൽസിൽ എത്തി‌ച്ചേരാൻ.
Photo Courtesy: Shashank Bhagat

സൈക്ലിംഗ് ട്രെയിൽ

സൈക്ലിംഗ് ട്രെയിൽ

ബാംഗ്ലൂരിന് സ‌മീപത്തുള്ള പ്രശസ്തമായ സൈക്കിൾ ട്രെയിലുകളിൽ ഒന്ന് ഇവിടെയാണ്. സൈക്ലിംഗിൽ കമ്പമുള്ള നിരവധി ആളുകൾ ഇവിടെ വരാറുണ്ട്. ചെങ്കുത്തായ കയറ്റമോ ഇറക്കമോ ഇ‌ല്ലാത്ത പാതയാണ് ഈ സ്ഥലത്തെ സൈക്ലിംഗ് കമ്പക്കാരുടെ ഇഷ്ട സ്ഥലമാക്കി മാറ്റുന്നത്.

Photo Courtesy: Shashank Bhagat

03. മഞ്ചനെബെല്ലെ, 40 കി മീ

03. മഞ്ചനെബെല്ലെ, 40 കി മീ

ബാംഗ്ലൂർ മൈസൂർ റോഡിൽ നിന്ന് കുറച്ച് മാറി, ഷോലെ പോലുള്ള സിനിമകളിലൂടെ പ്രശസ്തമായ വലിയ ആൽമരത്തിന് സമീപം സാവൻദുർഗയെന്ന മൊട്ടകുന്നിന്റെ പ്രതിബിംബം നെഞ്ചിൽ ഏറ്റുവാങ്ങുന്ന മ‌ഞ്ചെനബെ‌ലെ ഡാം ബാംഗ്ലൂരിലെ സൈക്ലിംഗ് കമ്പക്കാരുടെ ഇഷ്ടസ്ഥലമാണ്.

Photo Courtesy: Avoid simple2 at English Wikipedia

എവിടെയാണ്

എവിടെയാണ്

ബാംഗ്ലൂർ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ റൂറൽ ജില്ലയിലെ മഗാടി താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് മ‌ഞ്ചെനബെ‌ലെ, മഞ്ചെൻബെല എന്നാണ് കന്നഡക്കാർ അല്ലാത്തവരുടെ ഇടയിൽ സ്ഥലം അറിയപ്പെടുന്നത്.

Photo Courtesy: Bhonsley

അർക്കാ‌വതി നദിയിൽ

അർക്കാ‌വതി നദിയിൽ

നന്ദിഹിൽസിൽ നിന്ന് ഉത്ഭവിക്കുന്ന അർക്കാവതി നദിയിൽ ആണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. കാവേ‌രി നദിയുടെ പോഷക നദികളിൽ ഒന്നാണ് അർക്കാവതി നദി. മഗാടി ടൗണിലെ ജല ആവശ്യത്തിനായാണ് ഈ ഡാം നിർമ്മിച്ചിട്ടുള്ളത്.
Photo Courtesy: Bhonsley

അപകട സ്ഥലം

അപകട സ്ഥലം

ഈ ഡാമി‌ൽ ഇറങ്ങുന്നത് വലിയ അപകടമാണ്. ‌കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 200ൽ അധികം ആളുകൾ ഈ ഡാമിൽ മുങ്ങി മരിച്ചിട്ടുണ്ട്. നന്നായി ‌നീന്തൽ അറിയു‌ന്നവർക്ക് പോലും ഈ ഡാമിൽ നീന്താൻ കഴിയാതെ വരാരുണ്ട്.
Photo Courtesy: L. Shyamal

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ബാംഗ്ലൂരിൽ നിന്ന് മൈസൂർ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ബിദാദി എത്തുന്നതിന് വളരെ മുൻപായി രാജാരാജേശ്വരി ഡെന്റൽ കോളേജ് കഴിഞ്ഞുള്ള വലത്തേക്കുള്ള റോഡിലൂടെ മുന്നോട്ട് പോയാൽ മഞ്ചെൻബെലയിൽ എത്തിച്ചേരാം
Photo Courtesy: Mayur Panchamia

04. ബിഗ് ബാന്യൻ ട്രീ, 28 കി മീ

04. ബിഗ് ബാന്യൻ ട്രീ, 28 കി മീ

ബാംഗ്ലൂരിൽ നിന്ന് 28 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ മൈസൂർ റോഡിലാണ് ഈ ആ‌ൽമരം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിലെ മജസ്റ്റിക്കിൽ നിന്നും കെ ആർ മാർക്കറ്റിൽ നിന്നും ഇവിടേയ്ക്ക് എളുപ്പത്തിൽ ഇവിടേയ്ക്ക് എത്താം. മജസ്റ്റിക്കിൽ നിന്ന് കെംഗേരിയിലേക്ക് ബസ് ലഭിക്കും. കെംഗേരിയിൽ നിന്ന് ദൊഡ്ഡ ആലഡ മരയിലേക്ക് ബസ് ലഭിക്കും. കന്നഡയിൽ ദൊഡ്ഡ ആലഡ മര എന്നുപറഞ്ഞാൽ വലിയ ആൽമരം എന്നാണ് അർത്ഥം. കെ ആർ മാർക്കറ്റിൽ നിന്ന് ഇവിടേക്ക് നേരിട്ട് ബസ് ലഭിക്കും.

Photo Courtesy: Sreejithk2000

400 വർഷത്തെ പഴക്കം

400 വർഷത്തെ പഴക്കം

ദൊഡ്ഡ ആലഡ മര എന്ന കന്നഡവാക്കിന്റെ അർത്ഥം വലിയ ആൽമരം എന്ന് മാത്രമാണ്. ബാംഗ്ലൂർ അർബ്ബൻ ജില്ലയിലെ കേട്ടോഹള്ളി ഗ്രാമത്തിലാണ് ഈ ആൽമരം സ്ഥിതി ചെയ്യുന്നത്. ഈ ആൽമരത്തിന് 400 വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആൽമരമായ ഈ ആ‌ൽമരം മൂന്നേക്കർ സ്ഥലത്താണ് പടർന്ന് കിടക്കുന്നത്.

Photo Courtesy: BostonMA

വേരുകൾ

വേരുകൾ

ആയിരക്കണക്കിന് വേരുകൾ തൂങ്ങിക്കിടക്കുന്ന ഈ ആ‌ൽമരത്തിന്റെ പ്രധാന വേര് പത്ത് വർഷം മുൻപ് നശിച്ചു പോയി. അതിനാൽ ഈ വേരുകൾ കണ്ടാൽ നിരവധി മരങ്ങൾ ഉള്ളതുപോലെ തോന്നിക്കും.

Photo Courtesy: Ramon

മൈസൂർ റോഡിൽ

മൈസൂർ റോഡിൽ

ബാംഗ്ലൂർ മൈസൂർ റോഡിൽ കുംബളഗോഡ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഏഴുകിലോമീറ്റർ ഇടുങ്ങിയ ഒരു റോഡിലൂടെ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.

Photo Courtesy: Avoid simple

ബിഗ്‌ ബാന്യൻ വൈൻ

ബിഗ്‌ ബാന്യൻ വൈൻ

ഈ ആൽമരത്തിന് സമീപം ഒരു വൈൻ ഡിസ്റ്റലറി ഉണ്ട്. ബിഗ്‌ ബാന്യൻ എന്ന ബ്രാൻഡിലാണ് ഇവിടെ വൈൻ ഇറക്കുന്നത്. 2007ൽ ആണ് ഈ ഡിസ്റ്റലറി സ്ഥാപിച്ചത്.

Photo Courtesy: russavia

05. അവലേബേട്ട, 120 കിമീ

05. അവലേബേട്ട, 120 കിമീ

വീക്കെന്‍ഡില്‍ ബാംഗ്ലൂരില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് അവ‌ലബേട്ട. ബാംഗ്ലൂരിലുള്ളവര്‍ വീക്കെന്‍‌ഡില്‍ യാത്ര ചെയ്യാറുള്ള ‌ന‌ന്ദി ഹില്‍സില്‍ നിന്നും അ‌ധികം അകലെയല്ലാതെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Akshatha Vinayak

രണ്ട് മണിക്കൂർ യാത്ര

രണ്ട് മണിക്കൂർ യാത്ര

ബാംഗ്ലൂരില്‍ നിന്ന് രണ്ട് മണിക്കൂര്‍ യാത്രയെ അവലെബേട്ടയിലേക്ക് ഉള്ളതെ‌ങ്കിലും നന്ദിഹില്‍സ് ‌പോലെ അത്രയ്ക്ക് പ്രശസ്തമല്ല ഈ സ്ഥലം. അതിനാ‌ല്‍ തന്നെ ജന‌ക്കൂട്ടമില്ലാത്ത നന്ദി ഹില്‍സ് എന്നൊക്കെ സഞ്ചാരികള്‍ ഈ സ്ഥലത്തെ വിശേഷിപ്പിക്കാറുണ്ട്.
Photo Courtesy: Akshatha Vinayak

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഹെ‌ബാള്‍ റോഡില്‍ നിന്ന് യെലഹങ്ക വഴി ദേവനഹള്ളിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ നിങ്ങള്‍ എന്‍ എച്ച് 7 ല്‍ എത്തിച്ചേ‌രും അവിടെ നിന്ന് ചിക്കബെല്ലപ്പൂരിലേക്ക്. ചിക്കബെല്ലാപൂരില്‍ നിന്ന് റെഡിഗൊല്ലവരഹ‌ള്ളിയില്‍ എത്തി കുറച്ച് മുന്നോട്ടേക്ക് നീങ്ങുമ്പോള്‍ പെരെസാന്ദ്രയില്‍ ഇടത്തേക്ക് തിരിഞ്ഞ് ചിക്കബെല്ലാപൂര്‍ ഗ്രാമത്തിലൂടെ ഏകദേശം 16 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അവലബേട്ടയുടെ പച്ചപ്പ് നിങ്ങളെ സ്വാഗതം ചെയ്യും.
Photo Courtesy: Akshatha Vinayak

പ്രധാന ആകര്‍ഷണം

പ്രധാന ആകര്‍ഷണം

അവലെ‌ബേട്ട എന്ന കൊച്ച് ഹില്‍സ്റ്റേഷനിലേക്ക് ബാംഗ്ലൂരില്‍ നിന്ന് 120 കിലോമീറ്റര്‍ ആണ് ദൂരം. മുന്നോട്ടേക്ക് ഉന്തി നില്‍ക്കുന്ന വലിയ ഒരു പാറയും മറ്റൊരു വലുയ പൊയ്കയുമാണ് ഇവിടുത്തെ വലിയ ആകര്‍ഷണം. പാറയു‌ടെ മുകളില്‍ ഇരുന്ന് ഫോട്ടോയെടുക്കുന്നത് നല്ല കാര്യമാണെങ്കിലും അപകടം പതിയി‌രിക്കുന്ന കാര്യം ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.
Photo Courtesy: Akshatha Vinayak

 ബസില്‍ യാത്ര ചെയ്യുമ്പോള്‍

ബസില്‍ യാത്ര ചെയ്യുമ്പോള്‍

സ്വകാര്യ വാഹനത്തില്‍ ഇവിടെ സന്ദര്‍ശിക്കുന്നതാണ് നല്ലത്. ബാംഗ്ലൂരില്‍ നിന്ന് ചിക്കബല്ലാപൂര്‍ വരെ നേരിട്ട് ബസ് കിട്ടും. അവിടെ നിന്ന് മണ്ഢികല്‍ (Mandikal) ബസില്‍ കയറുക. മണ്ഡികലില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Akshatha Vinayak

06. മേക്കേദാട്ടു, 93 കിമീ

06. മേക്കേദാട്ടു, 93 കിമീ

ബാംഗ്ലൂരിൽ നിന്ന് കനകപുര വഴി 93 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കാവേരി നദിയുടെ കൈവഴിയായി ഒഴുകുന്ന ചാലാണ് ഇത്. മേക്കേ ദാട്ടൂ എന്ന കന്നട വാക്കിന്റെ അർത്ഥം ആടിന്റെ ചാട്ടം എന്നാണ്. ആടുകൾക്ക് സുഗമമായി ഒരു കരയിൽ നിന്ന് അടുത്ത കരയിലേക്ക് ചാടാവുന്നതിലാണ് ഈ പേരു വന്നത്.

Photo Courtesy: Karthik Prabhu

എത്തിച്ചേരാ‌ൻ

എത്തിച്ചേരാ‌ൻ

എങ്ങനെ പോകും ബാംഗ്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെസ്ഥിതി ചെയ്യുന്ന കനകപുരയിലേക്കാണ് നമ്മള്‍ ആദ്യം എത്തിച്ചേരുക. ബാംഗ്ലൂരില്‍ നിന്ന് കനകപുരവരെ ബി എം ടി സി ബസുകള്‍ ലഭ്യമാണ്. കനകപുരയില്‍ നിന്ന് ഏകദേ‌ശം 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സംഗമയില്‍ എത്തും. അര്‍ക്കാവതി നദിയും കാവേരി നദിയും ഒന്നിക്കുന്നത് ഇവിടെ വച്ചാണ്.
Photo Courtesy: Karthik Prabhu

സംഗമയിൽ നിന്ന്

സംഗമയിൽ നിന്ന്

സംഗമയില്‍ നിന്ന് 4 കിലോമീറ്റര്‍ നടന്നാല്‍ മേക്കേ ദാട്ടുവില്‍ എത്തിച്ചേരാം. കനകപുരയി‌ല്‍ നിന്ന് സംഗമയില്‍ എത്താന്‍ വാഹന സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ ബാംഗ്ലൂരില്‍ നിന്നേ ടാക്സിയിലോ ബൈക്കിലോ യാത്ര ചെയ്യുന്നതാണ് നല്ലത്. Route to Meketadu : Bengaluru - Kanakpura - Sangama - Mekedatu
Photo Courtesy: ArunCyriac at English Wikipedia

മേക്കേദാട്ടുവിനേക്കുറിച്ച്

മേക്കേദാട്ടുവിനേക്കുറിച്ച്

കാവേരി നദി വലിയ പാറയിടുക്കില്‍ കൂടി ശക്തിയായി ഒഴുകി ഇറങ്ങുന്ന ഇടമാ‌ണ് മേക്കേദാട്ടു. സഞ്ചാരികളുടെ മനം മയക്കുന്ന ‌പ്രകൃതി ദൃശ്യമാണ് ഇവിടെ കാണാന്‍ കഴിയുക. നദിയില്‍ മുതലകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത് അതിനാല്‍ വളരെ കരുതല്‍ ഉണ്ടാകുന്നത് നല്ലതാണ്. ഇവിടുത്തെ പാറക്കൂട്ടങ്ങളിലൂടെ ചാടി ആടുകള്‍ നദി കടക്കുന്നതിനാല്‍ ആണ് മേക്കേ ദാട്ടു എന്ന പേര് ലഭിച്ചത്.

Photo Courtesy: Thejaswi

07. നന്ദി ഹിൽസ്, 60 കി മീ

07. നന്ദി ഹിൽസ്, 60 കി മീ

ബാംഗ്ലൂരിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഹിൽസ്റ്റേഷൻ എന്നതാണ് നന്ദിഹിൽസിന്റെ പ്രത്യേകത. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന നന്ദിഹിൽസ് ചിക്കബെല്ലാപ്പൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Tsenapathy at English Wikipedia

യാത്ര

യാത്ര

ബാംഗ്ലൂരിൽ നിന്ന് അതിരാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരുന്നതാണ് നല്ലത്. ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഹെബ്ബാളിലേക്ക് യാത്ര ചെയ്യുക. ബാംഗ്ലൂർ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് ഹെബ്ബാളിലാണ്. ഇവിടെ നിന്ന് ഒരു ആറ് കിലോമീറ്റർ യാത്ര ചെയ്താൽ നന്ദിഹിൽസിലേക്കുള്ള റോഡ് കാണാം.
Photo Courtesy: Vipul Singhania

മരങ്ങൾക്കിടയിലൂടെ

മരങ്ങൾക്കിടയിലൂടെ

മരങ്ങൾക്കിടയിലൂടെ നീളുന്ന ഈ റോഡിലൂടെ ഏകദേശം 10 കിലോമീറ്റർ മുന്നോട്ട് നീങ്ങിയൽ ഒരു കവലകാണാം. അവിടെ നന്ദിഹിൽസിലേക്കുള്ള ചൂണ്ടുപലക നിങ്ങളുടെ കണ്ണിൽപ്പെടാതിരിക്കില്ല. നന്ദിഹിൽസിലേക്ക് 12 കിലോമീറ്റർ ഉണ്ടെന്ന് നിങ്ങൾക്ക് ആ ബോർഡ് നോക്കിയാൽ മനസിലാകും. ഈ റോഡിലൂടെ ഒരു നാലു കിലോമീറ്റർ കുന്ന് കയറിയാൽ വലത്തോട്ടേക്ക് ഒരു റോഡ് കാണാം. അവിടെ മുതലാണ് നന്ദിഹിൽസ് ആരംഭിക്കുന്നത്.
Photo Courtesy: Gupteshwari Sahu

സൂര്യോദയം

സൂര്യോദയം

ഉദിച്ച് വരുന്ന സൂര്യന്റെ സൗന്ദര്യം മലനിരകളുടേയും കോടമഞ്ഞിന്റേയും പശ്ചാത്തലത്തിൽ ആസ്വദിക്കാൻ കഴിയുക എന്നത് നഗരവാസികൾക്ക് ഒരിക്കലും സാധിക്കാത്ത കാര്യമാണ്. അതിനാൽ തന്നെ ബാംഗ്ലൂർ നഗരത്തിൽ നിന്ന് നിരവധി ആളുകൾ സൂര്യോദയം കാണാൻ നന്ദിഹിൽസിൽ എത്തിച്ചേരാറുണ്ട്.
Photo Courtesy: Surajpandey86

പൂന്തോട്ടം

പൂന്തോട്ടം

നന്ദിഹിൽസിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം അവിടുത്തെ പൂന്തോട്ടമാണ്. നിരവധി പക്ഷികളേയും ശലഭങ്ങളേയും ഈ പൂന്തോട്ടത്തിൽ കാണാം അതിനാൽ നിരവധി ഫോട്ടോഗ്രാഫർമാരും ഇവിടേക്ക് എത്താറുണ്ട്.
Photo Courtesy: Akshatha Inamdar

പാറക്കെട്ടുകൾ

പാറക്കെട്ടുകൾ

നന്ദിഹിൽസിൽ സ്ഥിതിചെയ്യുന്ന കിഴക്കാൻ തൂക്കായ പാറക്കെട്ടുകൾ ഇവിടെയെത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കും ഇതിന് മുകളിലാണ് നന്ദിവിഗ്രഹം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Rameshng

08. മധുഗിരി, 105 കിമീ

08. മധുഗിരി, 105 കിമീ

മധുഗിരി, തേന്‍മലയെന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ബാംഗ്ലൂരിലുള്ളവര്‍ക്ക് വീക്കെന്‍ഡ് ട്രെക്കിംഗ് നടത്താന്‍ പറ്റിയ സ്ഥലമാണ് തുംകൂര്‍ ജില്ലയിലെ മധുഗിരി. ബാംഗ്ലൂരില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മധു‌ഗിരിയിലേക്കുള്ള പ്രഭാത യാത്ര സ്വര്‍ഗീയമായ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
Photo Courtesy: Saurabh Sharan

മധുഗിരി ട്രെക്കിംഗ്

മധുഗിരി ട്രെക്കിംഗ്

ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പമുള്ള ഏകശിലകളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാറയുടെ മുകളിലേക്കാണ് നമ്മുടെ ട്രെക്കിംഗ്. സമുദ്രനിരപ്പില്‍ നിന്ന് 3930 അടി ഉയരത്തിലേക്ക് ചെങ്കുത്തായ കയറ്റം കയറി വേണം എത്തിച്ചേരാന്‍. അതുകൊണ്ട് തന്നെ ട്രെക്കിംഗ് അത്ര എളുപ്പമുള്ളതാണെന്ന് കരു‌തരുതേ!
Photo Courtesy: Saurabh Sharan

തണുപ്പ് കാലം മനോഹരം

തണുപ്പ് കാലം മനോഹരം

തണുപ്പ് കാലത്താണ് ഇവിടേയ്ക്ക് ട്രെക്ക് ചെയ്യാന്‍ ഏറ്റവും പറ്റിയ സമയം. വേനല്‍ക്കാലത്ത് കനത്ത ചൂട് അനുഭവപ്പെടാറുള്ള ഇവിടെ മഴക്കാലം ആകുമ്പോള്‍ വഴി വഴുവഴുപ്പുള്ളതാകും.

Photo Courtesy: Sangrambiswas

മൂന്ന് ക്ഷേത്രങ്ങള്‍

മൂന്ന് ക്ഷേത്രങ്ങള്‍

മൂന്ന് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്, വെങ്കടരമണ, മല്ലേശ്വര എന്നി ഭഗവന്മാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ കൂടാതെ ഗോപാലകൃഷ്ണ ഭഗവാനായി സമര്‍പ്പിച്ചിരിക്കുന്ന ചെറിയ ഒരു ക്ഷേത്രം കൂടിയുണ്ട്. ഇവയൊക്കെയെയും തകര്‍ന്ന നിലയിലാണ് മലമുകളില്‍ കാണാപ്പെടുന്നത്.
Photo Courtesy: Vinay Siddapura

കോട്ട

കോട്ട

മലമുകളില്‍ ഒരു കോട്ട കാണാം 1670 എഡിയില്‍ നിര്‍മ്മിക്കപ്പെട്ട മറാത്ത രാജവംശം കീഴടക്കുന്നത് വരെ നല്ല രീതില്‍ പരിപാലിക്കപ്പെട്ടിരുന്നു. അതിന് മുന്‍പ് രാജഹിരഗൗഡയ്ക്കും സുല്‍ത്താന്‍ ഹൈദര്‍ അലിയ്ക്കുമായിരുന്നു ഈ കോട്ടയുടെ ആധിപത്യം.
Photo Courtesy: Saurabh Sharan

09. സ്കന്ദഗിരി, 70 കി മീ

09. സ്കന്ദഗിരി, 70 കി മീ

സ്കന്ദഗിരി കലവരദുർഗയെന്നും അറിയപ്പെടുന്ന സ്കന്ദഗിരിയിലേക്ക് ബാംഗ്ലൂരിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് സ്കന്ദഗിരിയിലേക്ക് ഏകദേശം 70 കിലോമീറ്റർ ദൂരമേയുള്ളു.

Photo Courtesy: Anupam Srivastava

നൈറ്റ് ട്രെക്കിംഗ്

നൈറ്റ് ട്രെക്കിംഗ്

സ്കന്ദഗിരിയിലേക്ക് നൈറ്റ് ട്രെക്കിംഗ് നടത്തുന്ന ധാരളാം ആളുകളുണ്ട്. പൗർണമി നാളുകളിൽ രാത്രി രണ്ട് മണിയോടെയാണ് സഞ്ചാരികൾ ഇവിടെ നൈറ്റ് ട്രെക്ക് നടത്തുന്നത്. പുലർച്ചയോടെ കുന്നിൻമുകളിൽ എത്തി സൂര്യോദയം കാണുമ്പോഴാണ് നൈറ്റ് ട്രെക്കിംഗ് കൂടുതൽ ആസ്വാദ്യകരം ആകുന്നത്.

Photo Courtesy: Kalyan Kanuri

 ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുമ്പോൾ

ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുമ്പോൾ

ബാംഗ്ലൂരിൽ നിന്ന് രാത്രി പത്ത് മണിക്ക് യാത്ര പുറപ്പെട്ടാൽ ഏകദേശം പന്ത്രണ്ട് മണിയോടെ സ്കന്ദഗിരിയുടെ ബെയ്സിൽ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് നന്ദി ഹിൽസിലേക്ക് പോകുന്ന റോഡ് വഴി നന്ദി ഹിൽസിന്റെ അടിവാരത്ത് വരെ എത്തിച്ചേരാം. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് കലവറ ഗ്രാമത്തിലേക്ക് പോകുക. കലവറ ഗ്രാമത്തിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്.

Photo Courtesy: Saikat Ghosh

10. മകാളി ദുർഗ, 60 കി മീ

10. മകാളി ദുർഗ, 60 കി മീ

ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയായിട്ടാണ് മാകളി ദുർഗ സ്ഥിതി ചെയ്യന്നത്. ഉരുളൻ കല്ലുകളും പുൽമേടുകളുമാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനും നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 1,350 കിലോമീറ്റർ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Sakeeb Sabakka

Please Wait while comments are loading...