Search
  • Follow NativePlanet
Share
» »മലപ്പുറ‌ത്തെ പേരും പെരുമയുമുള്ള 10 ക്ഷേത്രങ്ങള്‍

മലപ്പുറ‌ത്തെ പേരും പെരുമയുമുള്ള 10 ക്ഷേത്രങ്ങള്‍

പ‌രശുരാമന്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ പല ശിവക്ഷേത്രങ്ങളും മലപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്.

മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ജില്ലകളില്‍ ഒന്നാണ് മലപ്പുറം ജില്ല. വിവിധ മതവിശ്വാസികള്‍ സൗഹൃദപൂര്‍വം ജീവിക്കുന്ന മലപ്പുറം ജി‌ല്ല പ്രാചീ‌നമായ നിരവധി ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട ജില്ലയാണ്.

പ‌രശുരാമന്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ പല ശിവക്ഷേത്രങ്ങളും മലപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്. മലപ്പുറ‌ത്തെ പേരും പെരുമയുമുള്ള 10 ക്ഷേത്രങ്ങള്‍ ‌പരിചയപ്പെടാന്‍ സ്ലൈഡുകളിലൂടെ നീങ്ങാം.

01. ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം

01. ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം

മലപ്പുറം ജില്ലയിലെ തിരൂരിന് സമീപത്തായാണ് പ്രശസ്തമായ ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം സ്ഥിതി ‌ചെയ്യുന്നത്. മൂവയിരം വര്‍ഷം മുന്‍പ് വസിഷ്ഠ മുനിയാണ് ഇവിടുത്തെ ഹനുമാന്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് എന്ന ഒരു വിശ്വാസം നിലവില്‍ ഉണ്ട്. ഹനുമാന്‍ ക്ഷേത്രം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
Photo Courtesy: Pranchiyettan

02. കാടാമ്പുഴ ദേവി ക്ഷേത്രം

02. കാടാമ്പുഴ ദേവി ക്ഷേത്രം

മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഒരു ക്ഷേത്രമാ‌ണ് കാടാമ്പുഴ ദേവി ക്ഷേത്രം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ നിന്ന് വളരെ അടുത്തായാണ് ഈ ക്ഷേത്രം. ദേശീയപാത 17ല്‍ വെട്ടിച്ചിറയില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിരാത രൂപിണിയായ പാര്‍വതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേ‌ത്രത്തില്‍ വിഗ്രഹങ്ങളില്ല.
Photo Courtesy: Prof tpms

03. കരിക്കോട് സുബ്രമണ്യ - ധര്‍മ്മ ശാസ്ത ക്ഷേത്രം

03. കരിക്കോട് സുബ്രമണ്യ - ധര്‍മ്മ ശാസ്ത ക്ഷേത്രം

ഏറെ പ്രത്യേകതകള്‍ ഉള്ള ഈ ക്ഷേത്രം. മലപ്പുറം ജില്ലയിലെ മഞ്ചേരിക്ക് സമീപത്തുള്ള കരിക്കോട് ആണ് സ്ഥിതി ചെയ്യുന്നത്. ബാലമുരുകന്‍, വേലായുധസ്വാമി, അയ്യപ്പന്‍ എന്നീ പ്രതിഷ്ഠകള്‍ ഉള്ള ഈ ക്ഷേത്രത്തിന് ഓരോ ദേവന്മാര്‍ക്കും വേറേ വേറെ തന്ത്രിമാരാണ് ഉള്ളത്. മൂന്ന് കൊടിമരങ്ങള്‍ ഉള്ള ഏക ക്ഷേത്രവും ഇതാണ്.
Photo Courtesy: Dvellakat

04. കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രം

04. കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രം

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ടൗണില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലപ്പുറത്തെ പ്രാചീന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

Photo Courtesy: Dvellakat

05. ചമ്രവട്ടം അയ്യപ്പ ക്ഷേത്രം

05. ചമ്രവട്ടം അയ്യപ്പ ക്ഷേത്രം

മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറത്തിന് അടുത്തായാണ് ചമ്രവട്ടം സ്ഥിതി ചെയ്യുന്നത്. 400 വര്‍ഷത്തെ പഴക്കമുള്ള ഈ അയ്യ‌പ്പ ക്ഷേത്രം ഭാരതപ്പു‌ഴയുടെ നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് ഭാരതപ്പുഴയിലെ വെള്ളം കയറി വിഗ്രഹം മൂടുമ്പോഴാണ് ഇവിടെ ആറാട്ട് നടക്കാറുള്ളത് എന്ന പ്രത്യേകത ഈ ക്ഷേ‌ത്രത്തിനുണ്ട്.

Photo Courtesy: Pranchiyettan

06. ചെറുതിരുനാവായ ബ്രഹ്മ - ശിവ ക്ഷേത്രം

06. ചെറുതിരുനാവായ ബ്രഹ്മ - ശിവ ക്ഷേത്രം

കുറ്റിപ്പുറത്തിനടുത്ത് തവനൂരില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയുടെ തീര‌ത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് അഭിമുഖമായാണ് പ്രശസ്തമായ തിരുനാവായ നാവമുകുന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ‌‌ത്രിമൂര്‍ത്തികളായ ബ്രഹ്മ, വിഷ്ണു, ശിവ സാന്നിധ്യമു‌ള്ള ഏറെ പവിത്രമായ സ്ഥലമായാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

Photo Courtesy: Lakshmanan

07. തിരു‌നാവായ നാവമുകുന്ദ ക്ഷേത്രം

07. തിരു‌നാവായ നാവമുകുന്ദ ക്ഷേത്രം

മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായി ഭാരതപ്പുഴയുടെ തീരത്തായാണ് ഏറെ പ്രശസ്തമായ നാവമുകുന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാമങ്കത്തിന് പേരുകേട്ട തിരുനാവയയില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: RajeshUnuppally

08. തിരുമാന്ധാംകുന്ന് ക്ഷേത്രം

08. തിരുമാന്ധാംകുന്ന് ക്ഷേത്രം

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറ‌ത്താണ് പ്രശസ്തമായ തിരുമാന്ധാംകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. വിവാഹ തടസ്സങ്ങള്‍ നീക്കാനുള്ള മംഗല്യ പൂജയ്ക്ക് പേരുകേട്ടതാണ് ഈ ക്ഷേത്രം.
Photo Courtesy: Rojypala

09. തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം

09. തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം

മലപ്പുറം ജില്ലയിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം തിരൂരില്‍ ആണ് സ്ഥിതി ചെയ്യുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നി‌ന്ന് അധികം ദൂരയല്ലാതെ തൃക്കണ്ടിയൂരില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

Photo Courtesy: RajeshUnuppally at ml.wikipedia

10. തൃപ്രങ്ങോട് ശിവ ക്ഷേത്രം

10. തൃപ്രങ്ങോട് ശിവ ക്ഷേത്രം

മലപ്പുറ ജില്ലയിലെ തിരൂരിനടുത്താണ് പ്രശസ്തമായ ഈ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ച‌മ്രവട്ടം അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് അധികം ദൂരമല്ലാതെയാണ് ഈ ക്ഷേത്രം. പരശുരാമനാല്‍ സ്ഥാപിക്കപ്പെട്ട 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

Photo Courtesy: RajeshUnuppally at ml.wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X