Search
  • Follow NativePlanet
Share
» »ഇന്ത്യയുടെ സഞ്ചാര ഭൂപടത്തിൽ ഏറ്റവും ഒടുവിൽ ‌കൂട്ടിച്ചേർത്ത 10 സ്ഥലങ്ങൾ

ഇന്ത്യയുടെ സഞ്ചാര ഭൂപടത്തിൽ ഏറ്റവും ഒടുവിൽ ‌കൂട്ടിച്ചേർത്ത 10 സ്ഥലങ്ങൾ

അടുത്ത കാലത്തായി ഇന്ത്യയുടെ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച, മുൻപ് അറിയപ്പെടാത കിടന്നിരുന്ന 10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

By Maneesh

ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പഞ്ഞമില്ലാത്ത നാടാ‌‌ണ് ഇന്ത്യ. അവയിൽ പലതും പ്രശസ്തവും വാണിജ്യ വത്ക്കരിക്കപ്പെട്ടതുമാണ്. എന്നാൽ അറിയപ്പെടാത്ത പല ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയത്രയും സഞ്ചാ‌ര പ്രാധാന്യമുള്ളതാണ്.

അടുത്ത കാലത്തായി ഇന്ത്യയുടെ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച, മുൻപ് അറിയപ്പെടാത കിടന്നിരുന്ന 10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം.

01. ഗണ്ടിക്കോട്ട (Gandikota), ആന്ധ്ര‌പ്രദേശ്

01. ഗണ്ടിക്കോട്ട (Gandikota), ആന്ധ്ര‌പ്രദേശ്

ആന്ധ്രപ്രദേശിലെ പെന്നാർ നദിയുടെ വലത് തീരത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് ഗണ്ടിക്കോട്ട. നദിയുടെ കരയിലെ കിഴക്കാൻ തൂക്കായ പാറ‌ക്കെട്ടുകളിൽ രൂപപ്പെട്ടിട്ടുള്ള പകൃതിദത്തമായ ശില്പങ്ങളാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിപ്പിക്കുന്നത്.
Photo Courtesy: Sudhakarbichali

കോട്ട

കോട്ട

പാറക്കൂട്ടങ്ങൾക്ക് മുകളിലായി വി‌ജയ നഗരകാ‌ലത്ത് നിർമ്മിക്കപ്പെട്ട ഒരു കോട്ടയും പ്രദേശ‌ത്തിന്റെ സുന്ദരമായ കാഴ്ചകളും സമീപത്തുള്ള ക്ഷേത്രങ്ങളുമാണ് സഞ്ചാ‌രികളെ ഇവിടേയ്ക്ക് ആകർഷി‌പ്പിക്കുന്ന മറ്റു കാര്യങ്ങൾ.

Photo Courtesy: Vinay sagar mudlapur

02. സിംലിപാൽ (Simlipal), ഒഡീഷ

02. സിംലിപാൽ (Simlipal), ഒഡീഷ

ഒഡീഷയിലെ മയൂർഭംജ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നാഷണൽ പാർക്കാണ് സിംലി‌പാൽ. ജോറാന്ദ, ബാറെഹിപാനി എന്നീ സുന്ദരമായ വെള്ളച്ചാട്ടങ്ങളാണ് ഈ നാഷണൽ പാർക്കിലെ പ്രധാന ആകർഷണങ്ങൾ.
Photo Courtesy: Debasmitag

വന്യജീവികൾ

വന്യജീവികൾ

ബംഗാൾ കടുവകൾക്ക് പേരുകേട്ട ഈ വന്യജീവി സങ്കേ‌തത്തിൽ, ആന, ഉല്ലമാൻ, കാട്ടുപൊ‌ത്ത്, തുടങ്ങിയ വന്യജീവികളെ കാണാം. ഇടതൂർന്നതും പച്ചപ്പയതുമായ വനമാണ് സിംലിപാൽ നാഷണൽ പാർക്ക്.
Photo Courtesy: Byomakesh07

03. ‌രോഹ്രു (Rohru), ഹിമാചൽ പ്രദേശ്

03. ‌രോഹ്രു (Rohru), ഹിമാചൽ പ്രദേശ്

ഹിമാചലില്‍ത്തന്നെ ഏറ്റവും മേന്മയേറിയ ആപ്പിളുകള്‍ വിളയുന്ന സ്ഥലങ്ങളിലൊന്നാണ് ഷിംല ജില്ലയിലെ രോഹ്രുവെന്ന സ്ഥലം. റിച്ച് റെഡ്, റോയല്‍ ഡെലീഷ്യസ് എന്നീ രുചിയേറിയ ഇനം ആപ്പിളുകളാണ് ഇവിടെ പ്രധാനമായും കൃഷിചെയ്യുന്നത്.
Photo Courtesy: Varun Shiv Kapur

ഫിഷിംഗ്

ഫിഷിംഗ്

മാത്രമല്ല മീന്‍പിടുത്ത വിനോദത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ട്രൗട്ട് മത്സ്യങ്ങള്‍ ഏറെയുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്. ഇവിടുത്തെ മീന്‍പിടുത്ത വിനോദം ഏറെ ഇഷ്ടപ്പെട്ടിരുന്ന രാജ ബജ്രംഗ് ഭാദുര്‍ സിങാണ് രോഹ്രുവെന്ന സ്ഥലത്തെ ഒരു പട്ടണമാക്കി വികസിപ്പിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Shivanjan
04. ചക്രാത(Chakrata), ഉത്താരാഖണ്ഡ്

04. ചക്രാത(Chakrata), ഉത്താരാഖണ്ഡ്

ഉത്തരാഖണ്ഡിലെ കല്‍സിയിലെ പ്രമുഖ വിനോദകേന്ദ്രമാണ് ചക്രാത. വിവിധ സാഹസിക വിനോദങ്ങളായ റിവര്‍ റാഫ്റ്റിങ്, ക്രോസിങ്, കയാക്കിങ്, പാരാസെയ്ലിങ്, പാലം നിര്‍മാണം, റാപ്പല്ലിങ്, മല കയറ്റം എന്നിവ ആസ്വദിക്കാന്‍ ഇവിടെ സൗകര്യമുണ്ട്.
Photo Courtesy: "Nipun Sohanlal"

റിസോർട്ടുകൾ

റിസോർട്ടുകൾ

ഇവിടെയുള്ള വിവിധ റിസോര്‍ട്ടുകളുടെ ആഭിമുഖ്യത്തിലാണ് ഇവ നടത്തപ്പെടുന്നത്. , വോളിബോള്‍, ഒബ്സറ്റാക്ള്‍ കോഴ്സ്, ബാസ്കറ്റ് ബോള്‍, ഗോള്‍ഫ്, മൗണ്ടയ്ന്‍ ബൈക്കിങ് എന്നിവയും ഇവിടെ ആസ്വദിക്കാം. പാരാസെയ്ലിങ്, ട്രക്കിങ്, സ്കീയിങ്, ആര്‍ച്ചറി എന്നിവക്ക് നിരവധി സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
Photo Courtesy: Dr Satendra - Own work

05. സാംസിംഗ് (samsing), പശ്ചിമ ബംഗാ‌ൾ

05. സാംസിംഗ് (samsing), പശ്ചിമ ബംഗാ‌ൾ

പശ്ചിമ ബംഗാളിന്റെ വടക്കന്‍ നഗരങ്ങളിലൊന്നായ സാംസിംഗിന്റെ പ്രധാന ആകര്‍ഷണം തെയില തോട്ടങ്ങളുടെ പച്ചപ്പാണ്. ഹിമാലയ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഓരോ ടൗണ്‍ഷിപ്പുകള്‍ക്കും തെയിലതോട്ടങ്ങളാണ് അതിരിടുന്നത്.
Photo Courtesy: Abhijit Kar Gupta

ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫി

ഹിമാലയത്തിലെ മഞ്ഞിന്‍ തൊപ്പിയണിഞ്ഞ പര്‍വതങ്ങളുടെ കാഴ്ചകളും സഞ്ചാരികളിലെ ഫോട്ടോഗ്രാഫര്‍മാരെ ഉണര്‍ത്താന്‍ പോന്നവയാണ്. ടൗണ്‍ഷിപ്പുകളോട് ചേര്‍ന്നുള്ള വനമേഖലയില്‍ അപൂര്‍വ ജന്തു-ജീവജാലങ്ങളുടെ സാന്നിധ്യവുമുണ്ട്. നിയോറ വാലി ദേശീയപാര്‍ക്കില്‍ നിന്ന് 66 കിലോമീറ്റര്‍ മാത്രം ദൂരെയാണ് സാംസിംഗ്. വിശദമായി വായിക്കാം

Photo Courtesy: Abhijit Kar Gupta

06. ഭണ്ഡാരധാര (Bhandardara) മഹാരാഷ്ട്ര

06. ഭണ്ഡാരധാര (Bhandardara) മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ പശ്ചിമ‌ഘട്ട മലനിരയുടെ ഭാഗമായ ഭണ്ഡാ‌രധാര ഒരു ഹോളിഡെ റിസോർട്ട് വില്ലേജായാണ് സഞ്ചാ‌രികളുടെ ഇടയിൽ പ്രശസ്തമായി വരുന്നത്. ഭണ്ഡാരധാര തടാകവും, രണ്ഡ വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
Photo Courtesy: AkkiDa

പ്രവാരനദി

പ്രവാരനദി

ഭണ്ഡാരധാരയിലൂടെ ഒഴു‌കുന്ന പ്രവാരനദിയും പ്രകൃ‌‌തി ഭംഗിയും സുന്ദരമായ വെള്ളച്ചാട്ടങ്ങളും മലനിരകളുടെ മനോഹരമായ കാഴ്ചയും സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിപ്പിക്കുന്നു.
Photo Courtesy: www.win7wallpapers.com

07. ഝാ‌ൻജേലി (Jhanjeli), ഹിമാചൽപ്രദേശ്

07. ഝാ‌ൻജേലി (Jhanjeli), ഹിമാചൽപ്രദേശ്

ട്രെക്കിംഗിലും ഹൈക്കിംഗിലും താൽപര്യമുള്ളവരുടെ ‌‌പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ് സമുദ്രനിരപ്പിൽ നിന്ന് 3,300 മീറ്റർ ഉയ‌രത്തിലായി സ്ഥിതി ചെയ്യുന്ന ഝാ‌ൻജേലി. ഹി‌മാചൽ ‌പ്രദേശിലെ മാണ്ഡിക്ക് സമീപത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Michael Scalet

ആക്റ്റിവിറ്റികൾ

ആക്റ്റിവിറ്റികൾ

മലകയറ്റം, ട്രെക്കിംഗ്, സ്കീയിംഗ് തുടങ്ങിയ ആക്റ്റിവിറ്റികൾക്ക് പറ്റിയ സ്ഥലമാണ് ഇത്. ദേവദാരു മരങ്ങളും പൈൻ മരങ്ങളും വളർന്ന് നിൽക്കുന്ന ഈ സ്ഥലത്തെ പ്ര‌ധാന ക്ഷേത്രമാണ് ശിഖാരി ദേവി ക്ഷേത്രം.
Photo Courtesy: Tom from Travelling..., .. on the sunny side

08. ഗൊരുമാ‌ര (Gorumara), പശ്ചിമ ബംഗാ‌ൾ

08. ഗൊരുമാ‌ര (Gorumara), പശ്ചിമ ബംഗാ‌ൾ

സഞ്ചാര ഭൂപടത്തിൽ അടു‌ത്തകാലത്ത് ഇടം‌പിടിച്ച ഗൊരുമാ‌ര നാഷണൽ പാർക്ക് സ്ഥിതി ചെ‌യ്യുന്നത് പശ്ചിമ ബംഗാളിൽ ഹിമാലയ പർവ്വതത്തിന്റെ താഴ്‌വരയിലാണ്.
Photo Courtesy: Nirjhar bera

ജീപ്പ് സഫാരി

ജീപ്പ് സഫാരി

ജീപ്പ് സഫാരിയും എലിഫന്റ് സഫാരിയുമാണ് ഈ നാഷണൽ പാർക്കിലെ പ്രധാന ആകർഷണം. കണ്ടമൃഗങ്ങൾ, കാട്ടുപോത്തുകൾ, കാട്ടനകൾ എന്നിങ്ങനെ പലതരം വന്യമൃഗങ്ങളെ സഫാരിക്കിടെ നിങ്ങ‌ൾക്ക് കാണാൻ കഴിയും.
Photo Courtesy: Soumyoo

09. ലെപ്ചജഗാട്ട് (Lepchajagat), പശ്ചിമ ബംഗാൾ

09. ലെപ്ചജഗാട്ട് (Lepchajagat), പശ്ചിമ ബംഗാൾ

ഡാർജിലിംഗിന് സമീപത്തായി ഒറ്റപ്പെ‌ട്ട് കിടക്കുന്ന ഒരു സ്ഥലമാണ് ലെ‌പ്ചജഗാട്ട്. പൈൻ മരങ്ങളും ഓക്ക് മരങ്ങളും വളർന്ന് നിൽക്കുന്ന വനങ്ങളും കാഞ്ച‌ൻജംഗയുടെ സുന്ദരമായ കാഴ്ചയുമാണ് സഞ്ചാ‌രികളെ ഇവിടേയ്ക്ക് ആകർഷിപ്പിക്കുന്നത്.
Photo Courtesy: Thebrowniris

പ്രകൃ‌തിയോട് ചേർന്ന്

പ്രകൃ‌തിയോട് ചേർന്ന്

പ്രകൃതി സ്നേഹികളുടെ ഇഷ്ട സ്ഥലമാണ് ലെപ്ചജഗാട്ട്, പ്രകൃതി ഭംഗി ആസ്വദി‌ച്ച് പ്രകൃതിയോടപ്പം പ്രശസ്തമായ ഡാർജിലിംഗ് ചായ രു‌ചിച്ച് കൊണ്ട് കുറച്ച് സമയം ചെലവിടാൻ പറ്റിയ സ്ഥലമാണ് ഇത്.
Photo Courtesy: Sandip90

10. ചിപ്ലൂന്‍ (Chiplun) ,മഹാരാഷ്ട്ര

10. ചിപ്ലൂന്‍ (Chiplun) ,മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സുന്ദരനഗരമായ ചിപ്ലൂന്‍. മുംബൈ-ഗോവ ഹൈവേയില്‍ തന്നെയാണ് ഇതിന്‍റെ സ്ഥാനം. വര്‍ഷങ്ങളായി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന യാത്രക്കാരുടെ വഴിതാവളമായിരുന്നു ചിപ്ലൂന്‍.
Photo Courtesy: Pranav011

വീക്കെൻഡ് യാത്ര

വീക്കെൻഡ് യാത്ര

എന്നാല്‍ ഇന്നിത് ഒരു ചെറിയ വിനോദസഞ്ചാരകേന്ദ്രമായി മാറിയിരിക്കുന്നു. പൂനെയുടെയും കോലാപൂരിന്‍റെയും സമീപത്തു കൂടിയാണ് ചിപ്ലൂന്‍. മുംബൈയിൽ നിന്നും പൂ‌നെയിൽ നിന്നും വീക്കെ‌ൻഡ് ട്രി‌പ്പുകൾ പ്ലാൻ ചെയ്യുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് ചിപ്ലുൻ. വിശദമായി വായിക്കാം

Photo Courtesy: Elroy Serrao

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X