Search
  • Follow NativePlanet
Share
» »തീർച്ചയായും സന്ദർശിക്കേണ്ട കേരളത്തിലെ 10 ക്ഷേത്രങ്ങൾ

തീർച്ചയായും സന്ദർശിക്കേണ്ട കേരളത്തിലെ 10 ക്ഷേത്രങ്ങൾ

By Maneesh

തനത് കേരള വാസ്തുശിൽപ ശൈലിയിൽ നിർമ്മിച്ചതാണ് കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളും. നിർമ്മാണത്തിൽ മാത്രമല്ല ക്ഷേത്രാചാരത്തിലും പാരമ്പര്യത്തിലും ഉത്സവങ്ങളിലും വഴിപാടുകളുടെ രീതിയിലുമൊക്കെ കേരളത്തിലെ ക്ഷേത്രങ്ങൾ ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു.

കേരളത്തിലെ ചിലക്ഷേത്രങ്ങൾക്ക് ഇതിഹാസങ്ങളായ രാമയണവും മഹാഭാരതവുമായി വരെ ബന്ധമുണ്ട്. പ്രശസ്തമായ നിരവധി ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട്. ഇവയി‌ൽ പത്ത് ക്ഷേത്രങ്ങളെ നമുക്ക് പരിചയപ്പെടാം.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം

തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ട. അനന്തൻ എന്ന സർപ്പത്തിൽ നീണ്ട് നിവർന്ന് കിടക്കുന്ന മഹാവിഷ്ണുവിന്റെ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. തഞ്ചാവൂരിലെ നിർമ്മാണ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാനവിഗ്രഹത്തിന് അരികിലായി ശ്രീദേവി, ഭൂദേവി വിഗ്രഹങ്ങളും കാണാം. കൂടുത‌ൽ വായിക്കാം

Photo: Ashcoounter

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

ആലപ്പുഴ ജില്ലയിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിനെ പാർത്ഥ സാരാഥിയുടെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. വലതുകയ്യില്‍ ചമ്മട്ടിയും ഇടതുകയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്നതാണ് ഇവിടുത്തെ പ്രതിഷ്ഠയുടെ രൂപം, അത്യപൂര്‍വ്വമാണ് വിഷ്ണുവിന്റെ ഈ രൂപം. എഡി 790ല്‍ അന്നത്തെ നാട്ടുരാജാവായിരുന്ന ചെമ്പകശേരി പൂരാടം തിരുനാല്‍ ദേവനാരായണനാണ് ഈക്ഷേത്രം പണികഴിപ്പിച്ചത്. ഈ ക്ഷേത്രത്തിലെ പ്രസാദമായ അമ്പലപ്പുഴ പാൽപ്പായസം ഏറേ പ്രസിദ്ധമാണ്. കൂടുതൽ വായിക്കാം

Photo: Srijithpv

ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രം

ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രം

കേരളത്തിന് പുറത്തും ഏറേ പ്രശസ്തമാണ് ശബരിമലയിലെ അയ്യപ്പ ക്ഷേത്രം. 41 ദിവസത്തെ കഠിനവ്രതത്തോട് കൂടിയാണ് ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തുന്നത്. സ്വാമി അയ്യപ്പനാണ് ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മണ്ഡലകാലത്താണ് ഇവിടെ ഏറേ തിരക്ക് അനുഭവപ്പെടുക. കൂടുതൽ വായിക്കാം

Photo: AnjanaMenon

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ ദിവസേന സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇവിടെ വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. നാലു കൈകളില്‍ പാഞ്ചജന്യം, സുദര്‍ശനചക്രം, ഗദ, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്. കൂടുതൽ വായിക്കാം

Photo: Vinayaraj

ചോറ്റാനിക്കര ദേവി ക്ഷേത്രം

ചോറ്റാനിക്കര ദേവി ക്ഷേത്രം

കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം. ക്ഷേത്രത്തില്‍ ഭഗവതിയുടെ മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ആരാധിക്കപ്പെടുന്നത്. രാവിലെ ഭഗവതി സരസ്വതിയായും, ഉച്ചക്ക് ലക്ഷ്മിയായും വൈകുന്നേരം ദുര്‍ഗ്ഗയായും പൂജിക്കപ്പെടുന്നു. ഈ മൂന്നു സമയങ്ങളില്‍ വെള്ളയിലും, രക്തവര്‍ണ്ണത്തിലും നീലവര്‍ണ്ണത്തിലും വെവ്വേറെ ഉള്ള വസ്ത്രങ്ങളിലാണ് ദേവി കാണപ്പെടുന്നത്. കൂടുതൽ വായിക്കാം
Photo: Roney Maxwell

ഏറ്റുമാനൂർ ക്ഷേത്രം

ഏറ്റുമാനൂർ ക്ഷേത്രം

ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്‍മിച്ചതെന്നാണ് കരുതുന്നത്. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ഇവിടത്തെ പ്രധാന ആകര്‍ഷണം ശിവ നൃത്തമെന്ന് കരുതപ്പെടുന്ന പ്രദോഷനൃത്തം പ്രതിപാദിക്കുന്ന മ്യൂറല്‍ പെയിന്‍റിംഗുകളാണ്. കൂടുതൽ വായിക്കാം

Photo: Rklystron

മണ്ണാറശാല നാഗരാജ ക്ഷേത്രം

മണ്ണാറശാല നാഗരാജ ക്ഷേത്രം

കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നായ മണ്ണാറശാല നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴയിലാണ്. ഒട്ടേറെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തന്റെ പ്രതിഷ്ഠയുമുണ്ട്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടുതൽ വായിക്കാം

Photo: Vibitha vijay

ലോകനാർകാവ് ക്ഷേത്രം

ലോകനാർകാവ് ക്ഷേത്രം

വടക്കൻപാട്ടിൽ പ്രതിപാദിക്കുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് 5 കിലോമീറ്റർ അകലായായി മേമുണ്ടയിലാണ്. തച്ചോളിക്കളി എന്ന കലാരൂപം ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. കളരിപ്പയറ്റുമായി വളരെ സാമ്യമുണ്ട് ഈ കലാരൂപത്തിന്.

Photo: Arkarjun1

തിരുനെല്ലി ക്ഷേത്രം

തിരുനെല്ലി ക്ഷേത്രം

വയനാട്ടിലെ ബ്രഹ്മഗിരി മലയ്ക്ക് സമീപത്തായാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രാചീനകാലം മുതലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. നാലുവശത്തും കുന്നുകള്‍ നിറഞ്ഞ ഈ ക്ഷേത്രം പുരാതനകാലം മുതല്‍ ഹിന്ദുക്കളുടെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാണ്. കൂടുതൽ വായിക്കാം

Photo: Shinekarthikeyan

പറശ്ശിനിക്കടവ് മുത്തപ്പൻ ‌ക്ഷേത്രം

പറശ്ശിനിക്കടവ് മുത്തപ്പൻ ‌ക്ഷേത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്ന് 10 കിലോമീറ്റർ അകലെയായി വളപട്ടണം പുഴയുടെ തീരത്താണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo: Reju

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X