» »ചിത്രം പോലെ മനോഹരം ഈ നഗരങ്ങള്‍

ചിത്രം പോലെ മനോഹരം ഈ നഗരങ്ങള്‍

Written By: Elizabath

ചില നഗരങ്ങള്‍ അങ്ങനെയാണ്..ഒരു ചിത്രകാരന്‍രെ കരവിരുതില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് തോന്നുന്നയത്രയും മനോഹരമായിരിക്കും. അല്ലെങ്കില്‍ ഇത്രയും ഭംഗി ഒരു നഗരത്തിന് എങ്ങനെ വരാനാണ്?

വരച്ചു ചേര്‍ത്തപോലെയുള്ള സ്ഥലങ്ങളും കാഴ്ചകളും ഒക്കേ ചേരുന്ന ഇത്തരം സ്ഥലങ്ങള്‍ ശാന്തമായ ദിവസങ്ങള്‍ സമ്മാനിക്കും എന്നതില്‍ സംശയമില്ല.
ചിത്രം പോലെ മനോഹരമായ നഗരങ്ങളെ അറിയാം...

കച്ച്

കച്ച്

ഒരു കരകൗശല വസ്തുവിനെ പരിപാലിക്കുന്നത്ര ശ്രദ്ധയോടെ സംരക്ഷിക്കപ്പെടുന്ന നഗരമാണ് ഗുജറാത്തിലെ കച്ച്. മണ്ണുകൊണ്ട് തീര്‍ത്തിരിക്കുന്ന കെട്ടിടങ്ങളും നിറങ്ങള്‍ നിറഞ്ഞ സംസ്‌കാരവും ചേര്‍ന്ന ഇവിടം ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.

PC:Leamington boy

 കുമരകം

കുമരകം

കായലും വഞ്ചിവീടുകളും ചേര്‍ന്ന് ഫ്രെയിമൊരുക്കുന്ന കുമരകം ഏതൊരു മലയാളിയുടെയും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന സ്ഥലം കൂടിയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കേരളമെന്ന പേരു കേള്‍ക്കുമ്പോള്‍ വിദേശികളടക്കം പലരുടെയും മനസ്സില്‍ വരുന്ന രൂപം കുമരകത്തിന്റേതായിരിക്കും.
വേമ്പനാട് കായലും തനികേരള വീടു ഭക്ഷണവും വഞ്ചിയാത്രയുമൊക്കെയാണ് കുമരകത്തിന്റെ ആകര്‍ഷണങ്ങള്‍.

PC:Kerala Tourism

മൂന്നാര

മൂന്നാര

തെക്കിന്റെ കാശ്മീര്‍ എന്നറിപ്പെടുന്ന മൂന്നാര്‍ കേരളത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ തിരഞ്ഞെത്തുന്ന സ്ഥലമാണ്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഇവിടം തേയിലത്തോട്ടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വ്യൂ പോയന്റുകള്‍, തുടങ്ങിയവയാല്‍ സമ്പന്നമാണ്.

PC: Kerala Tourism

പാന്‍ഗോങ് ലേക്ക്

പാന്‍ഗോങ് ലേക്ക്

ഇന്ത്യയിലും ചൈനയിലുമായി സ്ഥിതി ചെയ്യുന്ന പാന്‍ഗോങ് ലേക്ക് ഹിമാലയത്തില്‍ 13,900 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിസുന്ദരമായി കിടക്കുന്ന ഈ തടാകം ആരോ വരച്ച ചിത്രം പോലെ പരന്നു കിടക്കുകയാണ്.

PC:aSarah Zezulk

പുഷ്‌കര്‍ തടാകം

പുഷ്‌കര്‍ തടാകം

ഇന്ത്യയില്‍ ഏറ്റവുമധികം ഭംഗിയുള്ള തടാകങ്ങളില്‍ മറ്റൊന്നാണ് രാജസ്ഥാനിലെ പുഷ്‌കറില്‍ സ്ഥിതി ചെയ്യുന്ന പുഷ്‌കര്‍ തടാകം. ഹിന്ദു വിശ്വാസമനുസരിച്ച് ഏറെ വിശുദ്ധമായ ഈ തടാകം ത്വക്ക് രോഗങ്ങളും മറ്റ് അസ്വസ്ഥതകളും നീക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബ്രഹ്മ ക്ഷേത്രവും ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC:bjoern

സന്‍ഡക്പൂര്‍

സന്‍ഡക്പൂര്‍

പശ്ചിമബംഗാളിന്റെയും നേപ്പാളിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സന്‍ഡക്പൂര്‍ പശ്ചിമ ബംഗാളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളായ എവറസ്റ്റ്, കാഞ്ചന്‍ജംഗ ഉള്‍പ്പെടെയുള്ള നാല് കൊടുമുടികള്‍ ഇവിടെ നിന്നും കാണാന്‍ സാധിക്കും. ഇവിടെ നിന്നുള്ള കാഴ്ചകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

PC:Nibeditajha

ദാല്‍ ലേക്ക്

ദാല്‍ ലേക്ക്

കാശ്മീരിന്റെ കിരീടത്തിലെ മുത്ത് എന്നറിയപ്പെടുന്ന ദാല്‍ ലേക്ക് ഏറെ മനോഹരമായ ഒരിടമാണ്.
ഒഴുകി നീങ്ങുന്ന തോണികളും അതിലെ കച്ചവടക്കാരും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികളും ചേര്‍ന്ന് ദാല്‍ തടാകത്തെ ഏറ്റവും ഹൃദ്യമായ ഒരനുഭവമാക്കി മാറ്റുന്നു. തണുപ്പുകാലങ്ങളില്‍ ഐസാകുന്ന തടാകത്തെ ഹിമാലയന്‍ പര്‍വ്വത നിരകള്‍ ചുറ്റിയിരിക്കുകയാണ്.

PC:Basharat Shah

ഷിംല

ഷിംല

ആപ്പിള്‍ തോട്ടങ്ങളും പൂന്തോട്ടങ്ങളും മരങ്ങളും ഒക്കെ ചേര്‍ന്ന് സഞ്ചാരികളെ കാത്തിരിക്കുന്ന ഷിംല ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഹില്‍ സ്റ്റേഷമനുകളില്‍ ഒന്നാണ്. പാശ്ചാത്യഭരണത്തിന്റെ അടയാളങ്ങള്‍ ഇനിയും മാറിയിട്ടില്ലാത്ത ഇവിടം ഒരേ സമയം ശാന്തത നിറഞ്ഞതും അതേപോലെ തന്നെ സാഹസികരെ ആകര്‍ഷിക്കുന്നതുമാണ്.

PC: Aasiflone.123.

ഹാവ് ലോക്ക് ദ്വീപ്

ഹാവ് ലോക്ക് ദ്വീപ്

വെള്ളമണലുകളും തെളിഞ്ഞ വെള്ളവുമുള്ള ഹാവ്‌ലോക്ക് ദ്വീപ് ആന്‍ഡമാനിലെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിലൊന്നാണ്. പ്രഭാതം ആസ്വദിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഇവിടം മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ്.

PC:Vikramjit Kakati

പൂക്കളുടെ താഴ്വര

പൂക്കളുടെ താഴ്വര

തെളിഞ്ഞ ആകാശത്തിനു താഴെ നോക്കുന്നിടത്തെല്ലാം പൂക്കള്‍. ഏതോ ചിത്രകാരന്റെ ക്യാന്‍വാസില്‍ നിന്നുള്ള ചിത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഹിമാലയത്തിന്‍രെ അരികില്‍, ഉത്തരാഖണ്ഡ് സംസ്ഥാനത്തായി സ്ഥിതി ചെയ്യുന്ന പൂക്കളുടെ താഴ് വര അഥവാ വാലി ഓഫ് ഫ്‌ളവേഴ്‌സ് ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷകമായ ട്രക്കിങ് അനുഭവം നല്കുന്ന ഒരിടമാണ്.

PC:raghu