» »ലോണാവാലയേക്കുറിച്ച് കുളിരുള്ള കാര്യങ്ങൾ

ലോണാവാലയേക്കുറിച്ച് കുളിരുള്ള കാര്യങ്ങൾ

Written By:

മുംബൈ നഗരത്തിരക്കിന്റെ ‌മടു‌പ്പിൽ നിന്ന് ആശ്വാസം കണ്ടെത്തി യാത്ര പോകുന്നവരുടെ പ്രിയപ്പെട്ട പറുദീസകളിൽ ഒന്നാണ് ലോണാവാല എന്ന സുന്ദരമായ ഹിൽസ്റ്റേഷൻ. സഹ്യാദ്രി മലനിരകളുടെ ഭാഗമായ ഈ ഹിൽസ്റ്റേഷൻ സമുദ്ര നിരപ്പിൽ നിന്ന് 625 ‌മീറ്റർ ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നത്.

മുംബൈ, പൂനെ എന്നീ നഗരങ്ങളിൽ നിന്ന് വെറും 100 കിലോമീറ്റർ യാത്ര ചെയ്താ‌ൽ എത്തിച്ചേരാം എന്നത് തന്നെയാണ് ലോണാവാലയെ നഗരവാസികളുടെ ഇഷ്ട സ്ഥലമാക്കി മാറ്റുന്നത്. മുംബൈ - പൂനെ റെയിൽപാതയിലെ ഒരു സ്റ്റേഷനാണ് ലാണാവാല അതിനാൽ ലോണാവലയിൽ എത്തി‌ച്ചേരാൻ ഒരു പ്രയാസവുമില്ല.

ഇതുമാത്രമല്ല മുംബൈ - പൂനെ എക്സ്പ്രസ് ഹൈവേ കടന്നു‌പോകുന്നത് ലോണാവാലയിൽ കൂടിയാണ്.

01. ലോണവ്‌ലി

01. ലോണവ്‌ലി

ഗുഹകൾ എന്ന് അർത്ഥം വരുന്ന ലോണവ്‌ലി എന്ന സംസ്കൃത വാക്കിൽ നിന്നാണ് ലാണാവാലയ്ക്ക് ആ പേര് ‌ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. ലെൻ ആവലി എന്ന വാക്കിൽ നിന്നാണ് ലോണാവാല എന്ന പേരുണ്ടായത് എ‌ന്നും ചില‌ർ വിശ്വസിക്കുന്നു.

Photo Courtesy: Arjun Singh Kulkarni

02. ലെൻ ആവലി

02. ലെൻ ആവലി

കരിങ്കല്ലിൽ കൊത്തിയുണ്ടാക്കിയ വിശ്രമ സ്ഥലത്തേയാണ് ലെൻ എന്ന് വിളിക്കുന്നത്. ആവലി എന്നവാക്കിന്റെ അർത്ഥം കൂട്ടം എന്നാണ്. ലോണാവാലയിൽ ഇത്തരത്തി‌ൽ നിരവധി വിശ്രമ സ്ഥലങ്ങൾ ഉള്ളതിനാലാവാം ലെൻ ആവലി എന്ന പേരു‌ണ്ടായത്.
Photo Courtesy: Alosh Bennett

03. ചരി‌ത്രം

03. ചരി‌ത്രം

പണ്ട് കാലത്ത് ലോണാവാല ഭരിച്ചിരുന്നത് യാദവ രാജാക്കന്മാര്‍ ആയിരുന്നു. പിന്നീട് വന്ന മുഗള്‍ രാജാക്കന്മാര്‍ ലോണാവാലയുടെ രാജ്യ തന്ത്ര പ്രാധാന്യം മനസ്സിലാക്കുകയും വളരെ ക്കാലം ഭരണം തുടരുകയും ചെയ്തു.
Photo Courtesy: SMU Central University Libraries

04. സര്‍ എല്‍ഫിന്‍സ്റ്റോണ്‍

04. സര്‍ എല്‍ഫിന്‍സ്റ്റോണ്‍

1871 ല്‍ ബോംബെ ഗവര്‍ണര്‍ സര്‍ എല്‍ഫിന്‍സ്റ്റോണ്‍ ലോണാവാലയെ കണ്ടെത്തുമ്പോള്‍ ജനവാസം കുറഞ്ഞ ഇടതിങ്ങിയ കാട്ടു പ്രദേശമായിരുന്നു. ബ്രിട്ടീഷുകാ‌രാണ് ലോണാവാലയെ ഒ‌രു ഹിൽസ്റ്റേഷനായി ഉ‌യർത്തിയത്.
Photo Courtesy: Abhishek.cty

05. സഹ്യാദ്രിയുടെ രത്നം

05. സഹ്യാദ്രിയുടെ രത്നം

സഹ്യപര്‍വ്വതത്തിന്റെ രത്നാഭരണം എന്നറിയപ്പെടുന്ന ലോണാവാല ഹൈക്കിംഗിനും ട്രെക്കിംഗിനും പറ്റിയ ‌സ്ഥലമാണ്. ഇത് കൂടാതെ ചരിത്ര പ്രാധാന്യമുള്ള കോട്ടകള്‍, പ്രാചീന കാലത്തെ ഗുഹകൾ, സുന്ദരമായ തടാകങ്ങൾ തുടങ്ങിയ കാഴ്ചകളൊക്കെ ലോണാവാലയിൽ കാണാം.
Photo Courtesy: Karan Dhawan India

06. ഭൂമി ശാസ്ത്രം

06. ഭൂമി ശാസ്ത്രം

ഡക്കാന്‍ പീഠഭൂമി ഒരു വശത്തും കൊങ്കണ്‍ തീരപ്രദേശം മറു വശത്തുമായി പരന്നു കിടക്കുന്ന മനോഹര ദൃശ്യം ലോണാവാലയിലെ മലമുകളിൽ നിന്ന് കാണാം. മഴക്കാലമാണ് സുന്ദരമായ ഈ കാ‌ഴ്ചകൾ കാണാൻ പറ്റിയ സമയം.
Photo Courtesy: Gauravyawalkar.2012

07. കണ്ടിരിക്കേണ്ട കാഴ്ചകൾ

07. കണ്ടിരിക്കേണ്ട കാഴ്ചകൾ

പാവന തടാകം, വളവന്‍ തടാകം, തുംഗാര്‍ലി തടാകം, അണക്കെട്ട് തുംഗിലെയും ടിലോണയിലെയും ലോഹഗൃഹി ( അഥവാ 'ഇരുമ്പ് വീട് ')ലെയും അതി പുരാതനമായ കോട്ടകള്‍ എന്നിവ കൂടാതെ സുന്ദരമായ നിരവധി വെള്ളച്ചാട്ടങ്ങ‌ളും ഇവിടെ കാണാൻ കഴിയും.

Photo Courtesy: Gauravyawalkar.2012

08. ഉദ്യാനങ്ങൾ

08. ഉദ്യാനങ്ങൾ

റായിവൂഡ് പാര്‍ക്ക് ലോണാവാലയിലെ വൃക്ഷസമൃദ്ധമായ വിശാലമായ ഒരു പൂന്തോട്ടമാണ്. കുഞ്ഞുങ്ങള്‍ ആ വലിയ മൈതാനത്ത് ഓടിക്കളിക്കാന്‍ ഇഷ്ടപ്പെടും. അതുപോലെ വിനോദത്തിനു പറ്റിയ സ്ഥലമാണ് ശിവജി ഉദ്യാനവും.
Photo Courtesy: ptwo

റെയിൽവേസ്റ്റേഷൻ

റെയിൽവേസ്റ്റേഷൻ

ലോണാവാൽ റെയിൽവേ സ്റ്റേഷൻ, മുംബൈ - പൂനേ റെയിൽപാത കടന്നു പോകുന്നത് ഇതുവഴിയാണ്.

Photo Courtesy: Vamsi.penmetsa

എക്സ്പ്രസ് ഹൈവേ

എക്സ്പ്രസ് ഹൈവേ

മുംബൈ - പൂനെ എക്സ്പ്രസ് ഹൈവേ കടന്നു‌പോകുന്നത് ലോണാവാലയിൽ കൂടിയാണ്
Photo Courtesy: Gauravyawalkar.2012

Please Wait while comments are loading...