ശ്രീരാമൻ ധ്യാനിച്ച സ്ഥലം
ഹിന്ദു പുരാണമനുസരിച്ച് രാവണനിഗ്രഹത്തിനുശേഷം സാക്ഷാല്‍ ശ്രീരാമന്‍ ഇവിടെയെത്തി ധ്യാനിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീരാമന്റെ സഹോദരൻ ലക്ഷ്മണന്‍ ഇവിടെ വച്ച് ഗംഗാനദിക്ക് കറുകെ കടന്നതായും പറയപ്പെടുന്നു. ഗംഗയ്ക്ക് കുറുകേയായി റാം ജൂല, ലക്ഷ്മൺ ജൂല എന്നീ പാലങ്ങൾ ഇവിടെ കാണാം.
Photo Courtesy: Tylersundance
കുഞ്ചപുരി ക്ഷേത്രം
സതീദേവിയെ ആരാധിക്കുന്ന കുഞ്ചപുരി ക്ഷേത്രം ഈ പ്രദേശത്തെ പ്രധാനപ്പെട്ട പതിമൂന്ന് ആരാധനായലങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. ഭര്‍ത്താവായ ശിവന്‍ കൈലാസത്തിലേക്ക് എടുത്തുകൊണ്ടുപോകുന്നതിനിടെ സതീദേവിയുടെ ശരീരഭാഗം ഇവിടെ പതിച്ചതായി പറയപ്പെടുന്നു. സതീദേവിയുടെ കബന്ധം നിലത്തുവീണ സ്ഥലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
Photo Courtesy: Travel & Shit from Brighton, UK
നീലകണ്ഠ മഹാദേവ ക്ഷേത്രം
പങ്കജ, മധുമതി എന്നീ നദികള്‍ സമ്മേളിക്കുന്ന സ്ഥലത്തുള്ള നീലകണ്ഠ മഹാദേവ ക്ഷേത്രമാണ് ഇവിടെ സന്ദര്‍ശിക്കാനുള്ള മറ്റൊരിടം. വിഷ്ണുകൂടം, മണികൂടം, ബ്രഹ്മകൂടം എന്നീ മലകളാല്‍ ചുറ്റപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം. ശിവരാത്രിക്കാലത്താണ് ഇവിടെ ധാരാളം ഭക്തര്‍ എത്തിച്ചേരുന്നത്.
Photo Courtesy: Nilesh Keshri
ഋഷികുണ്ഡ്
ത്രിവേണിഘടിന് സമീപത്തുള്ള ഋഷികുണ്ഡാണ് ഇവിടെ കാണാതെ പോകരുതാത്ത മറ്റൊരു സ്ഥലം. യമുനാനദിയിലെ പുണ്യജലം നിറഞ്ഞ ഒരു കുളമാണിത്.
Photo Courtesy: Guptaele
വസിഷ്ഠ ഗുഹ
ഋഷികേശിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വസിഷ്ഠ ഗുഹ (വസിഷ്ഠഗുഫ).
Photo Courtesy: Guptaele
ആശ്രമങ്ങൾ
വസിഷ്ഠ ഗുഹയ്ക്ക് സമീപത്തായാണ് പ്രമുഖ ധ്യാന കേന്ദ്രമായ സ്വാമി പുരുഷോത്തമാനന്ദ ജിയുടെ ആശ്രമം. ശ്രീ ബാബ വിശുദ്ധ നന്ദാജി സ്ഥാപിച്ച കാളി കുമ്പിവാലെ പഞ്ചായതി ക്ഷേത്രം ഇവിടത്തെ കണ്ടിരിക്കേണ്ട കാഴ്ചകകളിലൊന്നാണ്. ഈ ആശ്രമത്തില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്. മറ്റൊരു പ്രധാന ആശ്രമമായ ശിവാനന്ദ ആശ്രമം സ്ഥാപിച്ചത് സ്വാമി ശിവാനന്ദയാണ്.
Photo Courtesy: Guptaele
ഓംകാര ക്ഷേത്രം
1967 ല്‍ സ്ഥാപിക്കപ്പെട്ട ഓംകാരേശ്വര ക്ഷേത്രമാണ് ഋഷികേശിലെ മറ്റൊരു കാഴ്ച. സ്വാമി ഓംകാരാനന്ദയുടെ നേതൃത്വത്തിലുള്ള ഈ ആശ്രമത്തിന്റെ നടത്തിപ്പ് ഒരുകൂട്ടം ഹിന്ദുസന്യാസിമാരാണ് നിര്‍വഹിക്കുന്നത്.
Photo Courtesy: Tusharbohra01
ശിവപുരി
ഋഷികേശിന് 16 കിലോമീറ്റര്‍ ദൂരത്തുള്ള ശിവപുരിയാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച. ഗംഗാനദിയുടെ തീരത്തുള്ള ശിവപുരി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പേരുസൂചിപ്പിക്കുന്നത് പോലെ ശിവനാണ്.
Photo Courtesy: Kanishka Sharma
ട്രെക്കിംഗ്
സാഹസികരായ യാത്രക്കാര്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് ഋഷികേശില്‍. മലനിരകള്‍ക്കിടയിലെ ഈ നഗരത്തില്‍ ട്രക്കിംഗിനും മലകയറ്റത്തിനുമായി നിരവധി യാത്രികര്‍ എത്തിച്ചേരുന്നു. ഗര്‍ഹാള്‍ ഹിമാലയന്‍ റേഞ്ച്, ഭുവാനി നീര്‍ഗുഡ്, രൂപ്കുണ്ഡ്, കാവേരി പാസ്, കാളിന്ദി ഖാല്‍ ട്രക്ക്, കാങ്കുല്‍ ഖാല്‍ ട്രക്ക്, ദേവി നാഷണല്‍ പാര്‍ക്ക് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങള്‍. ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അഭികാമ്യം.
Photo Courtesy: Guptaele
റിവർ റാഫ്റ്റിംഗ്
റിവര്‍ റാഫ്റ്റിംഗ് ആണ് ഋഷികേശിലെ മറ്റൊരു ജനപ്രിയ വിനോദം. പ്രഫഷണല്‍ ഗൈഡുമാരുടെ സഹായത്തോടെയുള്ള റിവര്‍ റാഫ്റ്റിംഗ് ഇവിടേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
Photo Courtesy: Ankur Gulati