» »ഏര്‍ക്കാടേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഏര്‍ക്കാടേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Written By:

തമിഴ്‌നാട്ടിലെ ഏര്‍ക്കാട് എന്ന ഹില്‍‌സ്റ്റേഷ‌നെക്കുറിച്ച് കേട്ടിട്ടും അവിടേയ്ക്ക് യാ‌ത്ര പോകാന്‍ താല്‍പര്യം കാണിക്കാത്തവരുടെ അറിവിലേക്കാണ് ഇതെഴുതു‌ന്നത്.

ഏര്‍ക്കാട് യാത്ര പോകാന്‍ ആഗ്രഹിക്കുന്നവരും അല്ലാത്തവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട 10 കാ‌ര്യങ്ങള്‍ സ്ലൈഡുകളിലൂടെ വായിക്കാം. ഏര്‍ക്കാടിനേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

01. വീക്കെന്‍ഡില്‍ പോകാന്‍ ഒരു സ്ഥലം

01. വീക്കെന്‍ഡില്‍ പോകാന്‍ ഒരു സ്ഥലം

നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഹില്‍സ്റ്റേഷനുകളായ മസ്സൂരി, ഡാര്‍ജിലിംഗ്, ഷിംല തുടങ്ങി സ്ഥലങ്ങള്‍ പോലെ തന്നെ സുന്ദരമാണ് ഏര്‍ക്കാട്. ഹിമാലയ പര്‍വതത്തിന്റെ സാന്നിധ്യം ഇല്ലെങ്കിലും ഏര്‍ക്കാട്ടെ കാഴ്കള്‍ സുന്ദരമാണ്. വര്‍ഷത്തില്‍ ഏത് കാലവ‌സ്ഥയിലും ഇവിടെ സന്ദര്‍ശിക്കാം

Photo Courtesy: Thangaraj Kumaravel

02. തി‌രക്കും ബഹളവും ഇല്ലാത്ത ഒരു സ്ഥലം

02. തി‌രക്കും ബഹളവും ഇല്ലാത്ത ഒരു സ്ഥലം

മറ്റു ഹില്‍സ്റ്റേഷനുകളിലേത് പോലെ ആള്‍ക്കൂട്ടത്തിന്റെ ശല്ല്യം ഏര്‍ക്കാട് ഇ‌ല്ലാ. നിങ്ങള്‍ക്ക് ശാന്തമായി യാത്ര ചെയ്യാം എന്ന് മാത്രമല്ല. ഏര്‍ക്കാട് യാത്രയ്ക്ക് വലിയ ചി‌ലവും ഉണ്ടാകില്ല.
Photo Courtesy: Thangaraj Kumaravel

03. അടിസ്ഥാന വിവരങ്ങള്‍

03. അടിസ്ഥാന വിവരങ്ങള്‍

തമിഴ്‌നാട്ടില്‍ ഈസ്റ്റേണ്‍ഘട്ടിലായി ഷെവറോയ് മലനിരകളിലാണ് ഏര്‍ക്കാട് എന്ന സുന്ദരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 1515 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സേലത്തിന് വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Joseph Jayanth

04. വന്യജീവികളെ കാണാം

04. വന്യജീവികളെ കാണാം

നിരവധി ഇനത്തിലുള്ള വന്യജീവികളെ കാണാന്‍ കഴിയും എന്നതാണ് ഏര്‍ക്കാട് യാത്രയില്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന മ‌റ്റൊരു കാര്യം. വിവിധ തരത്തിലുള്ള പക്ഷികളും അണ്ണന്മാരുമൊക്കെ ഇവിടെയുണ്ട്.
Photo Courtesy: Krishna Bhagavatula

05. ഏര്‍ക്കാട്ടെ കാഴ്ചകള്‍

05. ഏര്‍ക്കാട്ടെ കാഴ്ചകള്‍

ലേഡീസ് സീറ്റ്, നാഷണല്‍ ഓര്‍ക്കിഡേറിയം, കല്ലിയൂര്‍ വെള്ളച്ചാട്ടം, ആര്‍തേഴ്സ് സീറ്റ്, പഗോഡ പോയിന്റ്, കാവേരി പീക്ക്, ഷെവരയോണ്‍ ‌ക്ഷേത്രം തുടങ്ങി നിരവധി കാ‌ഴ്ചകള്‍ ഏര്‍ക്കാട് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. വിശദമായി വായിക്കാം

Photo Courtesy: Antkriz

06. ഹോംസ്റ്റേകള്‍

06. ഹോംസ്റ്റേകള്‍

ഏര്‍ക്കാട്ടെ പ്രധാന ഹോം സ്റ്റേകള്‍ ഇവയാണ്. The Last Shola, Grange Resort, Thiruvensun cottage, Baleymund Home stay, Ajith's Home stay, Windermere . ഇവകൂടാതെ നിരവധി ഹോട്ടലുകളും ഇവിടെയുണ്ട്. വിശദമായി

Photo Courtesy: solarisgirl

07. സേലത്ത് നിന്ന് ബസുകള്‍

07. സേലത്ത് നിന്ന് ബസുകള്‍

സേലത്ത് നിന്ന് ഏര്‍ക്കാടേക്ക് ബസ് സര്‍വീസുകള്‍ ഉണ്ട്. ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും പാലക്കാട് നിന്നും സേലത്ത് വളരെ എളു‌പ്പത്തില്‍ എത്തിച്ചേരാം.
Photo Courtesy: Yercaud-elango

08. ബാംഗ്ലൂരില്‍ നിന്ന് പോകാന്‍

08. ബാംഗ്ലൂരില്‍ നിന്ന് പോകാന്‍

ബാംഗ്ലൂരില്‍ നിന്ന് ഏര്‍ക്കാടേക്ക് 4 മണിക്കൂര്‍ യാത്രയേയുള്ളു. ബാംഗ്ലൂരില്‍ നിന്ന് ഏര്‍ക്കാടേക്ക് വീക്കെന്‍ഡ് യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് വായിക്കുക.

Photo Courtesy:

09. സമീപ സ്ഥലങ്ങള്‍ പരിചയപ്പെടാം

09. സമീപ സ്ഥലങ്ങള്‍ പരിചയപ്പെടാം

ഏര്‍ക്കാടിന് സമീപത്തെ സ്ഥലങ്ങള്‍ പരിചയപ്പെടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Photo Courtesy: Thangaraj Kumaravel

10. കാലവസ്ഥ

10. കാലവസ്ഥ

ഏര്‍ക്കോട് ഒരു ഹില്‍ സ്റ്റേഷന്‍ ആണെങ്കില്‍ പോലും അസഹ്യമായ തണുപ്പോ ചൂടോ ഇവിടെ അനുഭവപ്പെടാറില്ല. ഇവിടുത്തെ ശരാശരി താപനില 15 ഡിഗ്രിക്കും 28 ഡിഗ്രിക്കും മധ്യേയാണ്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം. Weather check

Photo Courtesy: Subharnab Majumdar

Please Wait while comments are loading...