» »ബെംഗളുരുവില്‍ അടിച്ച് പൊളിക്കാന്‍

ബെംഗളുരുവില്‍ അടിച്ച് പൊളിക്കാന്‍

Written By: Elizabath

അടിച്ചുപൊളിയുടെ നഗരം മാത്രമാണ് ബെംഗളുരു എന്നൊരു തെറ്റിദ്ധാരണ ഇല്ലാത്ത മലയാളികള്‍ കുറവാണ്. ഇതില്‍ അല്പം കാര്യമുണ്ടെങ്കിലും മുഴുവനും ശരിയല്ല. യാത്രാസ്‌നേഹികളായ ബെംഗളുരു നിവാസികള്‍ക്ക് ഇവിടം ഒരു ട്രാവല്‍ ഹബ്ബുകൂടിയാണ്. എവിടെയും എങ്ങനെ വേണമെങ്കിലും പോകാനുള്ള അവസരമാണ് ഇവിടയുള്ളത്. ബെംഗളുരുവില്‍ നിന്നും പോകാന്‍ പറ്റിയ കിടിലന്‍ ഹില്‍സ്റ്റേഷനുകള്‍ പരിചയപ്പെടാം.

കൂര്‍ഗ്

കൂര്‍ഗ്

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 260 കിമീ.

കാപ്പിത്തോട്ടങ്ങള്‍ക്ക് പേരുകേട്ടയിടമാണ് കൂര്‍ഗ്. ബെംഗളുരുവിന്‍രെ തിരക്കുകളില്‍ നിന്നും രക്ഷപെട്ട് ശാന്തമായ രണ്ടു ദിവസങ്ങള്‍ ചിലവഴിക്കാല്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് കൂര്‍ഗ്.

തടിയാന്റമോള്‍ മല ട്രക്കിങ്ങും വെള്ളച്ചാട്ടങ്ങളും രാത്രി ക്യാംപും കാടുമൊക്കെയാണ് കൂര്‍ഗ് യാത്രയുടെ ആഘോഷങ്ങള്‍.

PC:Kalidas Pavithran

ചിക്കമംഗലൂര്‍

ചിക്കമംഗലൂര്‍

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 245 കിമീ.

സാഹസികരെ മാടി വിളിക്കുന്ന ചിക്കമംഗലൂര്‍ കര്‍ണ്ണാടകയിടെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ്. ഇവിടെ ഏറ്റവുമധികം കാപ്പി കൃഷി ചെയ്യുന്ന സ്ഥലം കൂടിയാണിത്.
കര്‍ണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മുല്ലയാനഗിരി ഇവിടെ നിന്നും പോകാവുന്ന മറ്റൊരു സ്ഥലമാണ്.
PC: S N Barid

 വയനാട്

വയനാട്

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 271 കിമീ.

കേരളത്തിന്റെ പറുദീസയായ വയനാട് ബെംഗളുരുവില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളിലൊന്നാണ്.
കാന്തന്‍പാറ, സൂചിപ്പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങള്‍, ചെമ്പ്ര ട്രക്കിങ്ങ്, ബാണാസുരസാഗര്‍ അണക്കെട്ട്, എടക്കല്‍ ഗുഹ തുടങ്ങിയവയെല്ലാം വയനാട്ടിലെത്തില്‍ പരീക്ഷിക്കാവുന്ന സംഗതികളാണ്.

PC: Stalinsunnykvj

 കുന്നൂര്‍

കുന്നൂര്‍

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 507 കിമീ.

സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുന്നൂര്‍ തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട ഹില്‍സ്റ്റേഷനുകളിലൊന്നാണ്. ഊട്ടിക്ക് പകരം വെയ്ക്കാവുന്ന സൗന്ദര്യമാണ് കുന്നൂരിന്റെ പ്രത്യേകത

PC:Robinder Uppal

കൊടൈക്കനാല്‍

കൊടൈക്കനാല്‍

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 463 കിമീ

കാടിന്റെ സമ്മാനം എന്നര്‍ഥമുള്ള കൊടൈക്കനാല്‍ ബെംഗളുരുവില്‍ നിന്നും 463 കിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്.
സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണിവിടം.
ഷോല കാടുകളും വെള്ളച്ചാട്ടങ്ങളുമൊക്കെയാണ് ഇവിടുത്തെ പ്രത്യേകത.

PC: Ahmed Mahin Fayaz

ഊട്ടി

ഊട്ടി

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 273 കിമീ

ബെംഗളുരുവിന് അടുത്തുള്ള ഏറ്റവും പ്രമുഖവും ജനപ്രീതിയാര്‍ജിച്ചതുമായ ഹില്‍സ്റ്റേഷനാണ് ഊട്ടി. പതിനായിരക്കണക്കിന് ആളുകള്‍ വര്‍ഷം തോറും സന്ദര്‍ശിക്കുന്ന ഇവിടം മനോഹരമായ പ്രകൃതിയാല്‍ സമ്പന്നമാണ്. ഊട്ടി തടാകവും പുല്‍മേടുകളും ഇവിടെ എത്തിയാല്‍ മറക്കാതെ സന്ദര്‍ശിക്കണം.

PC:Dibesh Thakuri

മൂന്നാര്‍

മൂന്നാര്‍

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 520 കിമീ

കേരളത്തിലെ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ഹില്‍ സ്റ്റേഷനാണ് മൂന്നാര്‍.തേയിലത്തോട്ടങ്ങളാല്‍ അതിര്‍ത്തി തീര്‍ത്ത ഇവിടെയും സമീപ പ്രദേശങ്ങളിലുമാണ് 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണപ്പെടുന്നത്.

PC:GoDakshin

അഗുംബെ

അഗുംബെ

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 355 കിമീ

ഷിമോഗയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന അഗുംബെഅന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച മണ്‍സൂണ്‍ ഡെസ്റ്റിനേഷനാണ്. തെക്കേ ഇന്ത്യയുടെ ചിറാപുഞ്ചി എന്നാണിവിടം അറിയപ്പെടുന്നത്.

രാജവെമ്പാലകളുടെ വാസസ്ഥലം കൂടിയാണ് ജൈവവൈവിധ്യപ്രധാനമായ അഗുംബെ.

PC:Harsha K R

തേക്കടി

തേക്കടി

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 507 കിമീ

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് കേരളത്തിലെ തേക്കടി. വൈല്‍ഡ് ലൈഫിന്റെ എല്ലാ വിധ ഭാവങ്ങളും അനുഭവിക്കണമെന്നാഗ്രഹമുള്ളവര്‍ ഇവിടം സന്ദര്‍ശിച്ചാല്‍ മതിയാകും.

PC:Kerala Tourism

കെമ്മനാംഗുഡി

കെമ്മനാംഗുഡി

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 255 കിമീ

ചിക്കമംഗലൂര്‍ സന്ദര്‍ശിക്കുന്നവര്‍ ഉറപ്പായും പോയിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് കെമ്മനാംഗുഡി. പ്രകൃതിയോടൊത്ത് ചേരാന്‍ ഇതിലും നല്ലൊരു സ്ഥലമില്ല.

PC:Yathin S Krishnappa

 യേര്‍ക്കാട്

യേര്‍ക്കാട്

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 228 കിമീ

സമുദ്രനിരപ്പില്‍ നിന്നും 1515 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യേര്‍ക്കാട് ബെംഗളുരുവില്‍ നിന്നും എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റിയ സ്ഥലമാണ്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നുകൂടിയാണിത്.

PC:Jai Kumara Yesappa

യേലാഗിരി ഹില്‍സ്

യേലാഗിരി ഹില്‍സ്

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 158 കിമീ
തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന യേലാഗിരി ഹില്‍സ് അധികമാരും എത്തിപ്പെടാത്ത ഒരിടമാണ്.

PC:L.vivian.richard

കൊല്ലി ഹില്‍സ്

കൊല്ലി ഹില്‍സ്

ബെംഗളുരുവില്‍ നിന്നുള്ള ദൂരം 259 കിമീ

സാഹസികത രക്തത്തില്‍ അലിഞ്ഞു ര്‍േന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് കൊല്ലി മല. മരണത്തിന്റെ മല എന്നറിയപ്പെടുന്ന ഇവിടം 72 ഹെയര്‍പിന്‍ വളവുകളിലൂടെ മാത്രമേ എത്തിപ്പെടാനാവൂ.

PC: Karthickbala

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...