സുല്‍ത്താന്‍പൂര്‍ പക്ഷി സങ്കേതം
ന്യൂഡല്‍ഹില്‍ നിന്ന് പോകാന്‍ പറ്റുന്ന പ്രശസ്തമായ സ്ഥലമാണ് സുല്‍ത്താന്‍പൂര്‍ പക്ഷി സങ്കേതം. ന്യൂഡല്‍ഹിയില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയായാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഗുര്‍ഗാവ്, ഫരിദാബാദ്, നോയിഡ എന്നീ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഈ പക്ഷി സങ്കേതത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാം
Photo Courtesy: Ankur
ധംധമാ തടാകം
ആരവല്ലി മലനിരകളുടെ താഴ്വരയിലാണ് സുന്ദരമായ ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഹരിയാനയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിലേക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് 42 കിലോമീറ്റര്‍ ദൂരമേയുള്ളു. ഗൂര്‍ഗാവിന് അടുത്താണ് ഈ തടാകം. ഇവിടെയെത്തിയാല്‍ നിരവധി ദേശടനക്കിളികളെ കാണാം.
Photo Courtesy: Ekabhishek
ആലിബാഗ് ബീച്ച്
മുംബൈയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് ആലിബാഗ് ബീച്ച്. മുംബൈയില്‍ നിന്ന് 94 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം. മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്താണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ആലിബാഗ് കോട്ട, ഖണ്ടേരി, ഉണ്ടേരി ദ്വീപുകള്‍ കനകേശ്വര്‍ ക്ഷേത്രം എന്നിവയാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണങ്ങള്‍.
Photo Courtesy: Rakesh Ayilliath
മത്തേരന്‍
മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു ഹില്‍സ്റ്റേഷനാണ് മത്തേരന്‍. മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Dr. Raju Kasambe
മഹാബലിപുരം
ചെന്നൈയില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരു സ്ഥലമാണ് മഹാബലിപുരം. ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രാചിനകാലത്ത് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് മഹാബലിപുരത്തിന്റെ പ്രത്യേകത. ചെന്നൈയില്‍ നിന്ന് 51 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Sekhar300
പുലിക്കാട്
ചെന്നൈയില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരമേയുള്ളു പുലിക്കാടേക്ക്. പുലിക്കാട് തടാകമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. നിരവധി ദേശാടന പക്ഷികള്‍ ഈ തടാകത്തില്‍ എത്താറുണ്ട്.
Photo Courtsey: McKay Savage
ഡയമണ്ട് ഹാര്‍ബര്‍
പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കല്‍ക്കത്തയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയായാണ് ഡയമണ്ട് ഹാര്‍ബര്‍ സ്ഥിതി ചെയ്യുന്നത്. ഹൂഗ്ലി നദി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നത് ഇവിടെവച്ചാണ്.
Photo Courtsey: Abhijit Kar Gupta
നന്ദി ഹില്‍സ്
ബാംഗ്ലൂരില്‍ ജീവിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഒരു ഹില്‍സ്റ്റേഷനാണ് നന്ദി ഹില്‍സ്. ബാംഗ്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtsey: Rameshng
ഭീമേശ്വരി
ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഒന്ന് റിലാക്‌സ് ആകാന്‍ പറ്റിയ സ്ഥലമാണ് ഭീമേശ്വരി. ബാംഗ്ലൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ജംഗിള്‍ ക്യാമ്പിംഗ്, ട്രെക്കിംഗ്, പക്ഷി നിരീക്ഷണം തുടങ്ങിയ ആക്റ്റിവിറ്റികള്‍ക്ക് പറ്റിയ സ്ഥലമാണ് ഇത്.
Photo Courtsey: Seshadri.K.S
ഗോല്‍ക്കോണ്ട കോട്ട
ഹൈദരബാദില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
Photo Courtsey: Cephas2904
ആഭനേരി
ജയ്പ്പൂരില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സുന്ദരമായ ഗ്രാമമാണ് ആഭനേരി. ഇവിടുത്തെ പടിക്കിണര്‍ ആണ് ഏറ്റവും വലിയ ആകര്‍ഷണം. ഹര്‍ഷത് മാത ക്ഷേത്രമാണ് മറ്റൊരു പ്രധാന ആകര്‍ഷണം.
Photo Courtsey: Chetan
നല്‍സരോവര്‍ പക്ഷി സങ്കേതം
ഗുജറാത്തിലെ പ്രശസ്തമായ ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് സാനന്ദ് ഗ്രാമത്തിലാണ്. ഗുജറാത്തിന്റെ സാമ്പത്തിക തലസ്ഥാനമായ അഹമ്മദ്ബാദില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയായാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.
Photo Courtsey: Dr. Raju Kasambe
പുരി സീബീച്ച്
ഭുവനേശ്വറില്‍ നിന്ന് 65 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുരി ബീച്ചില്‍ എത്തിച്ചേരാം. സുന്ദരമായ ബീച്ച് കൂടാതെ ഇവിടുത്തെ സൂര്യ ക്ഷേത്രമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കല്‍ക്കട്ടയില്‍ നിന്നും ഇവിടേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.
Photo Courtsey: Tierecke
മാണ്ഡു
മധ്യപ്രദേശിലെ മാള്‍വ റിജ്യണില്‍ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര നഗരമാണ് മാണ്ഡു. ഈ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളു. ഇന്‍ഡോറില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtsey: Vikramv8824
ലോണാവാല
പൂനയില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരു ഹില്‍സ്റ്റേഷനാണ് ലോണവാല. പൂനയില്‍ നിന്ന് 67 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtsey: Abhijeet Safai