Search
  • Follow NativePlanet
Share
» »ഹംപി കണ്ടുതീർക്കുവാൻ രണ്ടു ദിവസം...വിശദമായ യാത്ര പ്ലാൻ

ഹംപി കണ്ടുതീർക്കുവാൻ രണ്ടു ദിവസം...വിശദമായ യാത്ര പ്ലാൻ

പാറക്കൂട്ടങ്ങളിൽ ഒരു രാജ്യത്തെ തന്നെ കൊത്തിവെച്ച കാഴ്ച തേടിയുള്ള യാത്ര ചെന്നു നിൽക്കുക വിരൂപാക്ഷ ക്ഷേത്രത്തിന്റെ മുന്നിലാണ്. മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ഒരാശ്വസം തോന്നിപ്പിക്കുന്ന രൂപവുമായി ആകാശത്തോളം ഉയരത്തിൽ നിൽക്കുന്ന വിരൂപാക്ഷ ക്ഷേത്രം... അങ്ങിങ്ങായി പോറലുകളും പാടുകളുമുണ്ടെങ്കിലും ഹംപിയുടെ ചരിത്രം ഇന്നും പുതുമയേറിയതാണ്. ഓരോ കല്ലിലും ഓരോ കൊത്തുപണിയിലും പുതിയ പുതിയ അർഥങ്ങൾ കണ്ടെത്തുവാനും കണ്ണു നിറയെ കണ്ടു തീർക്കുവാനുമായി ഇവിടെ എത്തുന്ന സഞ്ചാരികൾക്കൊരു കണക്കില്ല. വെറും ഒരു ദിവസം മുതൽ ആഴ്ചകളും മാസങ്ങളും എന്തിനധികം വർഷങ്ങളെടുത്തു വരെ ഹംപി കണ്ടു തീർക്കുന്നവരുണ്ട്. ഹംപി കാഴ്ചകളൊന്നുംതന്നെ വിട്ടുപോകാതെ കണ്ടു തീർക്കുവാൻ വ്യക്തമായ പ്ലാനിങ്ങ് ആവശ്യമാണ്. ഇതാ രണ്ടു പകലുകൊണ്ട് എങ്ങനെ ഹംപി കണ്ടു തീർക്കാം എന്നു നോക്കാം...!

എന്തുകൊണ്ട് പ്ലാൻ ചെയ്യണം

എന്തുകൊണ്ട് പ്ലാൻ ചെയ്യണം

യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായ ഹംപി നൂറുകണക്കിന് ഹെക്ടർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പാറക്കൂട്ടങ്ങളും ഒക്കെ ചേർന്നു കിടക്കുന്ന ഇവിടുത്തെ എല്ലാം കണ്ടു തീർക്കുക അസാധ്യമെന്നു തന്നെ പറയാം. അതുകൊണ്ട് ചെയ്യുവാൻ പറ്റിയ കാര്യം തിരഞ്ഞെടുത്ത സ്ഥലങ്ങൾ മാത്രം കാണുക എന്നതാണ്. അതുകൊണ്ടു തന്നെ മുൻകൂട്ടി പ്ലാൻ ചെയ്ത് വേണം ഹംപിയിലേക്ക് യാത്ര തിരിക്കുവാൻ

എങ്ങനെ പോകാം

എങ്ങനെ പോകാം

കേരളത്തിൽ നിന്നും വരുമ്പോള്‍ ഹംപിയിലേക്ക് നേരിട്ട് ട്രെയിനുകളും ബസുകളുമില്ല. ട്രെയിനിൽ യാത്ര ചെയ്യുവാൻ താല്പര്യമുള്ളവർക്ക് മൈസൂരിൽ നിന്നും ഹംപി എക്സ്പ്രസിനു വരാം. മൈസൂരിൽ നിന്നും കയറിയാൽ ഹോസ്പേട്ടിൽ ഇറങ്ങാം. ബാംഗ്ലൂർ വഴിയാണ് യാത്ര. ഹോസ്പേട്ടിൽ നിന്നും ഹംപിയിലേത്ത് 12 കിലോമീറ്റർ ദൂരമേയുള്ളു.

രണ്ട് പകലും ഒരു രാത്രിയും

രണ്ട് പകലും ഒരു രാത്രിയും

പുലർച്ചെ എത്തി കാഴ്ചകൾ കണ്ട് രാത്രി അവിടെ താമസിച്ച് അടുത്ത പകൽ കൂടി കറങ്ങി കാണുവാൻ വേണ്ട കാഴ്ചകൾ ഹംപിയിലുണ്ട്. കുറഞ്ഞ നിരക്കിൽ താമസ സൗകര്യങ്ങൾ ലഭ്യമാകുന്ന ഒട്ടേറെ ഇടങ്ങൾ ഹംപിയിലുണ്ട്.

താമസ സ്ഥലം കണ്ടെത്താം

താമസ സ്ഥലം കണ്ടെത്താം

കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ അടയാളങ്ങളുമായി തുംഗഭദ്രാ നദിയുടെ തീരത്തായാണ് ഹംപിയുള്ളത്. ഇവിടെ എത്തിയാൽ ചുറ്റും ക്ഷേത്രങ്ങളും പൊട്ടിപ്പൊളിഞ്‍ സ്മാരകങ്ങളും ഹോട്ടലുകളും ഒക്കെ കാണുമ്പോൾ എവിടെ പോകണം എന്നായിരിക്കും ആദ്യ കൺഫ്യൂഷൻ. സൗകര്യങ്ങളും ആവശ്യവും അനുസരിച്ച് യോജിച്ച ഒരു താമസ സ്ഥലം കണ്ടു പിടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഹോസ്പേട്ടിലും ഹംപിയിലും ഇഷ്ടം പോലെ സൗകര്യങ്ങളുണ്ട്. ഹംപിയിലായിരിക്കും കുറച്ചു കൂടി ചിലവ് കുറഞ്ഞ മുറികൾ ലഭിക്കുക.

വിരൂപാക്ഷ ക്ഷേത്രത്തിൽ തുടങ്ങാം

വിരൂപാക്ഷ ക്ഷേത്രത്തിൽ തുടങ്ങാം

ഹംപിയിലെ കാഴ്ചകൾ വിരൂപാക്ഷ ക്ഷേത്രത്തിൽ നിന്നും തുടങ്ങാം. ക്ഷേത്രത്തിനകത്തെ കാഴ്ചകളും പുറത്തെ നിർമ്മാണ പ്രത്യേകതകളും ഒക്കെ കണ്ടിറങ്ങണമെങ്കിൽ ഏകദേശം ഒരു മണിക്കൂർ സമയം വേണ്ടി വരും. ഹംപി ബസാറിന്റെ പടിഞ്ഞാറേ അറ്റത്തായാണ് ക്ഷേത്രമുള്ളത്. യുനസ്കോയുടെ ലോക പൈതൃക സ്ഥാനമായ ഇത് തുഗഭദ്ര നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.

രാവിലെ 6.00-1.00 വരെയും വൈകിട്ട് 5.00-9.00 വരെയുമാണ് ഇവിടേക്കുള്ള പ്രവേശനം. ഹംപി ബസ്റ്റാൻഡ് ക്ഷേത്രത്തിൽ നിന്നും 400 മീറ്റർ അകലെയാണുള്ളത്.

PC:Paramita.iitb

ഉഗ്ര നരസിംഹ / ലക്ഷ്മി നരസിംഹ പ്രതിമ

ഉഗ്ര നരസിംഹ / ലക്ഷ്മി നരസിംഹ പ്രതിമ

വിഷ്ണുവിൻറെ ഇരിപ്പിടമായ ഏഴുതലയുള്ള ആദിശേഷന്റെ പുറത്തിരിക്കുന്ന രൂപത്തിലുള്ള നരസിംഹന്റെ പ്രതിമയാണ് ഇവിടുത്തെ ആകർഷണം. പുലർച്ചെ 6.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടം സന്ദർശിക്കുവാനുള്ള സമയം. ഹംപി ബസ് സ്റ്റാൻഡിൽ നിന്നും 800 മീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

PC:Srikar.agnihotram

 ശ്രീകൃഷ്ണ ക്ഷേത്രവും കടലേകലു ഗണേശ ക്ഷേത്രവും

ശ്രീകൃഷ്ണ ക്ഷേത്രവും കടലേകലു ഗണേശ ക്ഷേത്രവും

ഹംപി മെയിൻ റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന് ബാല കൃഷ്ണ ക്ഷേത്രം എന്നും പേരുണ്ട്. ഹംപിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ഹംപി ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ സഞ്ചരിക്കണം ക്ഷേത്രത്തിലേക്ക്.

ഹേമകുണ്ഡ ഹിൽസിന്‍റെ ചെരുവിലായാണ് കടലേകലു ഗണേശ ക്ഷേത്രമുള്ളത്.ഹംപിയിലെ ഗണേശന്‍റെ ഏറ്റവും വലിയ പ്രതിമയാണ് ഇവിടെയുള്ളത്.

PC:Satyabrata

ഹേമകുണ്ഡ ഹിൽ ക്ഷേത്ര സമുച്ചയം

ഹേമകുണ്ഡ ഹിൽ ക്ഷേത്ര സമുച്ചയം

ഹംപി ബസ്റ്റാൻഡിൽ നിന്നും 600 മീറ്റർ അകലെയാണ് ഹേമകുണ്ഡ ഹിൽ ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്. നിർമ്മാണം പൂർത്തിയായതും അല്ലാത്തതുമായ ഒട്ടേറെ ക്ഷേത്രങ്ങൾ ഇവിടെ കാണാം. വിരൂപാക്ഷ ക്ഷേത്രത്തിനോട് ചേർന്നുള്ള ഇവിടെ സൂര്യോദയവും അസ്തമയവും കാണുവാനും യോജിച്ച ഇടമാണ്.

PC: Ashwin Kumar

ഹംപി ബസാർ

ഹംപി ബസാർ

ഹംപി ബസ് സ്റ്റാൻഡിനോട് തൊട്ടടുത്തായാണ് ഹംപി ബസാർ സ്ഥിതി ചെയ്യുന്നത്. വിരൂപാക്ഷ ബസാർ എന്നും ഇതിനു പേരുണ്ട്. ഏകദേശം ഒരു കിലോമീറ്ററിലധികം ദൂരത്തിൽ കിടക്കുന്ന ഇവിടെ പണ്ട് കൃഷ്ണ ദേവരായരുടെ കാലത്ത് സ്വർണ്ണവും രത്നങ്ങളുമൊക്കെ കച്ചവടം ചെയ്തിരുന്ന ഇടമായിരുന്നുവത്രെ.

PC:Dineshkannambadi

അച്ചുതരായ ക്ഷേത്രം

അച്ചുതരായ ക്ഷേത്രം

ഹംപി ബസ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്ററും ഹംപി ബസാറിൽ നിന്നും അര കിലോമീറ്ററും അകലെയാണ് അച്ചുതരായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാതംഗ ഹിൽസിനും ഗന്ഝമദന ഹിൽസിനും ഇടയിലായാണ് ക്ഷേത്രമുള്ളത്. വിജയ നഗര സാമ്രാജ്യം ഇല്ലാതാകുന്നതിനു മുന്നേ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ നിർമ്മിതി കൂടിയാണിത്. വിജയ നഗര വാസ്തു വിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്,

PC:Shriram Swaminathan

വിറ്റാല ക്ഷേത്രവും കിംഗ്സ് ബാലൻസും

വിറ്റാല ക്ഷേത്രവും കിംഗ്സ് ബാലൻസും

വിറ്റാല ക്ഷേത്രവും കിംഗ്സ് ബാലൻസും സന്ദർശിച്ച് ആദ്യ ദിവസത്തെ യാത്ര അവസാനിപ്പിക്കാം. ഹംപിയിലെ ഏറ്റവും വ്യത്യസ്തമായ കാഴ്ചകളിലൊന്നാണ് കിംഗ്സ് ബാലൻസ്. ഹംപി ബസ് സ്റ്റാൻഡിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. തുലാ ഭാരം എന്നും ഇതിനെ വിളിക്കുന്നു.

ഹംപിയിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ നിർമ്മിതികളിലൊന്നാണ് വിറ്റാല ക്ഷേത്രം. ഹംപി ബസ്റ്റാൻഡിൽ നിന്നും വണ്ടിക്ക് പോകുമ്പോൾ 9 കിലോമീറ്ററും നടന്നാണെങ്കിൽ 2.3 കിലോമീറ്ററുമാണ് ദൂരം. പ്രശസ്തമായ കൽരഥവും സംഗീത തൂണുകളും ഈ ക്ഷേത്രത്തിലാണുള്ളത്.

രാത്രി സമയമുണ്ടെങ്കിൽ അവിടെ കറങ്ങി നടക്കാം. ഹംപിയുടെ വ്യത്യസ്തമായ വൈബ് അനുഭവിക്കുവാൻ പറ്റിയ സ്ഥലമാണിത്.

രണ്ടാം ദിനം

രണ്ടാം ദിനം

രണ്ടാം ദിവസം കണ്ടു തീർക്കുവാൻ കാഴ്ചകൾ ഒരുപാടുണ്ട്. അതിരാവിലെ ഒരഞ്ചു മണിയോടു കൂടി ഹംപി ബസാറ്‍ വഴി മാതംഗ ഹിൽസിലേക്ക് പോയാൽ ഒരിക്കലും മറക്കാത്ത ഒരു സൂര്യോദയം കാണാം. അതുകഴിഞ്ഞ് ഉടനെ തന്നെ യാത്ര തുടങ്ങിയാലേ ബാക്കി ഇടങ്ങൾ കണ്ടു തീർക്കുവാൻ സാധിക്കൂ.

പട്ടാഭിരാമ ക്ഷേത്രം

പട്ടാഭിരാമ ക്ഷേത്രം

അടുത്ത ദിവസത്തെ കാഴ്ചകളിൽ പട്ടാഭിരാമ ക്ഷേത്രത്തിലേക്ക് ആദ്യം പോകാം. ഹംപി ബസ് സ്റ്റാൻഡിൽ നിന്നും 5.00 കിലോമീറ്ററും കമലാപുര ബസ് സ്റ്റാൻഡിൽ നിന്നും 1.2 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മ്യൂസിയത്തിന് സമീപത്തായാണ് ക്ഷേത്രമുള്ളത്.

ഇവിടെ നിന്നും നേരേ മ്യൂസിയത്തിലേക്ക് പോകാം. ബ്രിട്ടീഷ് ഓഫീസർമാരുടെ കാലത്ത് ഹംപിയിൽ നടത്തിയ ഖനനങ്ങളിൽ നിന്നും മറ്റും കണ്ടെടുത്ത കാര്യങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. അടുത്തതായി കാണുവാനുള്ളത് മല്യവന്ത രഘുനാഥ സ്വാമി ക്ഷേത്രമാണ്. രാമന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്.

 ക്വീൻസ് ബാത്ത്

ക്വീൻസ് ബാത്ത്

വിജയ നഗര സാമ്രാജ്യത്തിലെ റാണിമാർ കുളിക്കുവാനായി വന്നിരുന്ന ഇടമായിരുന്നു ഇത്. വിജയ നഗര സാമ്രാജ്യത്തിലെ അച്ചുത രായരാണ് തന്റെ റാണിക്കും അവിടുത്തെ മറ്റു സ്ത്രീ ജനങ്ങൾക്കും വേണ്ടി ക്വീൻസ് ബാത്ത് പണികഴിപ്പിച്ചത്. റാണിമാർക്ക് ഉല്ലസിക്കുവാനും കുളിക്കുവാനുമായാണ് ഇത് നിർമ്മിച്ചത്. റോയൽ എൻക്ലോഷറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്വീൻസ് ബാത്ത് . ഇൻഡോ-ഇസ്ലാമിക് ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വലിയ ഒരു സമചതുരത്തിന്റെ രൂപത്തിലാണ് ഈ കുളിപ്പുരയുള്ളത്. ഇതിനു നടുവിലായാണ് ഇറങ്ങിക്കുളിക്കുവാൻ പാകത്തിൽ കുളം നിർമ്മിച്ചിരിക്കുന്നത്. ഇവിടേക്ക് ഇറങ്ങുവാൻ ഒരു വശത്തുകൂടി മാത്രമേ സാധിക്കുകയുള്ളൂ. അലങ്കരിച്ചിരിക്കുന്ന ബാൽക്കണികളും അതിലെ കൊത്തുപണികളും ഒക്കെ ഇപ്പോഴും ഇവിടെ കാണാം. ഓരോ ബാല്‍ക്കണിക്കും മൂന്നു ജനാലകൾ വീതമാണുള്ളത്. മാത്രമല്ല, ഇതിന് മേൽക്കൂരയില്ല എന്നും മുകളിലേക്ക് നോക്കിയാൽ ആകാശം മാത്രമാണ് കാണുന്നത് എന്നുമൊരു പ്രത്യേകതയുണ്ട്. ഇത് കഴിഞ്ഞ് നേരെ മഹാനവമി ഡിബ്ബയിലേക്ക് പോകാം. ദസറ ഡിബ്ബ എന്നുമിതിന് പേരുണ്ട്. വിശേഷ ദിവസങ്ങളിൽ രാജാവും അധികാരികളും സമ്മേളിക്കുന്നതും ആഘോഷങ്ങൾ നടത്തുന്നതുമായ ഇടമാണിത്. ഇതിനു തൊട്ടടുത്തായി ഒരു പടവ് കിണറും കാണാം.

PC:Shivajidesai29

ലോട്ടസ് മഹൽ

ലോട്ടസ് മഹൽ

താമരയുടെ ഇതളുകളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന അതിമനോഹരമായ ഒരു നിർമ്മിതിയാണ് ലോട്ടസ് മഹൽ. വിജയനഗര സാമ്രാജ്യത്തിലെ സ്ത്രീകൾക്കു വേണ്ടി മാത്രമുള്ള സെനാന എൻക്ലോഷറിനോട് ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കമൽ മഹൽ എന്നും ചിത്രഗണി മഹൽ എന്നും ഇതിനു പേരുണ്ട്. തുറന്ന താമരയുടെ മൊട്ടു പോലെയാണ് ഇത് കാണപ്പെടുന്നത്. രണ്ടു നിലകളുള്ള ഒരു നിർമ്മിതിയാണിത്. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് ഇതിന്റെ ഭിത്തികൾ തേച്ചിരിക്കുന്നത്.

PC:Rijesh

എലഫന്റ് സ്റ്റേബിൾ

എലഫന്റ് സ്റ്റേബിൾ

സെനാന എൻക്ലോഷറിനു പുറത്തായാണ് മറ്റൊരു നിർമ്മിതിയായ ആനപ്പന്തി അഥവാ എലഫന്റ് സ്റ്റേബിൾ സ്ഥിതി ചെയ്യുന്നത്. ആനകൾക്കും അതിനെ നോക്കുന്നവർക്കും കൂടാത കുതിരകൾക്കുമുള്ള സ്ഥലം ഇവിടെയുണ്ട്. നീളത്തിൽ അറബിക് പേർഷ്യൻ ഇന്ത്യൻ എന്നീ സംസ്കാരങ്ങളുടെ മിശ്രണമായാണ് ഇത് നിർമ്മിച്ചിരിക്കുന്ന

PC:Ankit

ഹസാര രാമ ക്ഷേത്രം

ഹസാര രാമ ക്ഷേത്രം

ഹംപിയിലെ ഏക രാമ ക്ഷേത്രമാണ് ഹസാര രാമ ക്ഷേത്രം.രാമൻറെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാര്യങ്ങൾ ഇവിടെ ക്ഷേത്രത്തിനുള്ളിൽ കല്ലുകളിൽ കൊത്തിവെച്ചിട്ടുണ്ട്. ഭാഗവത പുരാണവും ഇത്തരത്തിൽ കൊത്തിവെച്ചിട്ടുണ്ട്.

PC:Gokulan C G

 സെനാന എൻക്ലോഷൻ

സെനാന എൻക്ലോഷൻ

ഹസാരെ രാമ ക്ഷേത്രത്തിൽ നിന്നും 500 മീറ്റർ അകലെയാണ് സെനനാ എൻക്ലോഷർ സ്ഥിതി ചെയ്യുന്നത്. വിജയ നഗര സാമ്രാജ്യത്തിലെ സ്ത്രീകൾക്കു വേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്ന ഒരു നിർമ്മിതിയാണിത്.

PC:Rajeshodayanchal

 ഇനി മറുകര

ഇനി മറുകര

ഹംപിയിലെ കാഴ്ചകൾ ഏകദേശം പൂർത്തിയായി. ഇനി സമയമുണ്ടെങ്കിൽ വിരൂപാക്ഷ ക്ഷേത്രത്തിൽ നിന്നും തുംഗഭദ്ര മുറിച്ചു കടന്ന് മങ്കി ഐലൻഡിലേക്ക് പോകാം. ഹംപിയുടെ മറ്റൊരു ആധുനിക രൂപമാണ് ഇവിടെ കാണുവാനുള്ളത്. വണ്ടി വാടകയ്ക്കെടുത്ത് കറങ്ങി നടക്കുവാനും ഇവിടെ സൗകര്യമുണ്ട്. അനേഗുണ്ടി, അജ്ഞനാദ്രി എന്നിവിടങ്ങളിലേക്കും പോകാം..

ഈ പട്ടികയിൽ പെടാത്ത നൂറുകണക്കിന് സ്ഥലങ്ങളും ക്ഷേത്രങ്ങളും സ്മാരകങ്ങളും ഹംപിയിലുണ്ട്. രണ്ട് ദിവസം കൊണ്ട് പരമാവധി കാഴ്ചകൾ കണ്ടു തീർക്കുവാൻ യോജിച്ച, പ്രധാന ഇടങ്ങളാണ് ആർട്ടിക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപി

ക്ഷേത്രങ്ങൾ മാത്രമല്ല ഹംപിയിൽ...ഇവിടുത്തെ പൊളി കാഴ്ചയിൽ ഈ കുന്നുമുണ്ട്!!

വാക്കുപാലിച്ച ദൈവത്തിന് വിശ്വാസി നല്കിയ സമ്മാനം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X