Search
  • Follow NativePlanet
Share
» »ജോലി കിട്ടുന്നതിന് മുന്‍പ് പോയിരിക്കേണ്ട 20 റോഡ് ട്രിപ്പുകള്‍

ജോലി കിട്ടുന്നതിന് മുന്‍പ് പോയിരിക്കേണ്ട 20 റോഡ് ട്രിപ്പുകള്‍

ജോലി കിട്ടുന്നതിന് മുന്‍പ് പോയിരിക്കേണ്ട 20 റോഡ് ട്രിപ്പുകള്‍

By Staff

പഠനം കഴിഞ്ഞാല്‍ പി‌ന്നെ ജോലിനേടുന്നതിലാണ് ആളു‌കളുടെ ശ്രദ്ധ. പരീക്ഷ കഴിഞ്ഞ് റിസല്‍ട്ട് വരുന്നതിന് മുന്‍പെ ജോലിക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ച് തുടങ്ങും. പിന്നെ ജോലിക്കായുള്ള അലച്ചിലാണ്. ജോലി കിട്ടികഴിഞ്ഞാല്‍ തിരക്കിലും ടെന്‍ഷനിലും വീണ്ടും ന‌മ്മള്‍ വീണുപോകുന്നു.

Follow Facebook Page

പിന്നെ ഒന്ന് റിലാക്സ് ചെയ്യാന്‍ പോലും സമയം കിട്ടിയെന്ന് വരില്ല. അതിനാല്‍ യാത്ര‌യെ സ്നേഹിക്കുന്നവര്‍ക്ക് ജോലി കിട്ടുന്നതിന് മുൻപ് പോകാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും ത്രില്ലടിപ്പിക്കുന്ന 20 റോഡുകള്‍ പരിചയപ്പെടാം.

ബൈക്ക് യാത്രക്കാര്‍ക്ക് ത്രില്ലടിച്ച് യാത്ര ചെയ്യാവുന്ന തകര്‍പ്പന്‍ റോഡുകള്‍ നിരവധിയാണ് ഇന്ത്യയില്‍. ഇവയില്‍ മഴക്കാലത്ത് യാത്ര ചെയ്തിരിക്കേണ്ട ചില റോഡുകള്‍ ഉണ്ട്. മഴക്കാലം പച്ചപ്പ് കൊണ്ട് മോടിപിടിപ്പിക്കുന്ന ഇത്തരം റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ സുന്ദരമായ നിരവധി വെ‌ള്ളച്ചാട്ടങ്ങള്‍ കണ്ട് ആസ്വദിക്കാനാകും.

മഴയുടെ കുളിരും മൂടല്‍മഞ്ഞ് കയറിയ ‌മലനിരകളും പച്ചവിരിച്ച താഴ്വാരങ്ങ‌ളുമൊക്കെയാണ് മഴക്കാലായാത്ര സഞ്ചാരികള്‍ക്കിടയില്‍ ആവേശം കൂട്ടുന്നത്.

മുന്നറിയിപ്പ്: മഴക്കാല യാത്ര ത്രില്ലടിപ്പിക്കുന്നതാണെങ്കിലും റോഡുകളില്‍ അപകടം പതിയിരിക്കുന്നുണ്ട്. കനത്തമഴയു‌ള്ള സമ‌യത്ത് യാത്ര ഒഴിവാക്കേണ്ടതാണ്. ചിലപ്പോള്‍ ചാറ്റല്‍ മഴ പൊടുന്നനെ പേമാരിയായി മാറുന്ന അവസ്ഥയും കണ്ടുവരുന്നുണ്ട്. യാത്രയ്ക്ക് മുന്‍പ് കാലവസ്ഥ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് യാത്ര ചെയ്യുക.

1. മുംബൈ - പൂനെ - മാല്‍ഷെജ്ഘ‌ട്ട്

1. മുംബൈ - പൂനെ - മാല്‍ഷെജ്ഘ‌ട്ട്

മഹാരാഷ്ട്രയിലെ മാല്‍ഷെജ്ഘട്ടിനേക്കുറിച്ച് കേട്ടിരിക്കില്ലേ. സുന്ദരമായ വെള്ളച്ചാട്ട‌ങ്ങളും ചരിത്രപ്രാധാന്യമുള്ള നിരവധി കിടിലന്‍ കോട്ടകളുമാണ് മാല്‍ഷെജ്‌ഘട്ടിന്റെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കുന്നത്. വിശദമായി വാ‌യിക്കാം

Photo Courtesy: I for Detail.

ദൂരം

ദൂരം

മുംബൈയില്‍ നിന്ന് 130 കിലോമീറ്ററും പൂനെയില്‍ നിന്ന് 120 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. മൂന്ന് മുതല്‍ നാലുവരെ മണിക്കൂര്‍ യാത്രയുണ്ട് മാ‌ല്‍ഷജ് ഘട്ട് എത്തിച്ചേരാന്‍

Photo Courtesy: Elroy Serrao

റോഡ്

റോഡ്

പൂനെയില്‍ നിന്നും മുംബൈയില്‍ നിന്നും ദേശീയപാത 22ലൂടെ ഇവിടെ എത്തി‌ച്ചേരാം. മുംബൈയില്‍ നിന്ന് മാല്‍ഷെജ്ഘട്ട് വരെയുള്ള റോഡ് മികച്ച റോഡാണ്.
Photo Courtesy: Elroy Serrao

02. മുംബൈ - ഗോ‌വ

02. മുംബൈ - ഗോ‌വ

ഇന്ത്യയില്‍ തന്നെ ഏറ്റവും പേരുകേട്ട റോഡാണ് മുംബൈയില്‍ നി‌ന്ന് ഗോവ വരെയുള്ള റോഡ്. സഞ്ചാരികള്‍ക്ക് മികച്ച യാത്ര അനുഭവം ഒരുക്കുന്നതാണ് റോഡരികിലെ കാഴ്ചകള്‍.
Photo Courtesy: Yogesa

ദൂരം

ദൂരം

ഏകദേശം 10 മണിക്കൂര്‍ യാത്രയുണ്ട് മുംബൈയില്‍ നിന്ന് ഗോവയില്‍ എത്തി‌ച്ചേരാന്‍. ഏകദേശം 600 കിലോമീറ്ററിലധികം യാത്ര ചെയ്യണം മുംബൈയില്‍ നിന്ന് ഗോവയിലെത്താന്‍.
Photo Courtesy: Yogesa

റോഡ്

റോഡ്

മുംബൈയില്‍ നിന്ന് ഗോവയിലെത്താന്‍ ഒന്നിലധികം റോഡുകളുണ്ട്. മുംബൈ - പൂനെ - സത്താര - കോലാപൂര്‍ വഴിയുള്ള റോഡാണ് ഏറ്റവും സുന്ദരം.
Photo Courtesy: Rajaramraok at English Wikipedia

03. ഈസ്റ്റ്കോസ്റ്റ് റോഡ്

03. ഈസ്റ്റ്കോസ്റ്റ് റോഡ്

‌‌ബംഗാ‌ള്‍ ഉള്‍ക്കടലിന്റെ തീരത്തുകൂടി നീളുന്ന, ചെന്നൈയേയും പോണ്ടിച്ചേരിയേയും ബന്ധിപ്പിക്കു‌ന്ന ഈസ്റ്റ് കോസ്റ്റ് റോഡിനേക്കുറിച്ച് കേള്‍‌ക്കാത്ത സഞ്ചാരികള്‍ കുറവായിരിക്കും. വിശദമായി വായിക്കാം.

ദൂരം, റോഡ്

ദൂരം, റോഡ്

ഈസ്റ്റ്കോസ്റ്റ് റോഡിലൂടെ ചെന്നൈയില്‍ നിന്ന് പോണ്ടിച്ചേരിയില്‍ എത്തിച്ചേരാന്‍ 160 കിലോമീറ്റര്‍ ദൂരമുണ്ട്. ഏകദേശം 3 മണിക്കൂര്‍ യാത്ര ചെയ്യാനുണ്ട്.

04. ഉദയ്പൂര്‍ - മൗണ്ട് അബു

04. ഉദയ്പൂര്‍ - മൗണ്ട് അബു

രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷനായ മൗണ്ട് അബുവിലേക്ക് ഉദയ്പ്പൂരില്‍ നിന്ന് യാത്ര ചെയ്യുക എന്നത് സുന്ദരമായ ഒരു അനുഭവമായിരിക്കും. ദേശീയപാത 76ലൂടെ 161 കിലോമീറ്റര്‍ യാത്ര ചെയ്യണം. ഏകദേശം 4 മണിക്കൂര്‍ കൊണ്ട് മൗണ്ട് അബുവില്‍ എത്തിച്ചേരാം. വിശദമായി വായിക്കാം
Photo Courtesy: Antoine Gady

05. കാര്‍വാര്‍ - മാംഗ്ലൂര്‍

05. കാര്‍വാര്‍ - മാംഗ്ലൂര്‍

കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് മംഗലാ‌പുരത്തേക്ക് 270 കിലോമീറ്റര്‍ ആണ് ദൂരം 5മണിക്കൂർ യാത്ര ചെയ്യണം. വിശദമായി വായിക്കാം

Photo Courtesy: Rane.abhijeet
06. ബാംഗ്ലൂര്‍ - കൂര്‍ഗ്

06. ബാംഗ്ലൂര്‍ - കൂര്‍ഗ്

ബാംഗ്ലൂരിലുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ത്രില്ലടിപ്പിക്കുന്ന ഒരു പാതയാണ് ബാംഗ്ലൂര്‍ കൂര്‍ഗ് പാത. പശ്ചിമഘട്ട‌ത്തിന്റെ ഭംഗി ആസ്വസിച്ചുകൊണ്ടുള്ള ഈ യാത്ര 5 മണിക്കൂര്‍ ഉണ്ട്. ഏകദേശം 268 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. വിശദമായി വായിക്കാം

Photo Courtesy: Haseeb P
07. ഷില്ലോംഗ് - ചിറാപുഞ്ചി

07. ഷില്ലോംഗ് - ചിറാപുഞ്ചി

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്ന് ചിറാപുഞ്ചിയിലേക്കു‌ള്ള യാത്ര അവിസ്മ‌രണീയമായ ഒന്നായിരിക്കും. 54 കിലോമീറ്റര്‍ ആണ് ഷില്ലോംഗില്‍ നിന്ന് ചിറാപുഞ്ചിയിലേക്കുള്ള ദൂരം. ഏകദേശം രണ്ട് മണിക്കൂറിനുള്ളില്‍ യാത്ര അവസാനിപ്പിക്കാം. വിശദമായി വായിക്കാം

08. ഹൈദരബാദ് - നല്ലമല - ‌തിരുപ്പതി

08. ഹൈദരബാദ് - നല്ലമല - ‌തിരുപ്പതി

പൂര്‍വഘട്ടത്തിലെ പ്രശസ്തമായ വനമേഖലയാണ് നല്ലമല ഫോറസ്റ്റ്. ഹൈദരബാദില്‍ നിന്ന് നല്ലമല വഴി തിരുപ്പതിയിലേക്കുള്ള യാത്ര അവിസ്മരണീയമായ ഒന്നായിരിക്കും. ഹൈദരബാദില്‍ നിന്ന് നല്ലമല ഫോറസ്റ്റ് വഴി ഇവിടെ എത്താന്‍ ഏകദേശം ആറുമണിക്കൂര്‍ യാത്ര ചെയ്യണം. 347 കിലോമീറ്റര്‍ ആണ് ദൂരം. വിശദമായി വായിക്കാം

Photo Courtesy: Amit Chattopadhyay
09. ഡാര്‍ജിലിംഗ് - ഗാംഗ്ടോക്ക്

09. ഡാര്‍ജിലിംഗ് - ഗാംഗ്ടോക്ക്

പശ്ചിമബംഗാളിലെ ഹില്‍സ്റ്റേഷനായ ഡാര്‍ജിലിംഗില്‍ നിന്ന് സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോക്കി‌ലേക്കുള്ള യാത്രയില്‍ തേയിലത്തോട്ടങ്ങളും പൈ‌ന്‍കാടുകളും മുതല്‍ കാഞ്ചന്‍ജംഗയുടെ വിദൂരദൃശ്യം പോലും ആസ്വദിച്ച് യാത്ര ചെയ്യാ‌നാകും.
Photo Courtesy: sudeep1106

ദൂരം

ദൂരം

ദേശീയ‌പാത 31A , ദേശീയപാത 710 എന്നിങ്ങനെ രണ്ട് റോഡുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. 126 കിലോമീറ്റര്‍ യാത്രയ്ക്ക് ഏകദേശം മൂന്ന് മുതല്‍ നാലുമണിക്കൂര്‍വരെ എടുക്കും.
Photo Courtesy: Kailas98
https://commons.wikimedia.org/wiki/File:Sikkim_Gangtok.jpg

10. പൂനേ - മുംബൈ

10. പൂനേ - മുംബൈ

മുംബൈ പൂനെ എക്സ്പ്രെസ് ഹൈവേയിലൂടെ ജീവിതത്തില്‍ ഒ‌രി‌ക്കലെങ്കിലും സഞ്ചരിച്ചിരിക്കണം. 149 കിലോമീറ്റര്‍ യാത്രയ്ക്ക് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ വേണം.
Photo Courtesy: Acewings at English Wikipedia

11. പൂനെ - സപുതാര - സൂററ്റ്

11. പൂനെ - സപുതാര - സൂററ്റ്

പൂനെയില്‍ നിന്ന് ഗുജറാത്തിലെ ഹില്‍സ്റ്റേഷനായ സപുതാര വഴി സൂററ്റിലേക്കുള്ള യാത്ര ബൈക്ക് യാത്രക്കാരുടെ ഇഷ്ടയാത്രയാണ്. സഹ്യാദ്രി മലനി‌രകളില്‍ സ്ഥിതി ചെയ്യുന്ന സപുതാരയില്‍ നിരവധി സുന്ദരമായ വെള്ള‌ച്ചാ‌ട്ടങ്ങള്‍ കാണാന്‍ കഴിയും.
Photo Courtesy: JB Kalola (patel)

ദൂരം, റോഡ്

ദൂരം, റോഡ്

പൂനെയില്‍ നിന്ന് ദേശീയപാത 50ലൂടെ ഒന്‍പത് മണിക്കൂര്‍ യാത്ര ചെയ്യണം സൂററ്റില്‍ എത്തിച്ചേരാന്‍. ഏകദേശം 441 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം.
Photo Courtesy: Rahul R Bhadane

12. തേജ്പൂര്‍ - തവാങ്

12. തേജ്പൂര്‍ - തവാങ്

അരുണാചല്‍ പ്രദേശില്‍ ‌‌ചൈനയുടെ അതിര്‍ത്തിയില്‍ സ്ഥിതി ‌ചെയ്യുന്ന ചെറിയ ഒരു സ്ഥലമാണ് ത‌വാങ്. ലോകത്തിലെ തന്നെ ഉയര‌ത്തി‌ല്‍ സ്ഥിതി ചെയ്യുന്ന വാഹനമോടിക്കാന്‍ പറ്റിയ അപൂര്‍വം റോഡുകളില്‍ ഒന്നാണ് തേജ്‌പൂര്‍ തവാങ് റോഡ്. ഇത് തന്നെയാണ് ഈ യാത്ര ഏറ്റവും ത്രില്ലടിപ്പിക്കുന്നത്.
Photo Courtesy: Vikramjit Kakati

ദൂരം

ദൂരം

ഏകദേശം 13 മണിക്കൂര്‍ ത്രില്ലടിച്ച് യാത്ര ചെയ്യാം. മഞ്ഞ് കാലത്ത് ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ കഴിയില്ല. 320 കിലോമീറ്റര്‍ ആണ് റോഡിന്റെ നീളം.
Photo Courtesy: Kunal Dalui

13. ചാണ്ഡിഗഡ് - കസോളി

13. ചാണ്ഡിഗഡ് - കസോളി

ചാണ്ഡിഗഡില്‍ നിന്ന് ഹിമാചല്‍പ്രദേശിലെ കാസോളിവരെ നീളുന്ന യാത്രയില്‍ ത്രില്ലടിപ്പി‌ക്കുന്ന കാഴ്ച മഞ്ഞുമൂടിയ ‌മലനിരകളാണ്. 59 കിലോമീറ്റര്‍ ദൂരമുള്ള ഈ യാത്ര രണ്ട് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാം
Photo Courtesy: Koshy Koshy

14. ബാംഗ്ലൂര്‍ - ബന്ദിപ്പൂര്‍ - ഊട്ടി

14. ബാംഗ്ലൂര്‍ - ബന്ദിപ്പൂര്‍ - ഊട്ടി

ബാംഗ്ലൂരില്‍ നിന്ന് ബന്ദിപ്പൂര്‍ വഴി ഊട്ടിയിലേക്കുള്ള യാത്രയും അവിസ്മരണീയമായ ഒന്നാണ്. 290 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏഴുമണിക്കൂര്‍ വേണ്ടിവരും. വിശദമായി വായിക്കാം


Photo Courtesy: आशीष भटनागर

15. കൊണാര്‍ക്ക് - പുരി മറൈന്‍ ഡ്രൈവ്

15. കൊണാര്‍ക്ക് - പുരി മറൈന്‍ ഡ്രൈവ്

ഒറീസയിലെ കൊണാര്‍ക്കില്‍ നി‌ന്ന് പുരി മറൈ‌ന്‍ ഡ്രൈവിലേക്കുള്ള യാത്രയും ത്രില്ലടിപ്പിക്കുന്ന ഒ‌ന്നാ‌ണ്. 35 കിലോമീറ്റര്‍ യാത്രയ്ക്ക് ഒരു മണിക്കൂറില്‍ താഴെ സമയമേ വേണ്ടി വരു. വിശദമായി വായിക്കാം

ചിത്രത്തിന് കടപ്പാട് :G.-U. Tolkiehn

16. ബാംഗ്ലൂര്‍ - ഹാസന്‍

16. ബാംഗ്ലൂര്‍ - ഹാസന്‍

ബാംഗ്ലൂരില്‍ നിന്ന് 183 കിലോമീറ്റര്‍ ദൂരമുള്ള ഹസനിലേക്ക് വെറും നാലു മണിക്കൂർ യാത്ര ചെയ്താല്‍ മതി. വിശദമായി വായിക്കാം

Photo Courtesy: mdemon
17. മണാലി - ലേ

17. മണാലി - ലേ

ഇന്ത്യയില്‍ ഏറ്റവും ത്രില്ലടിപ്പിക്കുന്ന റോഡ് ട്രി‌പ്പാണ് മണാലി - ലേ ട്രിപ്പ്. മണാലിയില്‍ നിന്ന് 479 കിലോമീറ്റര്‍ ദൂരമുള്ള ലേയില്‍ എത്തിച്ചേരാന്‍ രണ്ട് മൂന്ന് ദിവസം വേണ്ടിവരും എന്ന് ‌പറഞ്ഞാല്‍ ഈ റോഡ് എങ്ങനെ ആയിരിക്കുമെ‌ന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലാ. വിശദമായി വായിക്കാം

Photo Courtesy: Achiwiki356 at

18. തേനി - മേഘമലൈ

18. തേനി - മേഘമലൈ

സുന്ദരമായ മലമടക്കുകള്‍ക്കും പുല്‍മേടുകള്‍ക്കും ഇടയിലൂടെയു‌ള്ള യാത്രയാണ് തേനി മേഘമലൈ യാത്രയുടെ പ്രത്യേകത. 47 കിലോമീറ്റര്‍ റോഡ് യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ ധാരാളം. വിശദമായി വായിക്കാം

Photo Courtesy: Sivaraj.mathi

19. ‌മംഗലാ‌പുരം - അഗുംബെ

19. ‌മംഗലാ‌പുരം - അഗുംബെ

കര്‍ണാടകയിലെ പ്രമുഖ തുറമുഖ നഗര‌മായ മംഗലാപുരത്ത് നിന്ന് പശ്ചിമഘട്ടത്തില്‍ സ്ഥിതി ‌ചെയ്യുന്ന അഗുംബെ എന്ന ഹില്‍സ്റ്റേഷനിലേക്കുള്ള യാത്ര സുന്ദരമായ അനുഭവമായിരിക്കും. 108 കിലോമീറ്റര്‍ ദൂരം മൂന്ന് മണിക്കൂര്‍ കൊണ്ട് കീഴടക്കാം. വിശദമായി വായിക്കാം

Photo Courtesy: Harsha K R
20. വിശാഖപട്ടണം - അരക്കുവാലി

20. വിശാഖപട്ടണം - അരക്കുവാലി

പൂര്‍വഘട്ടത്തിനും ബംഗാള്‍ ഉള്‍ക്കടലിനും ഇടയിലായാണ് വിശാഖപട്ടണം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ നഗരത്തില്‍ നിന്ന് പൂര്‍വഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷനായ അരക്കൂവാലിയിലേക്കുള്ള റോഡ് ആണ് വിശഖപട്ടണം അരക്കൂവാലി റോഡ്. വിശദമായി വായിക്കാം


Photo Courtesy: Ankitha veerepalli

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X