» »2000 വർഷം പഴക്കമുള്ള ഗുഹയിലൂടെ ഒരു സമയസഞ്ചാരം!!

2000 വർഷം പഴക്കമുള്ള ഗുഹയിലൂടെ ഒരു സമയസഞ്ചാരം!!

Written By:

21-ാം നൂറ്റാണ്ടിൽ നിന്നും ഒന്നാം നൂറ്റാണ്ടിലേക്ക് ഒരു സമയസഞ്ചാരം നടത്തിയാൽ എങ്ങനെയുണ്ടാകും? 1500 പടികൾ കയറി മുകളിലേക്ക് ചെല്ലുമ്പോൾ കാലത്തിനും സമയത്തിനും ഒക്കെ ഏറഎ അകലെയാണെന്നു തോന്നിപ്പിക്കുന്ന ഇടമാണ് മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭജ ഗുഹകൾ അഥവാ ഭജെ ഗുഹകൾ.
അറബിക്കടലിൽ നിന്നും ഡെക്കാൻ പീഠഭൂമിയിലേക്ക് ഉണ്ടായിരുന്ന രണ്ടായിരം വർഷം പഴക്കമുള്ള വ്യാപാര പാതയും ഡെക്കാൻ പീഠഭൂമിയേയും കൊങ്കൺ കടൽത്തീരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലയിടുക്കും ഒക്ക ചേരുന്ന ഇവിടം ഇന്ന് ചരിത്രത്തെ ചികയാനെത്തുന്ന സഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണ്. പഴമയുടെ ഒളിഞ്ഞിരിക്കുന്ന ഏടുകൾ തുറന്ന് വായിക്കുവാൻ താല്പര്യമുള്ളവർ സന്ദർശിച്ചിരിക്കേണ്ട ഭജെ ഗുഹകളുടെ വിശേഷങ്ങൾ അറിയാം....

എവിടെയാണ് ഭജെ ഗുഹകൾ

എവിടെയാണ് ഭജെ ഗുഹകൾ

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ ലോനെവാലയ്ക്കു സമീപമാണ് ഭജെ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്നും 96.1 കിലോമീറ്ററും പൂനെയിൽ നിന്നും 73.5 കിലോമീറ്ററും അകലെയാണ് ബുദ്ധമത വിശ്വാസത്തിന്റെ പ്രചീന അടയാളങ്ങളൾ കാണിക്കുന്ന 22 ഗുഹകളുള്ള ഭജെ ഗുഹാ സമുച്ചയം സ്ഥിതി ചെയ്യുന്നത്.

PC:Ramnath Bhat

കല്ലിൽ കൊത്തിയ 22 ഗുഹകൾ

കല്ലിൽ കൊത്തിയ 22 ഗുഹകൾ

മലയുടെ മുകളിൽ നിന്നും 120 മീറ്റർ ഉയരത്തിലാണ് കല്ലിൽ കൊത്തിയ 22 ഗുഹകൾ ഇവിടെ കാണാം. അതിമനോഹരമായ വാസ്തുവിദ്യയും ചുവർചിത്രങ്ങളും കൊത്തുപണികളും ഒക്കെ ഇവിടുത്തെ ഗുഹകളിൽ കാണുവാൻ സാധിക്കും. രണ്ടാം നൂറ്റാണ്ടിലാണ് ഇത് ഇവിടെ നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്.

PC:Udaykumar PR

കല്ലിൽ കൊത്തിയ തബല

കല്ലിൽ കൊത്തിയ തബല

വിശേഷങ്ങളായ ഒട്ടേറെ കൊത്തുപമികൾ ഈ ഗുഹയുടെ ഉള്ളിൽ കാണാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നൃത്തം ചെയ്യുന്ന സ്ത്രീയുടെ രൂപം. കൂടെ മറ്റൊന്നുകൂടി കാണാം.തബല വായിക്കുന്ന ഒരാൾ. രണ്ടായിരം വർഷങ്ങൾക്കും മുൻപ് ഈ സംഗീതോപകരണം ഉണ്ടായിരുന്നു എന്നതാണ് രസകരമായ കാര്യം. ഇത്രയും കാലങ്ങൾക്കു മുൻപും സംഗീതത്തിനും കലയ്ക്കും ഉണ്ടായിരുന്ന സ്വാധീനവും ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.

PC:Dharma

ബുദ്ധമതവും ഭജെ ഗുഹകളും

ബുദ്ധമതവും ഭജെ ഗുഹകളും

ബുദ്ധമതത്തിന്റെ അടയാളങ്ങൾ പേറുന്ന ഗുഹാ സമുച്ചയമാണ് ഭജെ ഗുഹകൾ. ബുദ്ധമതത്തിന്റെ തന്നെ മറ്റൊരു വിഭാഗമായിരുന്ന ഹിനയാന ബുദ്ധമതത്തിന്റെ ഭാഗമായിരുന്നു ഈ ഗുഹ.
അജന്തയിലും കാർലയിലും കണ്ടെത്തിയിട്ടുള്ള ഗുഹകളോട് ഏറ സാമ്യം തോന്നിപ്പിക്കുന്നതാണ് ഭജെ ഗുഹകളും.
ഏകദേശം 22 ഓളം ഗുഹകളാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ഇവയിലെല്ലാം തന്നെ ബുദ്ധന്റെ പ്രതിമകളും രൂപങ്ങളും ചിത്രങ്ങളും ഒക്കെ കാണുവാൻ സാധിക്കും. അതിൽ തന്നെ ബുദ്ധനെ പ്രതീകാത്മകമായും ഇവിടെ ചിത്രീകരിക്കുന്നുണ്ട്. അദ്ദേഹം ഒരിക്കൽ രാജാവായിരുന്നു എന്നു കാണിക്കുവാൻ കിരീടവും അദ്ദേഹത്തിന്റെ മരണം സൂചിപ്പിക്കുവാനുള്ള മൺകൂനയും ഇവിടെ കാണാം. മാത്രമല്ല, ബുദ്ധന്റെ ജനനത്തെ സൂചിപ്പിക്കുന്നതിനായി താമരയുടെയും ആനയുടെയും ആകൃതിയിലുള്ള കൊത്തുപണികളും ബോധി മരത്തിന്റെ അടയാളങ്ങളും ഇവിടെ കാണാം.

PC:Dharma

ചൈത്യഗൃഹം

ചൈത്യഗൃഹം

ഭജെ ഗുഹകളുടെ മറ്റൊരു ആകർഷണമാണ് ഇവിടുത്തെ ചൈത്യഗൃഹം അഥവാ പ്രാർഥനാ മുറി. ഇത്തരത്തിലുള്ള നിർമ്മിതികളുടെ ആദ്യകാല രൂപമായി പരിഗണിക്കപ്പെടുന്ന ഒന്നാണ് ഇത്. കുതിരലാടത്തിനു സമാനമായ ആകൃതിയിലാണിത് നിർമ്മിച്ചിരിക്കുന്നത്. തടിയിൽ നിർമ്മിച്ചിരിക്കുന്ന കുതിരലാടത്തിന്റെ ആകൃതിയാണ് ഇതിന്റെ മേൽക്കൂരയ്ക്കുള്ളത്. മരം ഉപയോഗിച്ചുള്ള നിർമ്മിതികൾ രണ്ടാം നൂറ്റാണ്ടു മുതലേ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൂടിയാണിത്.

PC:Elroy Serrao

വിഹാരങ്ങൾ

വിഹാരങ്ങൾ

ബുദ്ധസന്യാസികൾ താമസിക്കുന്ന ഇടങ്ങളെയാണ് വിഹാരങ്ങൾ എന്നു പറയുന്നത്. അവർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതും ഇവിടെ നിന്നു തന്നെ. ഭാജെ ഗുഹകളലി്‍ 14 സ്തൂപങ്ങൾ കാണാം. ഇവിടെ താമസിച്ചിരുന്ന ബുദ്ധസന്യാസികളുടെ മരണാനന്തര അവശിഷ്ടങ്ങളാണ് സ്തൂപ എന്നറിയപ്പെടുന്നത്.

PC: Dharma

Read more about: caves maharashtra pune history epic

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...