Search
  • Follow NativePlanet
Share
» »വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ വഴികൾ.. ഒന്നു പോയി നോക്കിയാലോ?!

വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ വഴികൾ.. ഒന്നു പോയി നോക്കിയാലോ?!

വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് വരാൻ പറ്റിയ മികച്ച മൂന്നു റൂട്ടുകൾ പരിചയപ്പെടാം

കേരളത്തിലെ ഹരിത സ്വർഗ്ഗമാണ് വയനാട്. പ്രകൃതിയോട് തൊട്ടുചേർന്നു നിൽക്കുന്ന കാഴ്ചകളും പച്ചപ്പും ഒക്കെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ വരെ ഇവിടേക്ക് ആകർഷിക്കുന്നു. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും തേയിലത്തോട്ടങ്ങളും കുന്നുകളുമൊക്കെയുള്ള ഇവിടെ നിന്നും ബെംഗളുരുവിലേക്ക് ഒരു യാത്ര പോയാലോ...
പച്ചപ്പിന്റെ നാട്ടിൽ നിന്നും മെട്രോയുടെ സാധ്യതകളും കാഴ്ചകളും കണ്ടറിഞ്ഞുള്ള യാത്ര എങ്ങനെയുണ്ടാവും?
വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് വരാൻ പറ്റുന്ന മൂന്നു മികച്ച റൂട്ടുകൾ പരിചയപ്പെടാം...

 മൂന്നു വഴികൾ

മൂന്നു വഴികൾ

വയനാടിനെ ബെംഗളുരുവുമായി ബന്ധിപ്പിക്കുന്ന വഴികൾ പ്രധാനമായും മൂന്നെണ്ണമാണുള്ളത്. മൈസൂർ റൂട്ട്, കനകപുര റൂട്ട്, സോംനാഥപൂർ-ബന്ദിപ്പൂർ റൂട്ട് എന്നിവയാണവ.

മൈസൂർ വഴി

മൈസൂർ വഴി

വയനാട്ടിൽ നിന്നും ബെംഗളുരുവിലെത്താൻ കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്ന വഴികളിലൊന്നാണ് മൈസൂർ വഴി. ദേശീയപാത 275 വഴി 300 കിലോമീറ്റർ ദൂരമാണ് ഈ വഴി പോകുമ്പോൾ പിന്നിടാനുള്ളത്. ഏകദേശം 7 മണിക്കൂറാണ് ഈ യാത്രയ്ക്കെടുക്കുന്ന സമയം.

നാഗർഹോളെ ദേശീയോദ്യാനം

നാഗർഹോളെ ദേശീയോദ്യാനം

കാട്ടിക്കുളം എന്ന സ്ഥലത്തു നിന്നു ചെറുതായി ഡീവിയേറ്റ് ചെയ്താൽ നാഗർഹോളെ ദേശീയോദ്യാനത്തിലേക്ക് കടക്കാം. വന്യമൃഗങ്ങളെ കാണാനും ജംഗിൾ സഫാരി നടത്തുവാനും ഒക്കെ ഇവിടം തിരഞ്ഞെടുക്കാം

PC:Yathin S Krishnappa

 മൈസൂർ

മൈസൂർ

സമയമെടുത്തുള്ള യാത്രയാമെങ്കിൽ മൈസൂരിലിറങ്ങാം. അംബാ വിലാസ് കൊട്ടാരം, മൈസൂരിലെ മറ്റു കൊട്ടാരങ്ങൾ, ബൃന്ദാവന്‍ ഗാർഡൻ, മൈസൂർ സൂ തുടങ്ങിയവ ഇവിടെ സന്ദർശിക്കാം

PC:Vinayak Kulkarni

ഗുംബാസ്

ഗുംബാസ്

യാത്ര മുന്നോട്ട് നീങ്ങുമ്പോൾ ഇനിയുള്ള പ്രധാന സ്ഥലം ശ്രീരംഗപട്ടണമാണ്. ടിപ്പു സുൽത്താന്റെ സ്മരണകൾ ഉറങ്ങുന്ന ഇവിടെ സന്ദർശിക്കേണ്ടത് ഗുംബാസ് ആണ്. ടിപ്പുവിന്റെ കുടുംബാംഗങ്ങളുടെ ശവകുടീരമാണിത്.

PC:Ashwin Kumar

ബാരാചുക്കി വെള്ളച്ചാട്ടം

ബാരാചുക്കി വെള്ളച്ചാട്ടം

ചന്നപട്ന കഴിഞ്ഞ സന്ദർശിക്കുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് ബാരാചുക്കി വെള്ളച്ചാട്ടം. മാണ്ഡ്യയിൽ ശിവനസമുദ്ര കഴിഞ്ഞാണ് പ്രസിദ്ധമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലങ്ങളിലാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

PC:Likhith N.P

ഹെറിറ്റേജ് വൈനറി

ഹെറിറ്റേജ് വൈനറി

വയനാട്ടിൽ നിന്നും മൈസൂർ വഴി വരുമ്പോൾ കാണേണ്ട കാഴ്ചകളിൽ പ്രധാനമാണ് ചന്നാപട്ടണയിലെ ഹെറിറ്റേജ് വൈനറി. വൈൻ ടൂറാണാ ഇവിടുത്തെ പ്രധാന ആകർഷണം. എങ്ങനെയാണ് വൈൻ നിർമ്മിക്കുന്നത് എന്ന് കണ്ടറിയുവാൻ താല്പര്യമുള്ളവർക്ക് ഇവിടെ പോകാം..

റൂട്ട് 2 കനകപുര റൂട്ട്

റൂട്ട് 2 കനകപുര റൂട്ട്

വയനാട്-ഗുണ്ടൽപേട്ട്-ചാംരാജനഗർ-കൊല്ലീഗൽ-കനകപുര-ബെംഗളുരു

വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്കുള്ള മറ്റൊരു പാതയാണ് കനകപുര വഴിയുള്ളത്. ദേശീയപാത 948 വഴിയാണേ് ഇത് കടന്നു പോകുന്നത്.

എടക്കൽ ഗുഹകൾ

എടക്കൽ ഗുഹകൾ

വയനാട്ടിലെ ഏറ്റവും പ്രധാന ടൂറിസം സ്പോട്ടുകളിൽ ഒന്നാണ് എടക്കൽ ഗുഹകൾ. ചരിത്രത്തിൻരെ അടയാളങ്ങൾ ധാരാളം പതിക്കപ്പെട്ടിരിക്കുന്ന ഇവിടം സാഹസിക പ്രിയർക്ക് പറ്റിയ ഇടമാണ്.

PC:Vengolis

വയനാട് ഹെറിറ്റേജ് മ്യൂസിയം

വയനാട് ഹെറിറ്റേജ് മ്യൂസിയം

വയനാടിന്റെ ചരിത്രം അറിയുവാനും കാണുവാനും താല്പര്യമുണ്ടെങ്കിൽ യാത്ര വയനാട് ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് തിരിക്കാം. ഇവിടെ നടന്ന ഖനന പ്രവർത്തനങ്ങളിൽ നിന്നും അല്ലാതെയും കണ്ടെടുത്ത നിരവധി ചരിത്ര വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

PC:നിരക്ഷരൻ

 സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി

വയനാടിന്റെ മറ്റൊരു ചരിത്രപട്ടണമാണ് സുൽത്താൻ ബത്തേരി. പ്രകൃതി ഭംഗിയ്ക്ക് പുറമേ 13-ാം നൂറ്റാണ്ടിലെ ജൈനക്ഷേത്രമാണ് ഇവിടുത്തെ ആകർഷണം.

PC:Nijusby

മുതുമലൈ ദേശീയോദ്യാനം

മുതുമലൈ ദേശീയോദ്യാനം

തമിഴ്നാടിൻരെ പിരിധിയിൽ വരുന്ന മനോഹരമായ ദേശീയോദ്യാനമാണ് മുതുമല ദേശീയോദ്യാനം. വന്യമ‍ൃഗങ്ങളെ യാത്രയ്ക്കിടയിൽ കാണാൻ സാധിക്കും എന്നതാണ് ഈ വഴിയുടെ പ്രത്യേകത.

PC:Vasant944

ചുഞ്ചി വെള്ളച്ചാട്ടം

ചുഞ്ചി വെള്ളച്ചാട്ടം

കനകപുര ടൗണിൽ നിന്നു ചെറുതായി ഒന്നു തിരിഞ്ഞാൽ ബെംഗളുരുവിലെ ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നായ ചുഞ്ചി വെള്ളച്ചാട്ടത്തിലെത്താം.സാഹസികമായ ട്രക്കിങ്ങാണ് ഇവിടുത്തെ ആകർഷണം.

PC:Mishrasasmita

 റൂട്ട് 3 സോംനാഥ്പൂർ-ബന്ദിപ്പൂർ റൂട്ട്

റൂട്ട് 3 സോംനാഥ്പൂർ-ബന്ദിപ്പൂർ റൂട്ട്

കയ്യിൽ കുറച്ചധികം സമയമുള്ളവർക്ക് പോകുവാൻ പറ്റിയ റൂട്ടാണ് വയനാട്ടിൽ നിന്നും ബന്ദിപ്പൂര്‍- ഗൂണ്ടൽപേട്ട് വഴി ബെംഗളുരുവിലേക്കുള്ളത്.
വയനാട്-ബന്ദിപ്പൂർ-ഗുണ്ടൽപേട്ട്-സോംനാഥപുര-മാലവല്ലി-ചന്നാപട്നവഴിയാണ് ബെംഗളുരുവിലെത്തുക.

ബന്ദിപ്പൂർ ദേശീയോദ്യാനം

ബന്ദിപ്പൂർ ദേശീയോദ്യാനം

ജംഗിൾ സഫാരിക്കും കാടിന്റെ കാഴ്ചകൾക്കുമായി ചിലവഴിക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ബന്ദിപ്പൂർ ദേശീയോദ്യാനം. കടുവകളെ കാണുവാനും ഫോട്ടോഗ്രഫിക്കും ഒക്കെ പറ്റിയ ഇടമാണിത്.

PC: Dineshkannambadi

ചെന്നകേശവ ക്ഷേത്രം

ചെന്നകേശവ ക്ഷേത്രം

ഹൊയ്സാല രാജവംശത്തിന്റെ എല്ലാ പ്രത്യേകതകളോടും കൂടി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു ക്ഷേത്രമാണ് ചെന്നകേശവ ക്ഷേത്രം. കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇത് കേശവ ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു.

ആദ്യമായി ബാംഗ്ലൂരിൽ പോകുന്നവർ അറിയാൻ ആദ്യമായി ബാംഗ്ലൂരിൽ പോകുന്നവർ അറിയാൻ

200 രൂപയ്ക്ക് ബെംഗളുരുവിൽ ചെയ്യാൻ കഴിയുന്ന 8 കാര്യങ്ങൾ!! 200 രൂപയ്ക്ക് ബെംഗളുരുവിൽ ചെയ്യാൻ കഴിയുന്ന 8 കാര്യങ്ങൾ!!

PC:Bikashrd

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X