സുന്ദരമായ ബീച്ചുകളാണെങ്കിലും തിരക്കും വാണിജ്യവത്കരണവും കാരണം ഗോവയിലെ ബീച്ചുകൾ നിങ്ങളെ മടുപ്പിച്ച് തുടങ്ങിയോ? എങ്കിൽ ഗോവയിലെ ബീച്ചുകൾക്ക് തുല്ല്യമായ ബീച്ചുകൾ തേടി കർണാടകയിലേക്കും മഹാരാഷ്ട്രയിലേക്കും യാത്ര പോകാം.
ബാംഗ്ലൂർ, പൂനെ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ വസിക്കുന്നവർക്കുള്ള മികച്ച വീക്കെൻഡ് ഡെസ്റ്റിനേഷൻ കൂടിയാണ് ഈ ബീച്ചുകൾ.

01. ഹരിഹരേശ്വർ ബീച്ച്, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ഹരിഹരേശ്വര്‍ ബീച്ച്. ചെറിയ ചെറിയ യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മനോഹരമായ ഈ ബീച്ച്. വെളുത്ത മണല്‍ നിറഞ്ഞ മൃദുവായതും വൃത്തിയുളളതുമായ തീരമാണ് ഹരിഹരേശ്വര്‍ ബീച്ചിന്റെ പ്രത്യേകത.
Photo Courtesy: Abhijit Tembhekar

ഹരിഹർകുന്നുകൾ
അറബിക്കടലിന്റെ മനോഹരിത ആസ്വദിക്കാന്‍ സാധിക്കുന്ന ഒരിടം കൂടിയാണ് ഹരിഹരേശ്വര്‍ ബീച്ച്. സമീപത്തായുള്ള ഹരിഹര്‍ കുന്നുകളാണ് ബീച്ചിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം.
Photo Courtesy: Ankur P

വാട്ടര്‍ സ്‌പോര്‍ട്‌സ്
വാട്ടര്‍ സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്നവര്‍ക്കായി കടലില്‍ കളിക്കാനും വാട്ടര്‍ സ്‌കൂട്ടര്‍ റൈഡിംഗിനും ബോട്ടിംഗിനുമുള്ള സൗകര്യങ്ങളും ഹരിഹരേശ്വര്‍ ബീച്ചിലുണ്ട്. ഒക്‌ടോബറിനും മാര്‍ച്ചിനുമിടയിലുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. വൃത്തിയുള്ളതും ഒപ്പം തന്നെ അതിമനോഹരവുമാണ് ഹരിഹരേശ്വര്‍ ബീച്ച്. അതുകൊണ്ട് തന്നെ കുടംബമായെത്തി അവധിക്കാലം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഇവിടം. വിശദമായി വായിക്കാം
Photo Courtesy: rovingI
02. ഗണപതിപൂലെ ബീച്ച്, മഹാരാഷ്ട്ര
കരീബിയിന്‍ ബീച്ചുകളോട് കിടപിടിക്കുന്ന ഇന്ത്യയുടെ വിശ്രുതമായ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമാണ് ഗണപതിപുലെ. മുംബൈയില്‍ നിന്നും ഏകദേശം 375 കിലോമീറ്റര്‍ ദൂരമുണ്ട് കൊങ്കണ്‍ പ്രദേശത്തെ ഈ മനോഹരമായ ബീച്ചിലേക്ക്.
Photo Courtesy: daman_inddiethumpers

വെള്ളമണൽ
വെളുത്ത് വെള്ളിനിറത്തിലുള്ള മണല്‍പ്പരപ്പാണ് ഗണപതിഫുലെ ബീച്ചിന്റെ പ്രത്യേകത. ഈ ബീച്ച് പൊതുവേ അറിയപ്പെടുന്നത് കരീബിയന്‍ ഓഫ് ഇന്ത്യ എന്ന പേരിലാണ്. വെള്ളത്തനടിയിലെ പാറകള്‍ അപകടകാരണമാകുമെന്നതിനാല്‍ ഇവിടെ സഞ്ചാരികള്‍ക്ക് നീന്താനുള്ള അനുമതിയില്ല.
Photo Courtesy: abhi9736

കയാക്കിംഗ്
കയാക്കിംഗാണ് ഗണപതിഫുലെ ബീച്ചില്‍ പ്രദേശവാസികളും വിദേശികളുമായ സഞ്ചാരികള്‍ ആസ്വദിക്കുന്ന ഒരിനം. വിശദമായി വായിക്കാം
Photo Courtesy: Felix Dance
03. തര്‍ക്കർളി ബീച്ച്, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലെ മനോഹരമായ ബീച്ചുകളില്‍ ഒന്നാണ് തര്‍ക്കർളി ബീച്ച്. ചെറിയൊരു ഗ്രാമമാണ് തര്‍ക്കർളി, വളരെ റൊമാന്റിക് ആയ തീരമെന്ന വിശേഷണമാണ് ഇതിന് ഏറ്റവും ചേരുക.
Photo Courtesy: Elroy Serrao

ഹണിമൂൺ പറുദീസ
ഹണിമൂണ്‍ യാത്രക്കാരുടെ സ്വര്‍ഗ്ഗമാണിവിടം. തെളിഞ്ഞ നീലനിറമാണ് ഇവിടുത്തെ കടലിന്, ഒപ്പം തീരത്തെ പഞ്ചാരമണല്‍കൂടിയാകുന്നതോടെ ഒരു മനോഹരമായ ചിത്രം കാണുന്ന പ്രതീതിയാണ്. കൂറേ അകലെവരെ കടലിന്റെ അടിത്തട്ട് കാണാന്‍ കഴിയുന്ന അത്രയും തെളിനീലിമയാണ് ഇവിടുത്തെ കടല്‍വെള്ളത്തിന്.
Photo Courtesy: Elroy Serrao

കടലാമകൾ
കടലാമകളുടെ പ്രധാനപ്രജനനകേന്ദ്രങ്ങളില്‍ ഒന്നാണിത്. മുട്ടയിടാനായി കരയിലേയ്ക്കുവരുന്ന ആമകളെ തീരത്ത് കാണാം. വിശദമായി വായിക്കാം
Photo Courtesy: Rohit Keluskar

04. ഗോകർണ ബീച്ച്, കർണാടക
ഒരുഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരുക്കുന്ന വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഗോകര്‍ണം ബീച്ചിലേത്.
Photo Courtesy: Robert Helvie

ആക്റ്റിവിറ്റികൾ
ബീച്ചില്‍ രുചികരമായ ഭക്ഷണം ലഭിയ്ക്കുന്ന ഏറെ ചെറു കടകളുണ്ട്. വാട്ടര്‍ സ്‌പോര്‍ട്‌സിനും, സണ്‍ബാത്തിനുമെല്ലാം ബീച്ചില്‍ സൗകര്യമുണ്ട്.
Photo Courtesy: Robert Helvie

സംഗീതം
നഗരവല്‍ക്കരണത്തിന്റെ വൃത്തികേടുകളും അസ്വസ്ഥതകളുമില്ലാത്ത തീരത്ത് സഞ്ചാരികള്‍ക്കായി സംഗീതവിരുന്നുകളും പതിവാണ്. വിശദമായി വായിക്കാം
Photo Courtesy: Andre Engels
05. മാൽപെ ബീച്ച്. കർണാടക
മാല്‍പെയിലെ ഏറ്റവും പ്രശസ്തമായ കടല്‍ത്തീരമാണ് മാല്‍പെ ബീച്ച്. വൃത്തിയുള്ള കടല്‍ത്തീരവും കൊതിയേറും ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റാളുകളുമാണ് മാല്‍പെ ബീച്ചിലെ പ്രത്യേകതകള്‍. നിരവധി സാംസ്‌കാരിക പരിപാടികളും കായിക പരിപാടികള്‍ക്കും ആതിഥ്യം വഹിക്കാറുളള മാല്‍പെ ബീച്ചില്‍ വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്.
Photo Courtesy: Shravan Kamath94

ബോട്ടിംഗ്
ബോട്ടിംഗ്, മത്സ്യബന്ധനം, കടലില്‍ കുളി തുടങ്ങിയവയാണ് വിനോദസഞ്ചാരികള്‍ക്കായി മാല്‍പെ ഒരുക്കിയിരിക്കുന്നത്. യാത്രികര്‍ക്ക് താമസിക്കുന്നതിനായി നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും വിനോദ പരിപാടികളും മറ്റും ഒരുക്കി മാല്‍പെ ബീച്ചിലുണ്ട്.
Photo Courtesy: Siddarth.P.Raj

ദ്വീപുകൾ
തീരത്തുനിന്നും അധികം അകലെയല്ലാതെ പ്രകൃതിദത്തമായ ദ്വീപുകളാണ് മാല്‍പെ ബീച്ചിലെ പ്രധാന ആകര്‍ഷണീയത. മാല്‍പ്പെ കപ്പല്‍നിര്‍മാണ കേന്ദ്രവും ഇവിടെ നിന്ന് നോക്കിയാല്‍ കാണാം. വിശദമായി വായിക്കാം
Photo Courtesy: S N Barid