Search
  • Follow NativePlanet
Share
» »ആനപ്രേമികള്‍ക്ക് സന്ദര്‍ശിക്കാന്‍ 5 ആന ക്യാമ്പുകള്‍

ആനപ്രേമികള്‍ക്ക് സന്ദര്‍ശിക്കാന്‍ 5 ആന ക്യാമ്പുകള്‍

By Maneesh

കരയിലെ ഏറ്റവും വലിയ ജീവി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആനയേക്കുറിച്ചുള്ള കൗതുകങ്ങള്‍ ആരംഭിക്കുകയാണ്. ആനകളെ കാണാന്‍ ആഗ്രഹിക്കുന്നവരാണ് സഞ്ചാരികളില്‍ കൂടുതല്‍ ആളുകളും. എന്നാല്‍ വളരെ ആനകളെ അടുത്ത് നിന്ന് കാണാനുള്ള അവസരം ലഭിച്ചാല്‍ അത് അമൂല്യമായി കരുതുന്നവര്‍ വളരെയേറെയാണ്.

ആനകളെ അടുത്തറിയാനും അടുത്ത് നിന്ന് കാണാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ പോകാന്‍ പറ്റിയ അഞ്ച് ആന ക്യാമ്പുകള്‍ പരിചയപ്പെടാം.

01. സക്രെബയലു എലിഫന്റ് ക്യാമ്പ്, കര്‍ണാടക

01. സക്രെബയലു എലിഫന്റ് ക്യാമ്പ്, കര്‍ണാടക

പ്രവേശന സമയം: എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ 11 മണിവരെ

നിരവധി സഞ്ചാരികളാണ് ഷിമോഗയിലെ സക്രെബയലു ആന പരിശീലനകേന്ദ്രം കാണാനായി എത്തിച്ചേരുന്നത്. ഷിമോഗയില്‍ നിന്നും ഇവിടേക്ക് 14 കിലോമീറ്റര്‍ ദൂരമുണ്ട്. ആന പരിശീലനകേന്ദ്രത്തിന് സമീപമായുള്ള മറ്റൊരു മനോഹര കാഴ്ചയാണ് ഗജാനൂര്‍ ഡാം. വിശദമായി വായിക്കാം

Photo Courtesy: Hari Prasad Nadig

02. പുന്നത്തൂര്‍ കോട്ട, കേരളം

02. പുന്നത്തൂര്‍ കോട്ട, കേരളം

പ്രവേശന സമയം: രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചര വരെ
തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തായാണ് പുന്നത്തൂര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുന്നത്തൂര്‍ കോട്ടയില്‍ എത്താം. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികള്‍ക്ക് സുപരിചിതമായിരിക്കും. ഒരു വടക്ക‌ന്‍ വീരഗാഥ എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്. വിശദമായി വായിക്കാം

Photo Courtesy: Shijomjose

03. തേപ്പാക്കാട് എലിഫന്റ് ക്യാമ്പ്, തമിഴ്നാട്

03. തേപ്പാക്കാട് എലിഫന്റ് ക്യാമ്പ്, തമിഴ്നാട്

പ്രവേശന സമയം: രാവിലെ 8.30 മുതല്‍ 9 മണിവരെ, വൈകുന്നേരം 5.30 മുതല്‍ 6 മണിവരെ

മുതുമല വന്യജീവി സങ്കേ‌തത്തിന്റെ ഭാഗമാണ് തേപ്പാക്കാട് എലിഫന്റ് ക്യാമ്പ്. പരിശ്ശീലനം ലഭിച്ച ആനകളുടെ അഭ്യാസം ഇവിടെ എത്തുന്ന സഞ്ചാരികള്‍ ആസ്വദിക്കാനാകും. വിശദമായി വായിക്കാം

Photo Courtesy: Mike Prince

04. ദുബാരെ എലിഫന്റ് ക്യാമ്പ്, കര്‍‌ണാടക

04. ദുബാരെ എലിഫന്റ് ക്യാമ്പ്, കര്‍‌ണാടക

കര്‍ണാടക വനംവകുപ്പും കര്‍ണാടക ജംഗിള്‍ ലോഡ്ജ് ആന്‍ഡ് റിസോര്‍ട്ടും ചേര്‍ന്നാണ് ദുബാരെയിലെ എലിഫന്റ് ക്യാമ്പ് നടത്തുന്നത്. പ്രഗത്ഭരായ ആനപാപ്പാന്മാരുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ ആനകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ആനകളെക്കുറിച്ച് എന്ത് ചോദിച്ചാലും പറഞ്ഞുതരാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. വിശദമായി വായിക്കാം

Photo Courtesy: raju venkat

05. കോടനാട് എലിഫ‌ന്റ് ക്യാമ്പ്, കേരളം

05. കോടനാട് എലിഫ‌ന്റ് ക്യാമ്പ്, കേരളം

കോടനാട് എറണാകുളം ജില്ലയിലെ പെരിയാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോടനാട് പ്രശസ്തമാകാന്‍ കാരണം അവിടുത്തെ ആന പരിശീലന കേന്ദ്രത്തിന്റെ പേരിലാണ്. കൊച്ചിയില്‍ നിന്ന് 42 കിലോമീറ്റര്‍ യാത്ര ചെയ്താ‌ല്‍ കോടനാട് എത്തിച്ചേരാം. വിശദമായി വായിക്കാം

Photo courtesy: Aviva West

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X