Search
  • Follow NativePlanet
Share
» »അ‍ഞ്ചാമത്തെ വന്ദേഭാരത് എക്സ്പ്രസ് ദക്ഷിണേന്ത്യയ്ക്ക്.. സർവീസ് നടത്തുന്നത് ഈ നഗരങ്ങളിൽ

അ‍ഞ്ചാമത്തെ വന്ദേഭാരത് എക്സ്പ്രസ് ദക്ഷിണേന്ത്യയ്ക്ക്.. സർവീസ് നടത്തുന്നത് ഈ നഗരങ്ങളിൽ

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ യാത്രാ ആകർഷണങ്ങളിലൊന്നായ വന്ദേ ഭാരത് എക്സ്പ്രസ് ദക്ഷിണേന്ത്യയിലേക്കും എത്തുന്നു. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് നവംബർ പത്ത് മുതല്‍ ചെന്നൈ-ബെംഗളുരു-മൈസൂർ റൂട്ടിൽ ഓടിത്തുടങ്ങുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. വേഗമേറിയ യാത്രായാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നത്.

പകരമാകുമോ?

പകരമാകുമോ?

നിലവിൽ ചെന്നൈ-ബെംഗളുരു-മൈസൂർ ഓടുന്ന
ശതാബ്ദി എക്‌സ്പ്രസ് അല്ലെങ്കിൽ ഡബിൾ ഡെക്കർ ട്രെയിനിന് പകരം ഓടുമോ അതോ റൂട്ടിൽ ഒരു അധിക ട്രെയിനായി സർവീസ് നടത്തുമോ എന്നത് ദക്ഷിണ റെയിൽവേ തീരുമാനിക്കും. ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയ്ക്ക് ആയിരിക്കും റേക്ക് പരിപാലന ചുമതല. ഇതിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടെ പൂർത്തിയാകും.
ട്രെയിനിന്‍റെ റൂട്ടും വേഗതയും സ്റ്റോപ്പുകളും ദക്ഷിണ റെയിൽവേ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ട്രെയിനും വേഗതയും!

നിലവിലെ ട്രെയിനും വേഗതയും!


മൈസൂരു-ബെംഗളൂരു-ചെന്നൈ ശതാബ്ദി എക്സ്പ്രസ് 497 കിലോമീറ്റർ ദൂരം 7.15 മണിക്കൂറിനുള്ളിൽ ആണ് പിന്നിടുന്നത്. അതിൽ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള ദൂരം 5.15 മണിക്കൂർ സമയമെടുക്കുന്നു. തിരികെ വരുമ്പോൾ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് 4.45 മണിക്കൂർ എടുക്കും. കുറഞ്ഞത് മണിക്കൂറിൽ 95-100 കിലോമീറ്റർ വേഗതയിലെങ്കിലും പുതിയ ട്രെയിൻ ഓടിച്ചെങ്കിലേ യാത്രക്കാർക്ക് അതിന്‍റെ ഗുണം ലഭിക്കൂ എന്നാണ് യാത്രക്കാരുടെ അഭിപ്രായം.

നാലാമത്തെ വന്ദേ ഭാരത് ട്രെയിൻ

നാലാമത്തെ വന്ദേ ഭാരത് ട്രെയിൻ

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തത്. ഹിമാചൽ പ്രദേശിലെ അംബ് അൻഡൗറ മുതൽ ന്യൂഡൽഹി വരെയാണ് ഇതിന്റെ സര്‍വീസ്. അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂർ സാഹിബ്, ഉന എന്നിവിടങ്ങളിൽ നിര്‍ത്തുന്ന ട്രെയിനിൽ ഡൽഹിയില് നിന്നും ചണ്ഡിഗഢിലേക്ക് മൂന്നു മണിക്കൂറിൽ എത്തിച്ചേരാം. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസവും ട്രെയിന്‍ സർവീസ് നടത്തും.

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാംചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

സമയലാഭം

സമയലാഭം


വളരെ വേഗത്തിൽ ഉയര്‍ന്ന വേഗത കൈവരിക്കുവാൻ സാധിക്കുന്നവയാണ് വന്ദേ ഭാരത് ട്രെയിനുകള്‍. അതുകൊണ്ടു തന്നെ യാത്രാ സമയം 25% മുതൽ 45% വരെ കുറയ്ക്കാനും കഴിയും.
2022 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മികച്ച ഊർജ്ജ കാര്യക്ഷമതയുള്ള 400 പുതിയ തലമുറ വന്ദേ ഭാരത് ട്രെയിനുകൾ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ചണ്ഡിഗഢ്-ഡൽഹി യാത്ര ഇനി മൂന്നു മണിക്കൂറിൽ, വരുന്നു വന്ദേ ഭാരത് എക്സ്പ്രസ്, ഒക്ടോബർ 19 മുതൽചണ്ഡിഗഢ്-ഡൽഹി യാത്ര ഇനി മൂന്നു മണിക്കൂറിൽ, വരുന്നു വന്ദേ ഭാരത് എക്സ്പ്രസ്, ഒക്ടോബർ 19 മുതൽ

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X