» »ജീവിതത്തിൽ ഒരിക്കലെങ്കിലും സിക്കിം സന്ദർശിക്കണം എന്നു പറയുന്നതിനു പിന്നിലെ ആറു കാരണങ്ങൾ!!

ജീവിതത്തിൽ ഒരിക്കലെങ്കിലും സിക്കിം സന്ദർശിക്കണം എന്നു പറയുന്നതിനു പിന്നിലെ ആറു കാരണങ്ങൾ!!

Written By:

സിക്കിം...സഞ്ചാരികൾ എത്തിച്ചേരുവാൻ ഏറെ ആഗ്രഹിക്കുന്ന ഒരു സംസ്ഥാനമാണെങ്കിലും എന്തൊക്കയോ കാരണങ്ങൾ കൊണ്ട് ഇവിടം പലപ്പോഴും സ‍ഞ്ചാരികൾക്ക് അപ്രാപ്യമായ ഒരിടമാണ്. മനോഹരങ്ങളായ പർവ്വതങ്ങളും കുന്നുകളുമാണ് ഇവിടുത്തെ ആകർഷകമായ കാഴ്ചകൾ.ഹിമാലയൻ പർവ്വത നിരകളുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഇവിടം വടക്കു കിഴക്കൻ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കുറച്ചു ഒറ്റപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്.
സമുദ്ര നിരപ്പിൽ നിന്നും 280 മീറ്റർ മുതൽ 8585 മീറ്റർ ഉയരത്തിൽ വരെ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പർവ്വത ശിഖരങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതു തന്നെയാണ്. മാത്രമല്ല, പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന സിക്കിം എന്തുകൊണ്ട് സന്ദർശിക്കണം എന്നറിയാം...

ഹൈക്കിങ്ങും ട്രക്കിങ്ങും

ഹൈക്കിങ്ങും ട്രക്കിങ്ങും

ഹൈക്കിങ്ങിനും ട്രക്കിങ്ങിനും ഇന്ത്യയിൽ തന്നെ പേരുകേട്ട സംസ്ഥാനമാണ് സിക്കിം. വ്യത്യസ്തങ്ങളായ ഒട്ടേറെ ട്രക്കിങ് റൂട്ടുകളാണ് ഇവിടുത്തെ പ്രത്യേകത. വളരെ എളുപ്പത്തിൽ തീർക്കാവുന്ന ഈസി മോഡ് ട്രക്കിങ് മുതൽ ജീവൻ കയ്യിലെടുത്തു നടത്തേണ്ടുന്ന ഹാർഡ് മോഡ് ട്രക്കിങ് വരെ ഇവിടെ നടത്താനുള്ള സാധ്യതകളുണ്ട്. മഞ്ഞു പുതച്ചു കിടക്കുന്ന പർവ്വത നിരകളിലൂടെ നടത്തുന്ന ട്രക്കിങ്ങുകളാണ് ഇവിടെ ഒരിക്കലും മറക്കാതെ ചെയ്യേണ്ട കാര്യം. ഇത് ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട ഒന്നാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.

Pc:Arup1981

ലഹരി

ലഹരി

നാടൻ രുചികൾ എന്നു പറയുമ്പോൾ തെറ്റിദ്ധരിക്കേണ്ട..സംഗതി മദ്യം തന്നെയാണ്. എന്നാൽ ഇവിടുത്തെ പാരമ്പര്യമനുസരിച്ച് നിർമ്മിക്കുന്ന മദ്യം പോലുള്ള ലഹരി വസ്തുവാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. വീടുകളിൽ വെച്ചു തന്നെ അരിയിൽ നിന്നും നിർമ്മിക്കുന്ന ഈ മദ്യം മുള കൊണ്ടുണ്ടാക്കിയ ഗ്ലാസുകളിലാണ് പകരുന്നത്.

ഏറ്റവും വൃത്തിയുള്ള നഗരം

ഏറ്റവും വൃത്തിയുള്ള നഗരം

ഇന്ത്യയില ഏറ്റവും വൃത്തിയും ശുചിത്വവുമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉള്ള ഇടമാണ് സിക്കിം. പ്സാസ്റ്റിക് ബാഗുകൾ പൂർണ്ണമായും നിരോധിക്കപ്പെട്ട ഇവിടെ പൊതുസ്ഥലങ്ങൾ വളരെ വൃത്തിയായാണ് സംരക്ഷിക്കുന്നത്. വിദേശ രാജ്യങ്ങളെപ്പോലെ തന്നെ വൃത്തിയുടെ കാര്യത്തിൽ നൂറു മാർക്കും സിക്കിമിനു നല്കാം.

നാടൻ രുചികൾ

നാടൻ രുചികൾ

രുചികളുടെ കാര്യത്തിൽ വ്യത്യസ്തത പുലർക്കുന്ന ഇടമാണ് സിക്കിം. പൊതുവെ വടക്കു കിഴക്കൻ ഇന്ത്യ മോമോസ് എന്ന ആവിയിൽ വേവിച്ച പലഹാരത്തിന് പ്രശസ്തമാണെങ്കിലും സിക്കിമിലെ മോമോസിനോട് പകരം നിൽക്കാൻ ഇതിനൊന്നും ആവില്ല. അത്രയധികം വിശിഷ്ടമായ രുചിയാണ് ഇവിടുത്തെ മോമോസിന്. ഇതിനോടൊപ്പം വിളമ്പുന്ന ചട്നിനെയും രുചിയുടെ കാര്യത്തിൽ തോല്പ്പിക്കാനാവില്ല. ടിബറ്റിനോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ രുചികളും ഇവിടെ പരീക്ഷിക്കാനാവും.

പനോരമിക് വ്യൂ

പനോരമിക് വ്യൂ

ഒട്ടേറെ പർവ്വതങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സിക്കിമിൽ നിന്നും കാണാൻ കഴിയുന്ന കാഴ്ചകൾ ഏറെ മനോഹരങ്ങളാണ്. മഞ്ഞു പുതച്ചു കിടക്കുന്ന പർവ്വതങ്ങളുടെ ദൂരക്കാഴ്ചകളുെ ലോകത്തിലെ മൂന്നാതത്തെ ഉയരമേറിയ പർവ്വതമായ കാഞ്ചൻജംഗയുടെ വ്യത്യസ്തങ്ങളായ കാഴ്ചകളും തടാകങ്ങളും നാടൻ ജീവിതങ്ങളും ഒക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

കാലാവസ്ഥ

കാലാവസ്ഥ

എല്ലാ വർഷവും കൃത്യമായ ഇടവേളകളിൽ ഹിമപാതം ഉണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. എല്ലായ്പ്പോഴുെ മിതമായ ചൂടൂം തണുപ്പും അനുഭവപ്പെടുന്ന ഇവിടെ വേനൽക്കാലങ്ങളിൽ ചൂട് 28 ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെടാറില്ല.

Pc:Quinn Comendant

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...