» »ഗു‌ൽമാർഗ് എന്ന പുഷ്പങ്ങളുടെ മൈതാനം സന്ദർശിക്കാൻ 7 കാരണങ്ങൾ

ഗു‌ൽമാർഗ് എന്ന പുഷ്പങ്ങളുടെ മൈതാനം സന്ദർശിക്കാൻ 7 കാരണങ്ങൾ

Written By:

ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് സമുദ്രനിരപ്പില്‍ നിന്ന് 2730 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1927 ല്‍ ബ്രിട്ടീഷുകാരാണ് ഈ സ്ഥലം കണ്ടെത്തിയത്. ഗുല്‍മാര്‍ഗ് എന്ന വാക്കിനര്‍ത്ഥം 'പുഷ്പങ്ങളുടെ മൈതാനം' എന്നാണ്.

സംഹാരത്തിന്‍റെ ദേവനായ ശിവന്‍റെ ഭാര്യ ഗൗരിയുടെ പേരില്‍ ഗൗരിമാര്‍ഗ്ഗ് എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. കാശ്മീരിലെ രാജാവായിരുന്ന യൂസഫ് ഷാ ചാക്ക് ഈ പ്രദേശത്തെ പുല്‍മേടുകളും, സ്വഛസുന്ദരമായ ഭംഗിയും, മനോഹാരിതയും കണ്ട് ആകൃഷ്ടനായാണ് ഈ സ്ഥലത്തിന് ഗുല്‍മാര്‍ഗ് എന്ന് പേരിട്ടത്.

ഗുൽമാർഗിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വിശദമായി പരിചയപ്പെടാം

01. നിങ്കില്‍ നല്ല സന്ദർശിക്കാം

01. നിങ്കില്‍ നല്ല സന്ദർശിക്കാം

അഫ്രാവത് പര്‍വ്വതത്തിലെ മഞ്ഞുപുതഞ്ഞ ശിഖരങ്ങളില്‍ നിന്ന് ഉറവെടുക്കുന്ന നിങ്കില്‍ നല്ല എന്ന അരുവി സന്ദര്‍ശകര്‍ കണ്ടിരിക്കേണ്ട ഒരിടമാണ്. പര്‍വ്വതത്തില്‍ നിന്ന് ഒഴുകിയിറങ്ങുന്ന അരുവി സോപോറിനടുത്ത് വെച്ച് ഝലം നദിയില്‍ ചേരുന്നു. സന്ദര്‍ശകര്‍ക്ക് ഖിലാന്‍മാര്‍ഗിലെ പാലത്തിലൂടെ ഈ അരുവിക്ക് കുറുകെ കടക്കാം. ഇവിടം പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.
Photo Courtesy: Basharat Alam Shah

02. ഔട്ടര്‍ സര്‍ക്കിള്‍ വാക്ക്

02. ഔട്ടര്‍ സര്‍ക്കിള്‍ വാക്ക്

ടൂറിസ്റ്റുകള്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ് 'ഔട്ടര്‍ സര്‍ക്കിള്‍ വാക്ക്'. ഈ യാത്രയില്‍ മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനൊപ്പം ലോകത്തിലെ നാലാമത്തെ വലിയ പര്‍വ്വതമായ നംഗ പര്‍വ്വതവും കാണാം. 8500 മീറ്ററാണ് ഈ പര്‍വ്വതത്തിന്‍റെ ഉയരം.
Photo Courtesy: Basharat Alam Shah

03. ഔഷധ ഗുണമുള്ള വെ‌‌രിനാഗ് അരുവി

03. ഔഷധ ഗുണമുള്ള വെ‌‌രിനാഗ് അരുവി

കളങ്കരഹിതവും, തെളിമയാര്‍ന്നതുമായ വെരിനാഗിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ഏറെ ആളുകള്‍ ഈ അരുവി സന്ദര്‍ശിക്കുന്നു. ബയോസ്ഫിയര്‍ റിസര്‍വ്വും ഗുല്‍മാര്‍ഗിലെ ഒരു പ്രമുഖ സന്ദര്‍ശന കേന്ദ്രമാണ്.
Photo Courtesy: Basharat Alam Shah

04. ഡ്രുങ്ക് സന്ദർശിക്കാം

04. ഡ്രുങ്ക് സന്ദർശിക്കാം

ഡ്രുങ്ക് എന്ന സ്ഥലം അടുത്താകലത്ത് കണ്ടെത്തിയ ഒന്നാണ്. ഒരു ദിവസത്തേക്കുള്ള പിക്നികിന് അനുയോജ്യമാണ് ഇവിടം. പ്രകൃതി സൗന്ദര്യം ആസ്വദിക്കുക മാത്രമല്ല പുഴയില്‍ ചൂണ്ടയിട്ട് മീന്‍പിടിക്കാനും ഇവിടെ സൗകര്യമുണ്ട്.
Photo Courtesy: Basharat Alam Shah

05. ലിയന്‍ മാര്‍ഗ്

05. ലിയന്‍ മാര്‍ഗ്

പ്രകൃതിസൗന്ദര്യത്താല്‍ സമ്പന്നമായ ഗുല്‍മാര്‍ഗിലെ മറ്റൊരിടമാണ് ലിയന്‍ മാര്‍ഗ്. പൈന്‍ മരങ്ങളും, കാട്ടുപൂക്കളും സമൃദ്ധമായി വളരുന്ന ഇവിടം കാഴ്ചക്ക് ഏറെ മനോഹരമാണ്.
Photo Courtesy: Colin Tsoi

06. അല്‍പാതര്‍ തടാകം

06. അല്‍പാതര്‍ തടാകം

ഗുല്‍മാര്‍ഗില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള അല്‍പാതര്‍ തടാകം മറ്റൊരു ആകര്‍ഷണ കേന്ദ്രമാണ്. ഈ തടാകത്തിന്‍റെ പ്രത്യേകത ജൂണ്‍ മധ്യം വരെ ഇവിടം തണുത്തുറഞ്ഞ് കിടക്കും എന്നതാണ്. വേനല്‍ക്കാലം ആരംഭിക്കുന്നതോടെ ഐസ് കഷ്ണങ്ങള്‍ വേര്‍പെട്ട് തടാകത്തില്‍ ഒഴുകിനടക്കും. തടാകത്തിന് പശ്ചാത്തലൊമൊരുക്കി മഞ്ഞണിഞ്ഞ ഗിരിശ്രംഖങ്ങളുമുണ്ട്.

Photo Courtesy: Basharat Alam Shah

07. ഗൊണ്ടോള റൈഡ്

07. ഗൊണ്ടോള റൈഡ്

ഗുല്‍മാര്‍ഗിലെ മറ്റൊരു ആകര്‍ഷണമാണ് ഗൊണ്ടോള റൈഡ് എന്ന കേബിള്‍ കാര്‍ സര്‍വ്വീസ്. അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന രണ്ട് യാത്രകള്‍ ഇവിടെ നടത്താം. ഇതിലൊന്ന് ഗുല്‍മാര്‍ഗില്‍ നിന്ന് കോങ്ങ്ദൂരിലേക്കും, രണ്ടാമത്തേത് കോങ്ങ്ദൂരില്‍ നിന്ന് അഫ്രാവതിലേക്കുമാണ്. ഗോണ്ടോളറൈഡിലിരുന്നുള്ള ഹിമാലയന്‍ പര്‍വ്വതനിരകളുടെയും, ഗൊണ്ടോള ഗ്രാമത്തിന്‍റെയും ആകാശകാഴ്ച ശ്വാസമടക്കിപ്പിടിച്ചേ കാണാനാവൂ.

Photo Courtesy: Vinayaraj