Search
  • Follow NativePlanet
Share
» »കൊട്ടാരത്തിലെ ഉറക്കവും തടാകത്തിലെ സ്മാരകങ്ങളും...ഇതൊക്കെ ഇവിടെ മാത്രമേയുള്ളൂ!!

കൊട്ടാരത്തിലെ ഉറക്കവും തടാകത്തിലെ സ്മാരകങ്ങളും...ഇതൊക്കെ ഇവിടെ മാത്രമേയുള്ളൂ!!

കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാടായ രാജസ്ഥാനിൽ നിന്നു മാത്രം ലഭ്യമാകുന്ന കുറച്ച് അനുഭവങ്ങൾ പരിചയപ്പെടാം

ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സഞ്ചാരികൾ തേടിയെത്തുന്ന ഒരേയൊരിടമേ നമ്മുടെ രാജ്യത്തുള്ളൂ. അത് കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാടായ രാജസ്ഥാനമാണ്. ഒരു രാജകീയ ജീവിതത്തിന്റെ സുഖങ്ങളെല്ലാം ഒറ്റ യാത്രയിൽ അനുഭവിച്ചു തീർക്കണമെങ്കിലും രാജസ്ഥാൻ തന്നെയാണ് ശരണം. പുരാതന കാലത്തെ ക്ഷേത്രങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരങ്ങളും ഒക്കെയായി സഞ്ചാരികളെ കാത്തിരിക്കുന്ന ഈ നാട് എന്നും വിസ്മയിപ്പിക്കുന്നതാണ്. എന്നാൽ മറ്റെല്ലാ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി രാജസ്ഥാനു മാത്രം തരാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. രാജസ്ഥാനിലെത്തിയാൽ മാത്രം അനുഭവിക്കുവാൻ സാധിക്കുന്ന ആ കാര്യങ്ങൾ പരിചയപ്പെടാം...

മരുഭൂമിയിലെ ക്യാംപിങ്

മരുഭൂമിയിലെ ക്യാംപിങ്

എന്തൊക്കെ പറഞ്ഞാലും നമ്മുടെ രാജ്യത്ത് രാജസ്ഥാനിൽ അല്ലാതെ മറ്റൊരിടത്തും കിട്ടുവാൻ സാധ്യതയില്ലാത്ത ഒന്നാണ് മരുഭൂമിയിലെ ക്യാംപിങ്. താർ മരുഭൂമിയുടെ സാന്നിധ്യമാണ് രാജസ്ഥാനെ സന്ദർശകർക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. സ്വർണ്ണമണൽത്തരികളിൽ ഒരു ടെന്‍റുണ്ടാക്കി രാത്രി അതിൽ കിടക്കുന്നതും തുറന്ന ആകാശത്തെ നക്ഷത്രങ്ങളെ കാണുന്നതുമെല്ലാം ഇവിട മാത്രം കിട്ടുന്ന അനുഭവങ്ങളാണ്.

തടാകക്കരകളിലെ സ്മാരകങ്ങൾ

തടാകക്കരകളിലെ സ്മാരകങ്ങൾ

വെനീസിന്റെ സൗന്ദര്യം നമ്മുടെ രാജ്യത്ത് ആസ്വദിക്കുവാൻ കഴിഞ്ഞാലോ...എങ്ങനെയുണ്ടാകും...ഈ ഒരാഗ്രഹം പൂർത്തീകരിക്കുവാൻ സാധിക്കുന്ന ഇടമാണ് ഉദയ്പൂർ. തടാകങ്ങളുടെ നാടായ ഇവിടെ കൊട്ടാരങ്ങളും പൈതൃക സ്മാരകങ്ങളും അപരിചിതമായ ഒരു കാഴ്ചയേ ആയിരിക്കില്ല. തടാകങ്ങളുടെ മനസ്സു നിറയ്ക്കുന്ന കാഴ്ചകളാണ് ഈ നാടിന്റെ പ്രത്യേകത.

രജ്പുതിൻരെ ചരിത്രം അറിയാം...

രജ്പുതിൻരെ ചരിത്രം അറിയാം...

രാജസ്ഥാന്റെ ചരിത്രം പൂർത്തിയാകണമെഹ്കിൽ അതിനൊപ്പം രജ്പുത്തിന്റെ ചരിത്രവും പറഞ്ഞേ മതിയാവൂ. ചരിത്രത്തിൽ താല്പര്യമുള്ളവരെ ഏറ്റവും നന്നായി തൃപ്തിപ്പെടുത്തുവാൻ പറ്റിയ നാടാണ് രാജസ്ഥാൻ. രാജാക്കൻമാരുടെ നാട് എന്നറിയപ്പെടുന്ന ഇവിടെ നൂറുകണക്കിന് കോട്ടകളും കൊട്ടാരങ്ങളുമാണ് ചരിത്രത്തിൻരെ ഓർമ്മകളുമായി സ്ഥിതി ചെയ്യുന്നത്.

ഒരു ദിവസം രാജാവിനെപ്പോലെ

ഒരു ദിവസം രാജാവിനെപ്പോലെ

ജീവിതത്തിലൊരിക്കലെങ്കിലും ഒരു രാജാവിനെപ്പോലെ ജീവിക്കണം എന്നാഗ്രഹിക്കാത്തവർ കാണില്ല. എന്നാൽ അതിനു രാജസ്ഥാനിൽ സൗകര്യമുണ്ട്. ഒരു കാലത്ത് തലയുയർത്തി നിന്നിരുന്ന കൊട്ടാരങ്ങൾ മിക്കവയും ഇന്ന് ഇവിടെ ഹെറിറ്റേജ് ഹോട്ടലുകളായി രൂപം മാറിയിട്ടുണ്ട്. ഇന്ത്യയിൽ രാജ്സഥാനിൽ മാത്രമാണ് ഈ സൗകര്യമുള്ളത്.

 ഒട്ടക സഫാരി

ഒട്ടക സഫാരി

എവിടെ മരുഭൂമിയുണ്ടോ..അവിടെ ഒട്ടകം കാണും...രാജസ്ഥാനിലും ഇങ്ങനെതന്നെയാണ്. മരുഭൂമിയിലൂടെ ഒട്ടകത്തിന്റെ പുറത്ത് കയറി യാത്ര ചെയ്യണമെങ്കിൽ അതിനു പറ്റിയ സ്ഥലം രാജസ്ഥാൻ തന്നെയാണ്. ജയ്സാൽമീർ, ബിക്കാനെർ, ഓസിയാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് രാജകീയമായ ഒട്ടകപ്പുറത്തുള്ള യാത്രകള്‍ക്ക് സൗകര്യമുള്ളത്.

ധൈര്യം പരീക്ഷിക്കുവാൻ ബാന്‍ഗഡ് കോട്ട

ധൈര്യം പരീക്ഷിക്കുവാൻ ബാന്‍ഗഡ് കോട്ട

നിങ്ങളിൽ എത്രമാത്രം ധൈര്യമുണ്ട് എന്നു പരീക്ഷിക്കുലാവ്‍ താല്പ്യമുണ്ടെങ്കിൽ ഒന്നും നോക്കേണ്ട, നേരെ രാജസ്ഥാനിലേക്ക് വിട്ടോ.. പുരാവസ്തുവകുപ്പ് പോലും രാത്രികാലങ്ങളിൽ സന്ദർശനം വിലക്കിയിരിക്കുന്ന ബാൻഗഡ് കോട്ട ധൈര്യം പരീക്ഷിക്കുവാൻ പറ്റിയ ഇടമാണ്. രാജ്യത്തെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടം കൂടിയാണിത്. രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

PC-Hemant Shesh

തനി നാടോയിയാവാം

തനി നാടോയിയാവാം

ഒരു വശത്ത് രാജകീയ ജീവിതം ആസ്വദിക്കാൻ ആളുകൾ എത്തിച്ചേരുമ്പോൾ മറുഭാഗത്ത് തനിനാടോടികളായാണ് ആളുകൾ ഇവിടെ എത്തുന്നത്. ചെറിയ ചെറിയ ഗ്രാമങ്ങളുംപട്ടണങ്ങളും ഒക്കെയൈായി വികസനം കടന്നു ചെന്നിട്ടില്ലാത്ത ഇടങ്ങളും രാജസ്ഥാനിലുണ്ട്.

ക്ഷേത്രവിമാനത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ജലം...ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര. ചുരുളഴിയാത്ത അത്ഭുതങ്ങളുമായി ഒരു ക്ഷേത്രം!!ക്ഷേത്രവിമാനത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ജലം...ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര. ചുരുളഴിയാത്ത അത്ഭുതങ്ങളുമായി ഒരു ക്ഷേത്രം!!

ലോകത്തിൽ മാതാവ് ആദ്യം പ്രത്യക്ഷപ്പെട്ടത് ഈ പള്ളിയുടെ സമീപത്താണത്രെ!!!! ലോകത്തിൽ മാതാവ് ആദ്യം പ്രത്യക്ഷപ്പെട്ടത് ഈ പള്ളിയുടെ സമീപത്താണത്രെ!!!!

ഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്... ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ചഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്... ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X